റിയാസ് ആണാണോ പെണ്ണാണോ? മുഖത്തടിച്ച പോലെ വന്ന ചോദ്യത്തിന് റിയാസ് കിടുത്ത മറുപടി കേട്ടോ?

ബിഗ്‌ബോസ് മലയാളം സീസൺ ഫോറിൽ ഏറ്റവും കൂടുതൽ ആരാധകരെ നേടി ഒരു കോളിളക്കം സൃഷ്ട്ടിച്ച മത്സരാർത്ഥികൾ ഒരാളാണ് റിയാസ് സലിം. ഒരു വൈൽഡ് കാർഡ് എൻട്രി ആയി വന്നു ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ഒരു സ്വപ്നതുല്യമായ ഒരു പ്രകടനം കാഴ്ച വെച്ച വേറെ ഒരു മത്സരാർത്ഥി ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇല്ല. സ്വന്തം നിലപാട് കൊണ്ടും വ്യക്തിത്വം കൊണ്ടും മറ്റു മത്സരാര്ഥികളിൽ നിന്നും വേറിട്ട് നിന്ന റിയാസ് ഇതേ നിലപാട് തന്നെയാണ് ബിഗ് ബോസ്സ് വീടിന് പുറത്തും പ്രകടിപ്പിക്കുന്നത്.

ഇപ്പോൾ റിയാസിന്റെ വയറൽ ആയിരിക്കുന്ന വീഡിയോ ഏഷ്യാനെറ്റ് തന്നെ പുറത്തു വിട്ടിരിക്കുന്നത് ആണ്. ഏഷ്യാനെറ്റിന്റെ സിഗ്നേച്ചർ ഷോ ആയ കോമഡി സ്റ്റാർസ് എന്ന പരിപാടിയിൽ റിയാസ് അതിഥി ആയി എത്തിയിരുന്നു. ആ പരിപാടിയിൽ ബിഗ് ബോസ്സിലെ മറ്റൊരു മത്സരാർത്ഥി ആയ ദിൽഷയും റിയാസിന്റെ ഒപ്പം പങ്കെടുത്തിരുന്നു. കോമഡി സ്റ്റാർസ് എന്ന പരിപാടിയിൽ ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ ഫോറിലേ മത്സരാർത്ഥികൾ അതിഥികൾ ആയി വരുന്നത് സ്വാഭാവികമാണ്. ഒപ്പം മിമിക്രിയിലൂടെ സിനിമയിലേക്ക് ചുവട് വെച്ച രമേശ് പിഷാരടിയും കലാഭവൻ ഷാജോണും ഉണ്ടായിരുന്നു. ഷോയുടെ അവതാരകയായ മീരയുടെ ചോദ്യങ്ങൾ ആണ് റിയാസിനെ പ്രകോപിതനാക്കിയത്. മീരയെ ട്രോളി ആണ് ഏഷ്യാനെറ്റ് വീഡിയോ അവരുടെ ഫേസ്ബുക്ക് പേജിൽ പങ്കു വെച്ചിരിക്കുന്നതും.

റിയാസിനു നേരിട്ട ദുരനുഭവങ്ങൾ ആരുടെ ഭാഗത്തു നിന്നാണ് എന്നായിരുന്നു മീരയുടെ ചോദ്യം, എന്നാൽ റിയാസ് അത് വ്യക്തമാക്കിയിരുന്നു, തനിക്ക് ദുരനുഭവങ്ങൾ അല്ല നേരിട്ടത് ബുള്ളിയിങ് ആണ്. പിന്നെയും മീര ചോദിച്ചു കൂടുതൽ ആണുങ്ങളിൽ നിന്നാണോ പെണ്ണുങ്ങളിൽ നിന്നാണോ ഉണ്ടായത് എന്ന്. തനിക്ക് പറയാൻ സൗകര്യമില്ല താൻ എന്തിന് അത് പറയണം എന്നായിരുന്നു റിയാസിന്റെ മറുപടി. എന്തിനാണ് ഇങ്ങനെ പേർസണൽ ചോദ്യങ്ങൾ തന്നോട് ചോദിക്കുന്നത് എന്നും റിയാസ് ചോദിച്ചു. റിയാസ് ഒരു പെൺകുട്ടിയെ കല്യാണം കഴിക്കുമോ എന്ന ചോദ്യമായി അടുത്തത്. അതിനും റിയാസ് മറുപടി പറഞ്ഞു, താൻ എന്തിന് അത് വ്യക്തമാക്കണം അത് തന്റെ പേർസണൽ കാര്യമല്ലേ എന്നു. ഒരാളെ ഏറ്റവും കൂടുതൽ ഡിസ്കംഫർട്ട് ആക്കാൻ കഴിയുന്ന ഒരാളാണ് അവതാരക മീര എന്നും റിയാസ് കമന്റ് ചെയ്തിരുന്നു. ഈ വീഡിയോയ്ക്ക് താഴെ പ്രേക്ഷകർ കമന്റ് ചെയ്തത് കോമഡി സ്റ്റാർസ് എന്ന പേര് മാറ്റി ട്രാജഡി സ്റ്റാർസ് എന്ന് ആക്കാൻ ആയിരുന്നു.