അധികം നല്ല വേഷങ്ങളിൽ ഒന്നും തിളങ്ങാൻ താരത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം

പ്രേക്ഷകർക്ക് ഏറെ സുപരിചിതൻ ആയ നടൻ ആണ് റിയാസ് ഖാൻ. വർഷങ്ങൾ കൊണ്ട് താരം അഭിനയത്തിൽ സജീവം ആണ്. നിരവധി സിനിമകളിൽ ആണ് താരം ഇതിനോടകം തന്നെ അഭിനയിച്ചത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും എല്ലാം തന്റെ കഴിവ് തെളിയിക്കാൻ റിയാസ് ഖാന് ഈ കാലം കൊണ്ട് കഴിഞ്ഞിട്ടുണ്ട് എന്നതാണ് സത്യം. ബിഗ് സ്‌ക്രീനിൽ മാത്രമല്ല, മിനി സ്ക്രീനിലും താരം സജീവമായി തന്നെ നിക്കുന്നുണ്ട്. നൂറിൽ അധികം സിനിമകളിൽ ആണ് താരം ഇതിനോടകം തന്നെ അഭിനെത്തിച്ചത്.

അഭിനയിച്ചതിൽ കൂടുതലും നെഗറ്റീവ് കഥാപാത്രങ്ങൾ ആണെന്നുള്ളതാണ് സത്യം. വില്ലൻ വേഷങ്ങളിൽ ആണ് റിയാസ് ഖാനെ മലയാളികൾ കൂടുതലും കണ്ടിട്ടുള്ളത്. ഈ വര്ഷം ഇറങ്ങിയ ഭാഗ്യ ലക്ഷ്മി എന്ന പരമ്പരയിലും റിയാസ് ഖാൻ ഭാഗമായിട്ടുണ്ട്. കഴിവുള്ള താരം ആയിട്ട് കൂടിയും റിയാസ് ഖാനെ വേണ്ട വിധത്തിൽ ഇത് വരെ മലയാള സിനിമ ഉപയോഗിച്ചിട്ടില്ല എന്നതാണ് സത്യം. ചുരുക്കം ചിത്രങ്ങളിൽ മാത്രം ആണ് താരത്തിന് പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിച്ചിരിക്കുന്നത്.

ഇപ്പോൾ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഹിരൺ എൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു സിനിമയിൽ നമ്മൾ എത്ര നേരം ഒരു കഥാപാത്രം ചെയ്തു എന്നതിൽ അല്ല. എന്തു ചെയ്തു എന്നതിന് ആണ് പ്രാധാന്യം. അതിനുള്ള മികച്ച ഉദാഹരണങ്ങളിൽ ഒന്ന്.

മുംബൈ പൊലീസ് റിയാസ് ഖാൻ. നായകനായ പ്രിത്വിരാജ് പോലും കുറച്ചു നിമിഷത്തേക്ക് സ്ക്രീനിൽ നിന്ന് ശ്രദ്ധിക്കപ്പെടാതെ പോയ സമയം. റിയാസ് ഖാൻ പറയുന്ന ഓരോ ഡയലോഗും അത്രക്ക് ആകാംഷ ഉണ്ടാക്കുന്നവയായിരുന്നു. അതാണ് സത്യം. ആ സിനിമയുടെ ഗതി തന്നെ മാറ്റിയ നിമിഷം എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരുടെ ഭാഗത്ത് നിന്ന് വന്നുകൊണ്ടിരിക്കുകയാണ്.

ഇതും,കാസനോവയിലെ പോലീസ് ഓഫീസറും നൈസ് ആയിരുന്നു, ഗജിനിയിൽ ഉള്ളതും ഉഷാർ ആയിരുന്നു, ഞാൻ കരുതി ഇങ്ങേരു ഇതിൽ പോലീസ് ആയിരിക്കും എന്ന്, ഗംഭീരം ആണ് ഈ സീനിൽ… ഭയങ്കര രസമായിട്ട് ഖാൻ ചെയ്തിട്ടുമുണ്ട്, ആ സീൻ ആദ്യം കണ്ടപ്പോൾ റിയാസ് ഖാന്റെ നിൽപ്പും ഭാവവും കണ്ടപ്പോ അങ്ങേര് ഏതോ ഉയർന്ന ഉദ്യോഗസ്ഥൻ ആണെന്ന വിചാരിച്ചത്. പ്രിത്വിരാജ് സുകുമാരൻ അടക്കം ഉള്ള പോലീസ് കാരെല്ലാം ഇജ്ജാതി  റെസ്‌പെക്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

 

Leave a Comment