celebrity photos

ഇന്ന് നിങ്ങൾ അനുഭവിക്കുന്ന വേദന നാളേയ്ക്കുള്ള കരുത്തായിരിക്കും

നിരവധി ആരാധകർ ഉള്ള ഗായിക ആണ് റിമി ടോമി. മലയാളികൾക്ക് ഏറെ സുപരിചിതയായ താരം മീശമാധവൻ ചിത്രത്തിലെ ചിങ്ങമാസം വന്നുചേർന്നാൽ എന്ന ഗാനം ആലപിച്ച് കൊണ്ടാണ് മലയാളം പിന്നണി ഗാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ഒരുപിടി  മികച്ച ഗാനങ്ങൾ ആണ് റിമി ടോമി മലയാളികൾക്ക് ആയി സമ്മാനിച്ചത്. താൻ നല്ല ഒരു ഗായിക മാത്രമല്ല, മികച്ച ഒരു അവതാരികയും അഭിനേത്രിയും വിധികർത്താവും ഒക്കെ ആണെന്ന് താരം പലപ്പോഴായി തെളിയിച്ച് കൊണ്ടിരിക്കുകയാണ്. റിമി ടോമി അവതാരകയായി എത്തിയ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഒന്നും ഒന്നും മൂന്ന് എന്ന പരുപാടി വലിയ ജനശ്രദ്ധ ആണ് പിടിച്ച് പറ്റിയത്. അവസരോചിതമായി നർമ്മം പറയാനുള്ള റിമിയുടെ കഴിവ് കണ്ടു താരങ്ങൾ പോലും പലപ്പോഴും അത്ഭുതപെട്ടിട്ടുണ്ട്. ഇപ്പോൾ മഴവിൽ മനോരമയിൽ തന്നെ സൂപ്പർ ഫോർ എന്ന റീലിറ്റി ഷോയിൽ വിധികർത്താവായി എത്തുകയാണ് താരം.

തന്റെ വിശേഷങ്ങൾ എല്ലാം റിമി മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. റിമിയുടെ ഫോട്ടോഷൂട്ടുകൾ പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. കാരണം ഓരോ ദിവസം കഴിയും തോറും റിമി കൂടുതൽ മെലിഞ്ഞു സുന്ദരിയായിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ പട്ടുപാവാടയും ബ്ലൗസും ധരിച്ചു കൊണ്ട് റിമി പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. തടിച്ചിരുന്ന റിമിയുടെ ഈ മാറ്റം ആരാധകരെ വളരെ വലിയ രീതിയിൽ തന്നെ അത്ഭുതപ്പെടുത്തിയിരുന്നു. മുടങ്ങാതെ ഉള്ള വർക്ക്ഔട്ടും യോഗയും ഒക്കെയാണ് തടികുറയ്ക്കാൻ തന്നെ സഹായിച്ചത് എന്ന് റിമി തന്നെ പലപ്പോഴും പൊതു വേദികളിൽ പറഞ്ഞിട്ടുണ്ട്. വർക്ഔട്ട് ചെയ്യുന്നതിന്റെയും യോഗ ചെയ്യുന്നതിന്റെയും ഫോട്ടോസും വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഇത്തരത്തിൽ റിമി പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഇന്ന് നിങ്ങൾ അനുഭവിക്കുന്ന വേദന നാളേയ്ക്കുള്ള കരുത്തായിരിക്കും എന്ന അടിക്കുറിപ്പോടെയാണ്‌ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോ റിമി പങ്കുവെച്ചിരിക്കുന്നത്. കഠിനമായ വർക്ക്ഔട്ട് തന്നെയാണ് താരം ചെയ്തുകൊണ്ടിരിക്കുന്നത്. നിരവധി പേരാണ് റിമിയുടെ വിഡിയോയ്ക്ക് കമെന്റുകളുമായി എത്തിയിരിക്കുന്നത്. വീഡിയോ വളരെ പെട്ടന്ന് തന്നെ ഇൻസ്റ്റാഗ്രാമിൽ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു.

Trending

To Top
error: Content is protected !!