മടിയിലിരുന്നാൽ എന്താണ് പ്രശ്നമെന്ന് ചോദിക്കുമ്പോൾ ആർക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ മടിയിൽ ഇരിക്കാമോ

കഴിഞ്ഞ ദിവസം ആണ് CET ലെ കുട്ടികൾ സദാചാര പോലീസുകൾക്ക് എതിരെ പ്രതിഷേധവുമായി എത്തിയത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ വാർത്ത ആകുകയും ചെയ്തു. ഇപ്പോഴിതാ റിയാസ് ആറ്റുപുറം എന്ന യുവാവ് എഴുതിയ ഒരു കുറിപ്പാണു ഈ വിഷയത്തിൽ വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ, CET യിലെ കുട്ടികൾ ബസ് സ്റ്റോപ്പിൽ പരസ്പരം മടിയിൽ ഇരുന്ന് ചോദിച്ച ഒരു ചോദ്യം??? (CET:-College of Engineering Trivandrum) ” ആണും , പെണ്ണും പരസ്പരം മടിയിൽ ഇരുന്നാൽ എന്താ പ്രശ്നമെന്ന് ” ? ഇല്ലേ.. കുഴപ്പമൊന്നുമില്ലേ…? എന്നാണ് എന്റെ മറുചോദ്യം …? മടിയിൽ ഇരുന്നാൽ എന്താണ് പ്രശ്നം ? എന്നു ചോദിക്കുമ്പോൾ ? ആർക്കും എപ്പോഴും നിങ്ങളുടെ മടിയിൽ കയറി ഇരിക്കാമോ ? അല്ലെങ്കിൽ എപ്പോഴൊക്കെ അങ്ങിനെ ചെയ്യാം ..? ചോദ്യം എന്റെ പ്രിയ സഹോദരിമാരോടാണ് , അനുജത്തിമാരോടാണ് . എല്ലാവരുടേയും കാര്യം പോട്ടേ .. എറ്റവും ചുരുങ്ങിയത് CET യിലെ എല്ലാ സ്റ്റുഡന്റിനുമെങ്കിലും നിങ്ങളുടെ മടിയിൽ ഇരിക്കാൻ പറ്റുമോ ? അതോ ഒരേ ക്ലാസിൽ പഠിക്കുന്ന ചില കുട്ടികൾക്ക് മാത്രമാണോ ഈ ഓഫർ ? വഴിയിൽ പോകുന്ന എല്ലാവരെയും നിങ്ങൾ ഇത്തരം ഫോട്ടോ പോസിന് പരിഗണിക്കുമോ ? ഇനി ഇതൊന്നും വേണ്ടാ തെട്ടടുത്ത ‘നിർമ്മല ഭവൻ’ ഹയർ സെക്കണ്ടറി സ്കൂളിലെ ആൺകുട്ടികളെയെങ്കിലും മടിയിലിരുത്താൻ നിങ്ങൾ തയ്യാറാവുമോ ? അവർ വന്നാൽ അനുവദിക്കുമോ?

തയ്യാറാവുമോ എന്ന് ചോദിച്ചാൽ ആൺകുട്ടികൾ മടിയിലിരിക്കാൻ ആഗ്രഹിക്കുമ്പോൾ അവരെ അതിന് അനുവദിക്കണം ….. സാധിക്കുമോ ? അതിന് നിങ്ങൾക്ക് സാധിക്കുമെങ്കിലേ നിങ്ങൾ ഉന്നയിച്ച ഈ വെല്ലുവിളിക്ക് ആത്മാർത്ഥതയുള്ളു ….. മറുപടിക്ക് അർഹതയുള്ളൂ… അല്ലാതെ പ്രതിഷേധിക്കാൻ എന്ന വ്യാജേന പബ്ലിസിറ്റിക്ക് വേണ്ടി നിങ്ങൾ പത്ത് പേർ ചേർന്ന് ഒരു തിരക്കഥയുണ്ടാക്കി നടത്തുന്ന ഇത്തരം കാട്ടിക്കൂട്ടലുകൾ വെറും നാടകം മാത്രമാണ് . അത് പൊതു ജനങ്ങൾക്ക് എളുപ്പം തിരിച്ചറിയുവാനുമാകും.,, ഇനി മുകളിൽ ഞാനുന്നയിച്ച ചോദ്യം പുരുഷൻമാരോടാണ് ചോദിക്കുന്നതെങ്കിൽ പുരുഷൻമാരിൽ ഭൂരിപക്ഷവും എപ്പോഴും റെഡിയാണ് ….. അതാണ് ആണും പെണ്ണും തമ്മിലുള്ള പ്രധാന ലൈഗിക വിത്യാസം ….. ബയോളജി പഠിച്ച പെണ്ണേ നിനക്കറിയില്ലേ… ആണിലും പെണ്ണിലും ലൈംഗിക വികാരം രണ്ട് രീതിയിലാണെന്ന്, അത് ഇൻബിൽട്ടായ ജൈവശാസ്ത്രമാണെന്നും.. ആണിന് നോട്ടം, സ്പർശം, ചിന്ത എന്നിവയിലൂടെ പോലും ലൈഗിക വികാരം ഉണരാമെന്ന് നീ പഠിച്ചിട്ടില്ലേ സോദരീ… എല്ലാവരും അങ്ങിനെ അല്ലെങ്കിലും .. നല്ലൊരു ശതമാനം ആണും ഇത്തരം വികാരങ്ങളെ മറികടക്കുന്നത് സംസ്കാരം കൊണ്ട് മാത്രമാണ് പെണ്ണേ… അല്ലാതെ വികാരം ഇല്ലാത്തത് കൊണ്ടല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട് നിങ്ങൾ. നിങ്ങൾക്ക് പക്ഷേ നോക്കും സ്പർശവുമെന്നും വികാരം തോന്നിച്ചില്ലായേക്കാം… അതും ജൈവശാസ്ത്രപരമാണ്. അപ്പോഴും എല്ലാവരും അങ്ങിനെയല്ലെന്ന് ഓർക്കണം നിങ്ങൾ.. എളുപ്പത്തിൽ മനസ്സിലാവാൻ ഞാനെരു ഉദാഹരണം പറയാം.

നമ്മുടെ നാട്ടിൽ ദശലക്ഷക്കണക്കിന് സ്ത്രീ വേശ്യകൾ ഉണ്ട് . ലൈഗിക തൊഴിലാളികൾ എന്ന സോപ്പിങ്ങിൻ്റെ പദം ഞാൻ മനപ്പൂർവ്വം ഒഴിവാക്കിയതാണ്. കാരണം അവർ അത് ചെയ്യുന്നത് നീറിക്കൊണ്ടും, നിവൃത്തികേടുകൊണ്ടുമാണ്. മറ്റു ജോലിയിലൂടെ ഉണ്ടാകുന്ന ആത്മാഭിമാനം ഇവിടെ ഉണ്ടാവാൻ തീരെ തരമില്ല. ഇനി വിഷയത്തിലേക്ക് വരാം.. ഇത്തരം വേശ്യാവൃത്തിയിലേക്ക് തള്ളിവിടപ്പെട്ടവർ സ്വന്തം സുഖത്തിന് വേണ്ടിയല്ല ഈ പണിക്ക് നിൽക്കുന്നത്. മറിച്ച് ജീവിക്കാൻ വേണ്ടി മാത്രമാണ് . എന്നാൽ ഇവിടെ എത്തുന്ന പുരുഷൻമാർ സുഖിക്കാൻ വേണ്ടി മാത്രമാണ് എത്തുന്നത് . അല്ലാതെ ആ പെണ്ണിനൊരു വരുമാന മാർഗം ആയിക്കോട്ടെ എന്ന് കരുതിയല്ല . സോഷ്യൽ മീഡിയകളിൽ ചില പുരുഷ സുഹൃത്തുക്കൾ വല്യ ഡയലോഗ് വിടാറുണ്ട് വേശ്യാവൃത്തി അവരുടെ അവകാശമാണെന്ന് . അത്തരം ചോദ്യകർത്താക്കളോട് എനിക്കെന്നും സഹതാപം മാത്രം . കാരണം ഇന്ത്യാ രാജ്യത്ത് ഇത് നിയമ വിധേയമാക്കിയതിന് പല പല കാരണങ്ങളുണ്ട്. നിവർത്തികേടിൽ പെട്ട് ഉലയുന്ന ഇത്തരം ദശലക്ഷം സഹോദരിമാരോട് പോയി വ്യഭിചരിച്ച് കാശുണ്ടാക്കിക്കോളു എന്ന് പറയാൻ വളരെ എളുപ്പമാണ്. പക്ഷേ… അവർക്ക് മറ്റ് വരുമാന മാർഗ്ഗങ്ങൾ ഉണ്ടാക്കിക്കൊടുക്കൽ അത്ര എളുപ്പമല്ല. അത് ഭരണാധികാരികൾക്ക് അറിയാം .. അവർക്കത് തലവേദന സൃഷ്ടിക്കും.. ആ തലവേദന ഒഴിവാക്കാൻ പുരുഷ ഭരണാധികാരി വർഗ്ഗം, അഭയവും , തൊഴിലുമില്ലാത്ത സ്ത്രീകൾക്ക് നൽകിയ ഔദാര്യമാണ് “നിങ്ങൾ വ്യഭിചരിച്ചോളൂ” .. അല്ലെങ്കിൽ തെണ്ടിത്തിന്നോളൂ എന്ന് പറയുന്നത്.

അല്ലാതെ പെങ്ങൾമാരോടും , അമ്മമാരോടും ഉള്ള അവരുടെസ്നേഹമായി നിങ്ങൾക്കിതിനെ തോന്നുന്നുവെങ്കിൽ നിങ്ങൾ ഒന്നുമറിയാത്ത വെറും ,വെറും നിഷ്കളങ്കർ മാത്രമാണ്. മറിച്ചാലോചിച്ച് നോക്കൂ.. ഒരു ഭരണാധികാരി പറയുന്നു: നിങ്ങൾ ഈ പണിക്ക് മുതിരരുത് . ഇന്ന് മുതൽ നിങ്ങൾക്ക് വേണ്ട ഭക്ഷണം, പാർപ്പിടം, വസ്ത്രം ഇതൊക്കെ ഇനി മുതൽ ഭരണകൂടം തരും എന്നു പറയുന്ന ഒരു സന്ദർഭം.. ഇനി അധികാരികളുടെ സ്ഥാനത്തിരുന്ന് ആലോചിച്ച് നോക്കൂ.. ഈ റിസ്ക്ക് ഏറ്റടുക്കുന്നതിലും നല്ലത് ഇവരെ ഈ തൊഴിൽ മാന്യമാണന്ന് വരുത്തിത്തീർത്ത് ഇതിലേക്ക് ഉന്തി വിടുന്നതല്ലേ… അങ്ങിനെ വഴി നടത്തുന്നതല്ലേ ? അങ്ങിനെയാണ് ഈ നശിച്ച അല്ലെങ്കിൽ നശിപ്പിക്കുന്ന നിയമമുണ്ടായത് , അല്ലാതെ അധികാരത്തിൻ്റെ മണിമാളികയിൽ ഇരുന്ന് വേശ്യാവൃത്തി ഭരണഘടന നിങ്ങൾക്ക് അനുവദിച്ചതാണ് നിങ്ങൾ നിർഭയം അത് ചെയ്തോളൂ… എന്ന് പറയുന്നതിൽ സ്നേഹമല്ല ഉളുപ്പില്ലായ്മ അല്ലങ്കിൽ ‘ അറിവില്ലായ്മയാണ് ഉള്ളത്.. അല്ല, ഒന്ന് കൂടെ ചോദിച്ചോട്ടേ.. ഇവിടെ വാചകം അടിക്കുന്ന ഏത് ആങ്ങളമാരാണ് സ്വന്തം അമ്മയേയും സഹോദരിമാരേയും ഈ പണിക്ക് വിടുന്നത്? പോയാൽ കുഴപ്പമില്ലെന്ന് അവരോട്പറയാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ ആങ്ങളമാരേ..? ഇനിയും മനസിലാകാത്ത അനുജത്തിമാരോട് ഇതിലും കേമമായി പറയാൻ എനിക്കറിയില്ല . ‘നിങ്ങൾക്ക് നിങ്ങളുടെ വഴി എനിക്ക് എൻ്റെയും.