പ്രേക്ഷകർക്ക് ഏറെ സുപരിചിതൻ ആയ നടൻ ആണ് റിയാസ് ഖാൻ. വർഷങ്ങൾ കൊണ്ട് താരം അഭിനയത്തിൽ സജീവം ആണ്. നിരവധി സിനിമകളിൽ ആണ് താരം ഇതിനോടകം തന്നെ അഭിനയിച്ചത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും എല്ലാം തന്റെ കഴിവ് തെളിയിക്കാൻ റിയാസ് ഖാന് ഈ കാലം കൊണ്ട് കഴിഞ്ഞിട്ടുണ്ട് എന്നതാണ് സത്യം. ബിഗ് സ്‌ക്രീനിൽ മാത്രമല്ല, മിനി സ്ക്രീനിലും താരം സജീവമായി തന്നെ നിക്കുന്നുണ്ട്. നൂറിൽ അധികം സിനിമകളിൽ ആണ് താരം ഇതിനോടകം തന്നെ അഭിനെത്തിച്ചത്.
അഭിനയിച്ചതിൽ കൂടുതലും നെഗറ്റീവ് കഥാപാത്രങ്ങൾ ആണെന്നുള്ളതാണ് സത്യം. വില്ലൻ വേഷങ്ങളിൽ ആണ് റിയാസ് ഖാനെ മലയാളികൾ കൂടുതലും കണ്ടിട്ടുള്ളത്. ഈ വര്ഷം ഇറങ്ങിയ ഭാഗ്യ ലക്ഷ്മി എന്ന പരമ്പരയിലും റിയാസ് ഖാൻ ഭാഗമായിട്ടുണ്ട്. കഴിവുള്ള താരം ആയിട്ട് കൂടിയും റിയാസ് ഖാനെ വേണ്ട വിധത്തിൽ ഇത് വരെ മലയാള സിനിമ ഉപയോഗിച്ചിട്ടില്ല എന്നതാണ് സത്യം. ചുരുക്കം ചിത്രങ്ങളിൽ മാത്രം ആണ് താരത്തിന് പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിച്ചിരിക്കുന്നത്.
ഇപ്പോൾ റിയാസ് ഖാനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ രാഹുൽ എം ആർ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പോട്ടേടാ ബാലേട്ടാ. ഉഫ്.. റിയാസ് ഖാന്റെ പെർഫോമൻസും ഷോബി തിലകന്റെ ശബ്ദവും കൂടി ചേർന്നപ്പോ ഒരൊന്നൊന്നര മാസ്സ് വില്ലൻ ഭദ്രൻ. ശെരിയ്ക്കും ആൻഡറെറ്റഡ് ആയിട്ടുള്ള നടൻ. ഇപ്പോഴും മലയാള സിനിമ ഇദ്ദേഹത്തെ വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ല എന്നതാണ് സത്യം എന്നുമാണ് പോസ്റ്റിൽ പറയുന്നത്.
നിരവധി പേരാണ് ഈ പോസ്റ്റ് ശരി വെക്കുന്ന തരത്തിൽ കമെന്റുകൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ നൽകുന്ന ഒരു താരം കൂടി ആണ്. അത് കൊണ്ട് തന്നെ ഇന്നും പ്രായം തോന്നിക്കാത്ത നടന്മാരിൽ ഒരാൾ കൂടി ആണ് റിയാസ് ഖാൻ എന്നത് സംശയം ഇല്ലാതെ പറയാവുന്ന കാര്യം ആണ്.