ഇന്ന് രാവിലെ തന്നെ സോഷ്യൽ മീഡിയയിൽ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് സ്ഥാനം പിടിച്ചത്. മലയാള സിനിമയിൽ മികച്ച സിനിമകൾ സമ്മാനിച്ച സനൽ കുമാർ ശശിധരൻ എന്ന സംവിധായകനെ പോലീസ് വന്നു അറസ്റ്റ് ചെയ്തിരുന്നു. മലയാള സാനിയയുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാറായ മഞ്ജുവാര്യർ നൽകിയ പരതിയിന്മേലാണ് താരത്തിനെ പോലീസ് അറസ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തി എന്ന പരാതിയിന്മേലാണ് താരത്തിനെതിരെ താരം പരാതി നൽകിയത്. എന്നാൽ ഇതിനു ശേഷം സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഇതിനെതിരെ രൂപപെടുകയുണ്ടായി.
മഞ്ജു വാര്യർക്ക് നേരെ വധഭീഷണിയുണ്ടെന്നും അതിനാൽ അക്കാര്യം അന്വേഷിക്കണം എന്നും ആവിശ്യപെട്ടുകൊണ്ട് പല തവണയും സനൽ കുമാർ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. തുടർന്ന് മഞ്ജുവാര്യർ നൽകിയ പരാതിയിൻമേലാണ് താരത്തെ പോലീസ് കൊണ്ടുപോയത്. എന്നാൽ ഇതിനു വേണ്ടി നാടകിയ രംഗങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ അരങ്ങേറിയത്. ബന്ധുക്കളുമൊത്ത് അമ്പലത്തിൽ പൊയ്ക്കൊണ്ടിരുന്ന സംവിധായകനെ തടഞ്ഞു നിർത്തിയാണ് പോലീസ് അദ്ദേഹത്തെ അറസ്റ് ചെയ്‍തത്. ഇതേ സമയം ഇവർ പോലീസുകാരലല്ല എന്നും എനിക്കും വധഭീഷണിയുണ്ടെന്നും എന്നെകൊണ്ട് പോകുവാൻ വന്ന ഗുണ്ടകൾ ആണ് എന്നും ഒച്ചവെച്ചുകൊണ്ടു സനൽ സോഷ്യൽ മീഡിയയിൽ ലൈവ് പങ്കുവെച്ചിരുന്നു.
ഇപ്പോളിതാ നിറയെ ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ ഈ സംഭവത്തിനേ പറ്റി നിറഞ്ഞുകൊണ്ടിരിക്കുന്നത്. അതിന്റെ ഇടയിൽ ആർ ജെ വൈശാഖ് പങ്കുവെച്ച കുറിപ്പ് ഏറെ സ്വീകാര്യത നേടുകയാണ്. സിനിമാതാരത്തിന്റെ പരാതി ലഭിച്ചതോടെ പെട്ടെന്നു തന്നെ നടപടി എടുത്തതിനെ ആണ് അർജ് വൈശാഖ് ചോദ്യം ചെയ്തിരിക്കുന്നത്. സിനിമ താരങ്ങളുടെ ജീവിതം മാത്രമല്ല ജീവിതം എന്നും താരം എടുത്തു ചോദിക്കുന്നു.
മലയാളത്തിൽ തന്നെ അടുത്തിടെ ഇറങ്ങിയ ജനഗണമന എന്ന സിനിമയിൽ പ്രതിപാദിച്ചിട്ടിരിക്കുന്ന സംഭവവും ഇത് തന്നെ അല്ലെ എന്നും താരം ചോദിക്കുന്നു ആയിരകണക്കിന് ആൾക്കാരുടെ പാർവതി കെട്ടികിടക്കുമ്പോഴും സിനിമ താരങ്ങളുടെ പരാതി എന്തുകൊണ്ടാണ് ഇത്ര പെട്ടെന്ന് ചെയ്തു കൊടുക്കുന്നത് എന്ന് താരം ചോദിക്കുന്നു. സിനിമ താരങ്ങൾക്ക് വല്ല ഫാസ്റ് സർവീസ് ഉണ്ടോ എന്ന് താരം ചോദിക്കുന്നുണ്ട്. പരാതിയുടെ മേൽ ഒരു തീർപ്പുണ്ടാക്കാൻ ഒരുപാട് പേര് ശ്രമിക്കുന്നുണ്ട് എന്നും താരം തന്റെ കുറിപ്പിൽ ഉള്പെടുത്തുകയുണ്ടയി. ആർ ജെ വൈശാഖ് ന്റെ സോഷ്യൽ മീഡിയ കുറിപ്പ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുകയാണ്.