MOVIE REVIEW

ജോര്‍ജുകുട്ടി ശുദ്ധ പാട്രിയാര്‍ക് ആയ ഹീറോയിക് കുടുംബനാഥന്‍

ദൃശ്യം മലയാളികള്‍ക്ക് സമ്മാനിച്ചത് പുതയൊരു അനുഭവമാണ്. സാധാരണ ഒരു കുടുംബത്തില്‍ സംഭവിക്കുന്ന ഒരു ക്രൈ മും അതിനെ മറച്ചു വെക്കാന്‍ ഏതറ്റം വരെ പോകുന്ന നായക കഥാപാത്രത്തിനും പ്രേക്ഷകര്‍ കൈയടിച്ചു. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയമായി അത് മാറി. ആ സിനിമയുടെ തുടര്‍ച്ചയുണ്ടാകുമ്പോഴും നായക കഥാപാത്രം കുടുംബത്തെ സംരക്ഷിക്കാന്‍ പിടിക്കപ്പെടാതിരിക്കാന്‍ ഏതറ്റം വരെയും പോകുന്ന കാഴ്ച തന്നെയാണ് കാണുന്നത്. ആമസോണ്‍ പ്രൈമിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിയ സിനിമ ആദ്യ ഭാഗത്തോട് പരമാവധി നീതി പുലര്‍ത്തി എന്ന് തന്നെയാണ് പ്രേക്ഷകരുടെ അഭിപ്രായം. എന്നാല്‍ ചില കോണുകളില്‍ നിന്നെങ്കിലും സിനിമയെ കുറിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. സിനിമ സമൂഹത്തിന് നല്‍കുന്ന മെസ്സേജ് ശരിയാണോ തെറ്റാണോ എന്നുള്ള ചര്‍ച്ചകള്‍ അതിന്റെ ഭാഗമാണ്. അത്തരത്തില്‍ ഒരു അഭിപ്രായമാണ് ഇവിടെ പറയുന്നത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മുന്‍ ചരിത്ര അദ്ധ്യാപകന്‍ കെ എന്‍ ഗണേഷ് എന്ത് കൊണ്ട് ദൃശ്യം പോലൊരു ചിത്രത്തെ എതിര്‍ക്കപ്പെടണം എന്ന് പറയുകയാണ്. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് പ്രൊഫസര്‍ അഭിപ്രായം കുറിച്ചിരിക്കുന്നത്. കെ എന്‍ ഗണേഷിന്റെ വാക്കുകളിലേക്ക് : ‘ ദൃശ്യം സിനിമയുടെ രണ്ടു ഭാഗവും കണ്ട ശേഷം ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ. ഒരു മധ്യവര്‍ഗകുടുംബം കുടുംബ അഭിമാനത്തിന് വേണ്ടി ഒരു കൊ ലപാത കം മൂടിവയ്ക്കാന്‍ നടത്തിയ തത്രപ്പാടായിരുന്നു ആദ്യഭാഗം. അത് പോലെ മിഥ്യാഭിമാനക്കാരിയായ അതിനു വേണ്ടി അധികാരം ദുരുപയോഗപ്പെടുത്താന്‍ തയ്യാറുള്ള ഒരു പോലീ സ് ഓഫീസറെ അവതരിപ്പിച്ചതിലാണ് നായകന്റെ പ്രവര്‍ത്തികള്‍ ന്യായീകരിക്കപ്പെടുന്നത്. ആറു വര്‍ഷത്തിന് ശേഷവും കുടുംബത്തിന്റെ ട്രൗമ മാറിയിട്ടില്ല. ഇരയും വിധികര്‍ത്താവുമായിരുന്ന പെണ്‍കുട്ടി ന്യൂ റോട്ടിക് ആണ്. അമ്മയും സ്ഥിരം വ്യാകുലതയിലാണ്. രണ്ടാമത്തെ മകളെ പോസിറ്റിവ് ആയി ഉപയോഗിക്കാന്‍ സാധ്യതയുണ്ടായിട്ടും അങ്ങിനെയൊന്നും ചെയ്തിട്ടില്ല. ആത്മാഭിമാനം സംരക്ഷിക്കുകയാണ് കുടുംബ നാഥന്റെ കടമ. അതിനു വേണ്ടി അയാള്‍ കുടുംബത്തെ അറിയിക്കുക പോലും ചെയ്യാതെ സ്വന്തം വിക്രിയകള്‍ തുടരുന്നു.

അത് തന്നെയാണ് സ്‌റ്റേറ്റിന്റെയും നിയോഗം. സുഹൃത്തിന്റെ മിഥ്യഭിമാനംസംരക്ഷിക്കാനും മകന്റെ കു റ്റകൃ ത്യം മൂടിവയ്ക്കാനുംഒരു ഐ ജി ചുമതലഏല്‍ക്കുന്നു. മകന്‍ ചെയ്തത് പോക്‌ സോ കേ സ് ആണെന്ന് അയാള്‍ക്കറിയാം. കുടുംബ നാഥന്റെ വഞ്ച നക്കെതിരെയാണ് അയാള്‍ പോരാടുന്നത് ചുരുക്കത്തില്‍ ഇരുകൂട്ടരും ചെയ്യുന്നത് അവരവരുടെ അഭിമാനസംരക്ഷണമാണ്. അതില്‍ എല്ലാം മുന്‍കൂട്ടി കണ്ട ശുദ്ധ പാട്രിയര്‍ക് ആയ ഹീറോയിക് കുടുംബ നാഥന്‍ വിജയിക്കുന്നു. അയാളുടെ കുടുംബവുമായുള്ള ബന്ധം സ്‌നേഹത്തേക്കാള്‍ ഏറെ ആശ്രിതവാത്സല്യമാണ്.തന്റെ വ്യാകുലയായ ഭാര്യ രഹസ്യം ചോര്‍ത്തിയേക്കാം എന്ന് വരെ അയാള്‍ മുന്‍ കൂട്ടി കാണുന്നു.

കുടുംബം, സ്വത്ത്, ലൈം ഗികത തുടങ്ങിയവയില്‍ എല്ലാം മധ്യവര്‍ഗം സ്വീകരിച്ചുപോരുന്ന കാപ ട്യവും ക്രി മിനലിറ്റിയും സിനിമകളില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്നു. ഈ ക്രി മിന ലിറ്റി അബദ്ധത്തില്‍ കാണുന്ന മറ്റൊരു ക്രി മി നല്‍ ജീവിക്കാനായി സ്വന്തം വിവരം വില്‍ക്കുന്നതോടെ എല്ലാ രംഗങ്ങളിലും ക്രി മിന ലിറ്റി ന്യായീകരിക്കപ്പെടുകയാണ്. ഒരാളുടെ സ്വകാര്യജീവിതം ബ ഗ് ചെയ്യുന്ന പോലീ സും അതേ ക്രി മിന ലിറ്റിയുടെ ഭാഗമാണ്. മധ്യവര്‍ഗ സമൂഹത്തിലെ ക്രി മിനലിറ്റിയെ തുടര്‍ച്ചയായി ന്യായീകരിക്കുന്ന മലയാള സിനിമയുടെ മുഖമാണ് ഇവിടെ കാണുന്നത്. ക്രി മിന ലിറ്റിയെ ഒരു ദൃശ്യമാക്കി മാറ്റാനുള്ള വ്യഗ്രത ഈ സംവിധായകന്റെ സിനിമകളില്‍ കാണാം. സിനിമാക്കാര്‍ക്ക് സിനിമയോടുള്ള നഴ്‌ സിസിസ്‌റ് സമീപനവും ഇതേ ക്രി മിനലി റ്റിയുടെ ഭാഗമാണ്.അതിനു കിട്ടുന്ന ജനപ്രീതിയും ഇതേ വലതുപക്ഷമധ്യവര്‍ഗ്ഗമുഖത്തെ കാണിക്കുന്നു.
സിനിമയെ നിയന്ത്രിക്കുന്ന വലതുപക്ഷത്തിനെതിരെ നില്‍ക്കാന്‍ ധൈര്യപ്പെടുന്ന ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ പോലുള്ള ചില സിനിമകള്‍ ഉണ്ടാകുന്നത് ആശ്വാസകരമാണ്. ഒന്ന് വിട്ടുപോയി. അ സ്ഥി നിമജ്ജനം ചെയ്താല്‍ ഏത് ക്രി മി നലിറ്റിയും കഴുകിപ്പോകും മധ്യവര്‍ഗത്തിന്റെ പുതിയ സൂത്രവാക്യം. ആദ്യം ധ്യാനമായിരുന്നെങ്കില്‍ ഇപ്പോള്‍ അസ്ഥിയാണ്..:’ അദ്ധ്യാപകന്‍ പറയുന്നു.

ഇതിനെ പറ്റി സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ സജീവമാണ്. ആദ്യ ഭാഗം ഇറങ്ങിയപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ തുടര്‍ച്ചയുടെ അവസാനം സംവിധായകന്‍ അതിനെ കുറിച്ച് പറയാന്‍ ശ്രമിക്കുന്നുമുണ്ട്. അയാള്‍ അനുഭവിക്കുന്ന ജീവിതമാണ് അയാളുടെ ശി ക്ഷ.

 

ഒരു സിനിമനിരൂപണം എഴുതുന്നത് വഴങ്ങുന്ന ഏർപ്പാട് അല്ല. ദൃശ്യം സിനിമയുടെ രണ്ടു ഭാഗവും കണ്ട ശേഷം ഒരു കാര്യം പറയാതിരിക്കാൻ…

Posted by Ganesh KN on Sunday, 21 February 2021

Trending

To Top
error: Content is protected !!