ഗേൾസ് നിങ്ങൾ ഇവരെ പോലെ ആകു ! ആഹ്വാനാവുമായി രശ്മി ആർ നായർ.

സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചയായിട്ടുള്ള ഒന്നാണ് ചിലരുടെ സോഷ്യൽ മീഡിയ കുറിപ്പുകൾ. ഇതിന്റെ പേരിൽ നടക്കുന്ന ചർച്ചകളും പ്രതിഷേധങ്ങളും ഒക്ക്കെ തന്നെ വാര്ത്ത കോളങ്ങളിൽ സ്ഥാനം പിടിക്കാറുണ്ട്. അത്തരത്തിൽ ഒരു കുറിപ്പാണു രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ ചുറ്റി തിരിയുന്നത്. ഒരു കുടുംബത്തിൽ പിറന്ന സ്ത്രീ എങ്ങനെ ആയിരിക്കണം എന്ന് പറയുന്ന ഒരാളുടെ വർണന ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ആയിരിക്കുന്നത്. ഒരു ഫസിബൂക് പേജിൽ പങ്കുവെച്ച ഈ കുറിപ്പ് ഇതിനോടകം തന്നെ ആരാധകർ ചർച്ച ചെയ്തു തുടങ്ങി.


ഒരു ഉത്തമയായ ഭാര്യ എങ്ങനെ ആയിരിക്കണം എന്നാണ് ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും പങ്കുവെക്കപെട്ട കുറിപ്പ്. ഒരു ഉത്തമയായ സ്ത്രീ പകൽ ഉറങ്ങുകയില്ല എന്നും ഭർത്താവിനെ ഉറക്കിയതിനു ശേഷം മാത്രം രാത്രയിൽ ഉറങ്ങുകയുള്ളു എന്നും. അദ്ദേഹത്തിന്റെ മാറി കിടക്കുന്ന വസ്ത്രം ഉണ്ടെങ്കിൽ അത് നേരെയാക്കി നാലഞ്ചു മണിക്ക് മുൻപേ ഉണർന്ന് കുളിച്ചു വസ്ത്രം മാറിയതിനു ശേഷം അടുക്കളയിൽ കയറി കാപ്പി ഉണ്ടാക്കിയിട്ട് ഭർത്താവിന്റെ അടുത്ത് കാൽ തൊട്ട് വന്ദിക്കുകയും.


അദ്ദേഹത്തെ കുലുക്കത്തെ വിളിച്ചുണർത്തി ഐശ്വര്യമുള്ള മുഖം കാണിച്ച ശേഷം മുഖവും വായും ഒരുമിച്ചു കഴുകി അടുത്തിരുത്തി കാപ്പി കുടിപ്പിക്കും എന്നും ഈ അക്കൗണ്ട് പങ്കുവെച്ചു. ഇത് ഇപ്പോൾ റീഷെയർ ചെയ്തിരിക്കുന്നത് മോഡലും സാമൂഹിക പ്രവർത്തകയും ആയ രശ്‌മി ആർ നായർ ആണ്. ഗേൾസ് ബി ലൈക് ഇന്നു പറഞ്ഞുകൊണ്ടാണ് താരം ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. താരം ഇത് പങ്കുവെച്ചതോടുകൂടി കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് .


ഫേസ്ബുക് ഗ്രൂപ്പിൽ പങ്കുവെച്ച ഈ കുറിപ്പ് സർക്കാസം ആണെന്നാണ് മിക്ക ആരാധകരുടെ അഭിപ്രായം . എന്നാൽ ചിലരൊക്കെ ഈ സംഭവം യാഥാർത്ഥമാണ് എന്നും വിശ്വസിക്കുന്നുണ്ട്. രണ്ടഭിപ്രായം ഉണ്ടെങ്കിലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുകയാണ്. മോഡലും സാമൂഹികപ്രവർത്തകയുമായ രശ്മി തന്റേതായ രാഷ്ട്രീയ നിലപാടുകൾ ആരെയും ഭയക്കാതെ വിളിച്ചു പറയുവാൻ ധൈര്യമുള്ള ആളാണ്. ഒരുപാട് വിവാദങ്ങളിലും ചെന്നുപെട്ട താരം മോഡലിങ്ങിലും മിന്നും താരമാണ്.