പ്രിത്വിരാജിന്റെയും ലിസ്റ്റിന്റെയും കയ്യിലെ പണം നൂറുകണക്കിന് പേരിൽ എത്തിക്കാൻ അൽഫോൺസ് പുത്രൻ നടത്തിയ ധീരമായ പ്രവർത്തി

കഴിഞ്ഞ ദിവസം ആണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ഗോൾഡ് പ്രദർശനത്തിന് എത്തിയത്. പ്രിത്വിരാജ് ആണ് ചിത്രത്തിൽ നായകനായി എത്തിയത്. നായികയായി എത്തിയത് നയൻതാരയും. പ്രിത്വിരാജ് പ്രൊഡക്ഷൻസ് തന്നെ ആണ് ചിത്രം നിർമ്മിച്ചതും. എന്നാൽ നിരവധി വിമർശനങ്ങൾ ആണ് ചിത്രം പുറത്തിറങ്ങി കഴിഞ്ഞപ്പോൾ ചിത്രത്തിനെതിരെ വന്നത്. ഏഴു വര്ഷണത്തെ ഇടവേളയ്ക്ക് ശേഷം അൽഫോൻസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കൃത്യമായി പറഞ്ഞാൽ പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എന്നാൽ ചിത്രം വേണ്ടത്ര രീതിയിൽ തങ്ങളെ തൃപ്തി പെടുത്തിയില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. അൽഫോൻസ് പുത്രൻ എന്ന സംവിധായകനിൽ നിന്ന് ഇതിൽ കൂടുതൽ തങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. അത് കൊണ്ട് തന്നെ താരത്തിനെതിരെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങളും ഉണ്ടാകുന്നുണ്ട്.

ഇപ്പോൾ ഈ ചിത്രത്തിനെ കുറിച്ച് രശ്മി ആർ നായർ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പൃഥ്വിരാജ് ലിസ്റ്റിൻ സ്റ്റീഫൻ എന്നീ രണ്ടു കുത്തക മുതലാളിമാരുടെ , കയ്യിൽ ഇരിക്കുന്ന കാശ് സിനിമയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നൂറുകണക്കിന് മനുഷ്യരുടെ കൈകളിലേക്ക് എത്തിക്കാൻ ആയി അൽഫോൻസ് പുത്രൻ എന്ന ചെറുപ്പക്കാരൻ നടത്തിയ ധീരമായ പരിശ്രമമാണ് ഗോൾഡ്.

ആ ശ്രമത്തിനിടയിൽ ഷൂട്ട് ചെയ്ത കുറെ ഫൂട്ടേജുകൾ അദ്ദേഹം തന്നെ എഡിറ്റ് ചെയ്തു മൂന്ന് മണിക്കൂർ തീയറ്ററിൽ പ്രദർശിപ്പിക്കുന്നുമുണ്ട് എന്നുമാണ് രശ്മി തന്റെ ഫേസ്ബുക് പേജിൽ കുറിച്ചത്. വളരെ പെട്ടന്ന് തന്നെ ഈ പോസ്റ്റ് പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. നിരവധി കമെന്റുകളും പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു രശ്മി ആർ നായർക്ക് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.

100 കണക്കിന് സാധാരണക്കാരുടെ കയ്യിൽ ഇരിക്കുന്ന പൈസ സ്വന്തം പോക്കറ്റിൽ എത്തിക്കാൻ ഒരു ചെറുപ്പക്കാരി നടത്തുന്ന ധീരമായ പരിശ്രമമാണ് ഇത്. ആ ശ്രമത്തിനിടെ ഷൂട്ട് ചെയ്ത കുറെ ഫുട്ടെജൂകൾ അവർ തന്നെ എഡിറ്റ് ചെയ്തു സൈറ്റിൽ പ്രദർശ്ശിപ്പിക്കുന്നുണ്ട്, ചില പാവങ്ങളുടെ കയ്യിൽ ഇരിക്കുന്ന ക്യാഷ് പശു പാലന്റെ കയ്യിൽ എത്താൻ നീ എടുക്കുന്ന റിസ്കിന്നോളം വരുമോ ഇതൊക്കെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment