celebrity photos

കാണാൻ ട്രാൻസ്ജെൻഡറിനെ പോലെ ഉണ്ടെന്ന് കമെന്റ് ഇട്ടവന് മറുപടി നൽകി റിമ

നിരവധി ആരാധകർ ഉള്ള താര ദമ്പതികൾ ആണ് ആഷിക് അബുവും റിമ കല്ലിങ്കലും. പ്രണയിച്ച് വിവാഹിതർ ആയ ഇരുവരും വളരെ ലളിതമായ ചടങ്ങുകളിൽ കൂടിയാണ് ദാമ്പത്യ ജീവിതം ആരംഭിച്ചത്. വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോഴും സന്തോഷകരമായ ദാമ്പത്യ ജീവിതം ആണ് ഇരുവരും നയിക്കുന്നത്. ഇപ്പോൾ ആഷിക്കും റിമയും റഷ്യയിൽ അവധി ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ചിത്രങ്ങൾ റിമ ആരാധകരുമായി  തന്റെ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെക്കാറുമുണ്ട്. എന്നാൽ പല തരത്തിൽ ഉള്ള വിമർശനങ്ങളും താര ദമ്പതികൾ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്.

ആഷിക് അബുവിന് ഒപ്പവും അല്ലാതെയും നിരവധി ചിത്രങ്ങൾ ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട് റിമ പങ്കുവെക്കുന്നത്. ഇത്തരത്തിൽ ഒരു ചിത്രത്തിന് ലഭിച്ച മോശം കമെന്റും അതിന് റിമ നൽകിയ മറുപടിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ”കാണാന്‍ ട്രാന്‍സ്‌ജെന്‍ഡറിനെ പോലെയുണ്ട്” എന്നാണ് ഒരാൾ കമെന്റ് ഇട്ടത്. എന്നാൽ അതിനു തക്ക മറുപടി തന്നെയാണ് റിമയും നൽകിയിരിക്കുന്നത്.  നന്ദി, എനിക്ക് ചുറ്റുമുള്ളവരില്‍ ഏറ്റവും കോണ്‍ഫിഡന്‍സ് ഉള്ള ആള്‍ക്കാരാണ് അവര്‍ എന്നാണ് റിമ നൽകിയ മറുപടി. നിരവധി പേരാണ് റിമയുടെ മറുപടിയെ  പിന്തുണച്ച് കൊണ്ട് എത്തിയത്. ഇത് മാത്രമല്ല നിരവധി കളിയാക്കികൊണ്ടുള്ള കമെന്റുകൾ ആണ്  റിമയ്ക്ക് ലഭിച്ചത്.

മറ്റൊരാൾ കമെന്റ് ചെയ്തിരിക്കുന്നത് ആളുകളെ എങ്ങനെ സമര്‍ത്ഥമായി പറ്റിക്കാമെന്നതിനുള്ള മികച്ച ഉദാഹരണമാണ് നിങ്ങള്‍ രണ്ട് പേരും. പോക്കറ്റില്‍ പണം ഉള്ളത് കൊണ്ട് എല്ലാ സര്‍ക്കാര്‍ മലീനികരണങ്ങളെയും നിങ്ങള്‍ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. എന്നിട്ട് മറ്റൊരു രാജ്യത്ത് പോയി നിങ്ങളുടെ സ്വാതന്ത്രം ആസ്വദിക്കുകയും ചെയ്യും. അങ്ങനെ തന്നെ മനോഹരമായി പോയിക്കോളൂ എന്നാ ഒരു കമെന്റിന് ഓ മനസിലാക്കി കളഞ്ഞല്ലോ എന്ന മറുപടി ആണ് റിമ നൽകിയത്. പാവാട അലക്കി ആഷിഖ് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നല്ലോ ചേച്ചി. വെറുതേ എന്തിനാണ് കഷ്ടപ്പെടുന്നത് എന്ന കമെന്റിനും മറുപടി നൽകാൻ റിമ മറന്നില്ല, അതേ, അദ്ദേഹം ശരിക്കും സെന്‍സിറ്റീവ് പാഷനേറ്റ് ആയ ലവറാണ്. എന്നാൽ അത് ചെറിയ കാര്യംഅല്ല, പക്ഷെ ഇപ്പോൾ എന്റെ ബാഗ് പിടിക്കാൻ എനിക്ക് തന്നെ കഴിയുമെന്നും ഈ അഭിനന്ദനങ്ങൾ ഞാൻ ആഷിഖിനെ അറിയിച്ചേക്കാം എന്നുമാണ് ആ കമെന്റിനു റിമ പറഞ്ഞ മറുപടി.

Trending

To Top
error: Content is protected !!