MALAYALAM BREAKING NEWS

നീന്തൽ വേഷത്തിലെ ചിത്രം പോസ്റ്റ് ചെയ്ത് റീമ !! പ്രതിഷേധ കമന്റുമായി ആഷിഖ് അബു..

യുവനടി അനശ്വര രാജൻ തന്റെ പുതിയ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

രഞ്ജിത്ത് ഭാസ്‌ക്കർ ആണ് ചിത്രങ്ങൾ പകർത്തിയത്. എന്നാൽ ഈ ചിത്രത്തിന് നേരെ സദാചാര വാദികളുടെ ആക്രമണം ഏറെ നടന്നിരുന്നു.

അശ്ലീല കമന്റുകളും സദാചാര ആക്രണവും തുടരുമ്പോഴും അനശ്വരയ്ക്ക പിന്തുണയുമായി നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

പിന്നലെ തന്റെ നിലപാട് വ്യക്തമാക്കി അനശ്വര രാജൻ അതേ വസ്ത്രത്തിലെ രണ്ട് ചിത്രങ്ങൾ കൂടി പങ്ക് വെച്ച് ഇങ്ങനെ കുറിച്ചു.

“നിങ്ങൾ ഞാൻ ചെയ്യുന്ന കാര്യമോർത്ത് ആശങ്കപ്പെടേണ്ട. നിങ്ങൾ ഇങ്ങനെ ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ അസ്വസ്ഥരാകുന്നു എന്നോർത്ത് ആശങ്ക പെടു” അനശ്വര രാജൻ കുറിച്ചു.

അതോടൊപ്പം ഗ്ലാമറസ്സ് വേഷത്തിലുള്ള മറ്റ് രണ്ട് ചിത്രങ്ങൾ കൂടി താരം പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റിൻ അനശ്വരയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്.

ഇപ്പോൾ നടിയും നിർമാതാവുമായ റീമ കല്ലിങ്കൽ താരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് .

സ്വിമ്മിംഗ് സ്യൂട്ട് ധരിച്ച തന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് “അത്ഭുതം !! സ്ത്രീകൾക്ക് കാലുകൾ ഉണ്ട് ” എന്ന് പരിഹാസ രൂപേണ സദാചാര വാദികൾക്ക് മറുപടി കൊടുക്കുകയാണ് റീമ കല്ലിങ്കൽ.

ഈ പോസ്റ്റിന് താഴെ കമന്റുമായി ആഷിഖ് അബു എത്തി..

aashiqabu @rimakallingal ഫോട്ടോ ക്രെഡിറ്റ് ഉൾപെടുത്താത്തതിൽ പ്രതിഷേധം 🕺🏾

ഇതിന് റീമയുടെ മറുപടി

rimakallingal @aashiqabu I guess the whole world knows no one gets me like you 😍❤️😘

എന്നായിരുന്നു.

റീമ കല്ലിങ്കലിന്റെ ഈ പോസ്റ്റിന് പിന്തുണ കമന്റുമായി സാനിയ അയ്യപ്പനും ആഹാനയും അടക്കമുള്ള താരങ്ങൾ എല്ലാം രംഗത്ത് വന്നിട്ടുണ്ട്.

എന്തായാലും അനശ്വരക്ക് പിന്തുണയായി റീമ വന്നത് പോലെ മറ്റ് നടിമാരും സദാചാരവാദികൾക്ക് മറുപടിയുമായി രംഗത്ത് വരുമോ എന്നാണ് ഇനി കാണേണ്ടത്.

ദിവസങ്ങൾക്ക് മുന്നേ സാനിയയും സമാന രീതിയിലുള്ള ഫോട്ടോഷൂട്ട് പങ്ക് വെച്ചിരുന്നു.

എന്തായാലും സ്ത്രീകൾക്ക് കാലുകൾ ഉണ്ട് അതിൽ ഒരു പുതിയ കാര്യമൊന്നുമല്ല എന്ന മട്ടിൽ കാൽ കണ്ടതിന് കുരു പൊട്ടിച്ച റീമയുടെ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

Trending

To Top
error: Content is protected !!