ഒരു സെലിബ്രിറ്റികളും പറയാത്ത കാര്യം ആണ് അന്ന് മംമ്ത പ്രൊഡ്യൂസറോട് പറഞ്ഞത്

ഇന്ന് മലയാള സിനിമയിൽ പേരെടുത്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാർ. നിരവധി മോശം അവസ്ഥകളിൽ കൂടി കടന്ന് പോയതിനു ശേഷം ആണ് രഞ്ജു എന്ന് അറിയപ്പെടുന്ന പേര് നേടിയെടുത്തത്. ട്രാൻസ്‌ജെൻഡർ കൂടി ആയ രഞ്ജുവിന് തന്റെ ജീവിത യാത്രയിൽ നിരവധി ദുരിതങ്ങളും കുത്തു വാക്കുകളും മോശം അനുഭവങ്ങളും എല്ലാം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനെ എല്ലാം കരുത്തോടെ അതിജീവിച്ചാണ് രഞ്ജു ഇന്ന് കാണുന്ന നിലയിൽ എത്തിയത്. ഒരു കാലത്ത് ആളുകൾ പുശ്ചിച്ചിരുന്ന ഒരു സമയം രഞ്ജുവിനു ഉണ്ടായിരുന്നു. ആ സ്ഥാനത്ത് ഇന്ന് രഞ്ജുവിന്റെ ഡേറ്റ് കിട്ടാൻ വേണ്ടി സിനിമ താരങ്ങൾ ഉൾപ്പെടെ ഉള്ളവർ ക്യു നിൽക്കുന്ന അവസ്ഥ ആണ്. ഒട്ടുമിക്ക സിനിമ നടിമാരേയും അവരുടെ വിവാഹ ദിവസം അണിയിച്ച് ഒരുക്കുന്നത് രഞ്ജു ആണ്. രഞ്ജുവിന്റെ ഡേറ്റ് കിട്ടുക എന്ന് പറയുന്നത് തന്നെ ഒരു ഭാഗ്യമായാണ് പലരും കാണുന്നത്. ഇപ്പോഴിതാ രഞ്ജു നടി മംമ്ത മോഹൻദാസിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

ഒരു അഭിമുഖത്തിൽ ആണ് രഞ്ജു മംതയെ പറ്റി പറയുന്നത്. രഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, മംമ്ത മോഹൻദാസ് എന്ന വ്യക്തി എന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആണ്. ഒരു പക്ഷെ മംമ്ത എന്റെ ജീവിതത്തിൽ ഇല്ലായിരുന്നു എങ്കിൽ ഞാൻ ആത്മ ഹത്യ ചെയ്തേനെ. അങ്ങനെ ചിന്തിച്ച ഒരു സമയം ഉണ്ടായിരുന്നു എനിക്ക്. എന്റെ കൂടെ നിന്ന് എന്നെ കൈ പിടിച്ച് ഉയർത്തി കൊണ്ടുവന്ന വ്യക്തി ആണ് മംമ്ത. എനിക്ക് മംമ്തയോടുള്ള ബഹുമാനവും സ്നേഹവും കടപ്പാടും എന്തെന്നാൽ അടുത്തിടെ ഞാൻ ഒരു തെലുങ്ക് സിനിമയിൽ വർക്ക് ചെയ്തിരുന്നു. മംമ്ത ആയിരുന്നു ആ സിനിമയിൽ അഭിനയിച്ചത്. പക്ഷെ സിനിമയുടെ ക്ളൈമാക്സ് ചിത്രീകരിക്കുന്ന സമയത്ത് എനിക്ക് കുറെ വിവാഹ വർക്കുകൾ ഒക്കെ ഉണ്ടായിരുന്നു.

നേരുത്തെ ഏറ്റത് ആയിരുന്നു. അപ്പോൾ മംമ്ത സിനിമയുടെ സംവിധായകനോടും നിർമ്മാതാവിനോടും പ്രൊഡക്ഷൻ കൺട്രോളറോടും പറഞ്ഞത് രഞ്ജുവിന് എന്നാണോ ഡേറ്റ് ഉള്ളത്, ആ ഡേറ്റ് നോക്കി മാത്രമേ ക്ളൈമാക്സ് ചിത്രീകരിക്കാവൂ, അല്ലെങ്കിൽ ഞാൻ വരില്ല എന്നാണ് മംമ്ത പറഞ്ഞത്. ഇമ്പോർട്ടന്റ് ആയിട്ടുള്ള രംഗങ്ങൾ ആയിരുന്നു അത്. അപ്പോൾ ഞാൻ അവിടെ വേണമെന്ന് മംമ്തയ്ക്ക് തോന്നിക്കാണും. എന്റെ ജീവിതത്തിൽ ഒരു സെലിബ്രിറ്റികളും അങ്ങനെ ഒരു തീരുമാനം എടുക്കുകയും പറയുകയും ഇല്ല. അത് കൊണ്ട് ആണ് മംമ്തയെ ഞാൻ എന്റെ ഹൃദയത്തോട് ചേർത്ത് വെയ്ക്കുന്നത് എന്നും ആണ് രഞ്ജു പറയുന്നത്.