രേഷ്മയുടെ ആരെയും ആകർഷിക്കുന്ന സൗന്ദര്യം മറ്റൊരു മേൽക്കോയ്മ ആയിരുന്നു

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരം ആയിരുന്നു രേഷ്മ, നിരവധി ചിത്രങ്ങളിൽ കൂടി ആണ് താരം ആരാധകരുടെ മുന്നിൽ എത്തിയത്. ബി ഗ്രേഡ് സിനിമകളിൽ ആണ് താരം കൂടുതൽ ആയും അഭിനയിച്ചത്. അത് കൊണ്ട് തന്നെ താരത്തിന് കൂടുതലും പുരുഷ ആരാധകർ ആയിരുന്നു. എന്നാൽ കുറച്ച് നാളുകൾ സിനിമയിൽ നിറഞ്ഞു നിന്നതിനു ശേഷം താരം പതുക്കെ സിനിമകളിൽ നിന്ന് അപ്രത്യക്ഷം ആക്കുകയായിരുന്നു.

ഇപ്പോഴിത താരത്തിനെ കുറിച്ചുള്ള ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ സിനിമ നിരൂപകൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, രേഷ്മയെ അറിയാത്തവർ ഒരു കാലത്ത് ചുരുക്കം ആയിരുന്നു. മലയാള ബി ഗ്രേഡ് സിനിമയിൽ പല നടികളും കത്തിനിന്ന സമയത്താണ് രേഷ്മ എന്ന നടിയുടെ വരവ്. ബി ഗ്രേഡ് ഇൻഡസ്ടറി യിൽ രേഷ്മയുടെ വരവ് നല്ല വിപ്ലവം തന്നെ ഉണ്ടാക്കി. കാരണം അത്ര മോഡേൺ ലുക്ക് ഉള്ള ഒരു നടി മുൻപൊന്നും വന്നിട്ടില്ല.

ആരെയും ആകർഷിക്കുന്ന സൗന്ദര്യം മറ്റൊരു മേൽക്കോയ്മ ആയിരുന്നു. അങ്ങനെ രേഷ്മ പതിയെ പതിയെ പല ഭാഷകളിൽ തന്റെ കരിയർ ഉയർത്തിക്കൊണ്ട് വന്നു. ഒരുപക്ഷേ ആ കാലത്തിന്റെ കുഴപ്പം കൊണ്ടാകാം, ഇന്നത്തെ കാലത്ത് ഒരു നടിക്ക് കിട്ടുന്ന യാതൊരു പരിഗണന പോലും അന്നുണ്ടായിരുന്നില്ല. കൂടാതെ ഈ റോളുകൾ അഭിനയിക്കുന്നവർക്ക് മോശം സ്ത്രീ എന്നെ ലേബൽ കൂടി അന്നത്തെ സമൂഹം ചാർത്തിത്തരും. ഒരു കയറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കവും ഉണ്ടാകും എന്ന് പറയുന്നത് പോലെ രേഷ്മയുടെ ജീവിതത്തിലും സംഭവിച്ചു.

ബി ഗ്രേഡ് മേഖലയിൽ അധികം തുടരാൻ രേഷ്മക്ക് കഴിഞ്ഞില്ല. ജീവിക്കാൻ വേണ്ടി പല വേഷങ്ങളും കെട്ടാൻ രേഷ്മ നിർബന്ധിത ആയി. അങ്ങനെ ഇരിക്കുമ്പോൾ ആണ് അനാശാസ്യത്തിന് ഏതോ ഹോട്ടൽ പോലീസ് റെയ്ഡ് ചെയ്ത് കുറച്ചു സ്ത്രീകളെ പിടികൂടി എന്ന വാർത്ത വന്നത്. ആ കൂട്ടത്തിൽ രേഷ്മ ഉൾപെട്ടത് കൂടി വാർത്തയുടെ ശ്രദ്ധ വാനോളം ഉയർന്നു. ഒരു സ്ത്രീയെ ചോദ്യം ചെയ്യുമ്പോൾ വനിത കോൺസ്റ്റബിൾ കൂടെ വേണം എന്ന അവകാശം പോലീസ് രേഷ്മക്ക് നിഷേധിച്ചു.

കൂടാതെ ഒരു പോലീസുകാരൻ അവരെ ചോദ്യം ചെയ്യുന്ന വീഡിയോ ഫോണിൽ എടുത്ത് പരസ്യപ്പെടുത്തി. ആ പോലീസ്കാരൻ പരസ്യപ്പെടുത്തിയ വീഡിയോയിൽ സമൂഹം ഒറ്റപ്പെടുത്തിയ രേഷ്മയുടെ വേദനയോടുള്ള പുഞ്ചിരി ഇപ്പോഴും ഹൃദയത്തിൽ തങ്ങി നിൽക്കുന്നു.  ഒരു പക്ഷെ ഇന്നത്തെക്കാലത്തായിരുന്നേൽ രേഷ്മക്ക് വേണ്ടി ഒരു പക്ഷം നില കൊണ്ടേനെ. ഇപ്പോൾ എവിടെയാണെന്ന് ഒരു പിടിത്തവും ഇല്ല എന്നുമാണ് പോസ്റ്റ്.

Leave a Comment