രു സിനിമ ഇഷ്ടപ്പെടലും ഇഷ്ടപ്പെടാതിരിക്കലും അവരവരുടെ ചോയ്സ് ആണ്

മമ്മൂട്ടി ചിത്രം റോഷാക്കിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ എല്ലാം ശ്രദ്ധ നേടിയിരിക്കുന്നത്. ജംഷാദ് കെ പി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നതു ഇങ്ങനെ, പടം പോരാ. വിചാരിച്ച ആ ഒരു ദം കിട്ടിയില്ല. തിരക്കഥയൊക്കെ വളരെ ബോറായിട്ടുണ്ട്. ആകെപ്പാടെ കൊള്ളാവുന്നത് മേക്കിംഗ് മാത്രം. ഇപ്പോഴും മനസ്സിലാകുന്നില്ല എന്ത് കണ്ടിട്ടാണ് ആളുകൾ ഇമ്മാതിരി തള്ള് തള്ളിയത് എന്ന്.

ഇതാണ് ഒരു സുഹൃത്ത് പറഞ്ഞത്. സംഗതി ഒരു സിനിമ ഇഷ്ടപ്പെടലും ഇഷ്ടപ്പെടാതിരിക്കലും അവരവരുടെ ചോയ്സ് ആണ്. അവനോടു ഞാൻ ഒന്നേ പറഞ്ഞുള്ളൂ.. “നീ ഒന്നുകൂടി വളരാനുണ്ട്”. ഒരു അഞ്ചു കൊല്ലം കഴിഞ്ഞിട്ട് നീ ഒന്നുകൂടി കാണ് അപ്പോൾ നിനക്ക് മനസ്സിലാകും. വളരാനുണ്ട് എന്ന് പറഞ്ഞത് അവനെ ചവിട്ടി താഴ്ത്താനല്ല അവൻ ഇപ്പോഴും പിടിച്ചു തൂങ്ങുന്നത് ദിലീപിന്റെ പ്രേതത്തിലാണ്. റോഷാക്ക് ഒറ്റവാക്കിൽ പറയാം അതിഗംഭീരം.

മമ്മൂട്ടിയുടെ ഏറ്റവും മികച്ച പത്ത് സിനിമകൾ എടുത്താൽ അതിൽ ഒന്നാകും റോഷാക്ക്. ഏതെങ്കിലും അന്യ രാജ്യക്കാർ നമ്മുടെ ഒരു സിനിമ ചോദിച്ചാൽ കണ്ണുംപൂട്ടി ഇട്ടു കൊടുക്കാം ഇതിനെ. അതിഗംഭീര മേക്കിംഗ് ക്വാളിറ്റിയുള സിനിമ. മിസ്റ്റർ നിസാം ബഷീർ മമ്മൂട്ടി എന്ന ഇതിഹാസത്തിന്റെ ഡേറ്റ് കിട്ടിയിട്ട് നിങ്ങൾ മാക്സിമം മുതലാക്കി. ഊറ്റിയെടുത്തു എന്നുമാണ് പോസ്റ്റിൽ കൂടി ആരാധകൻ പറയുന്നത്.

പടം എന്നൊക്കെപ്പറഞ്ഞാൽ എല്ലാവര്ക്കും മനസ്സിലാകുന്നപോലെ വേണം. നമ്മൾ കുറച്ചു ബുദ്ധിജീവികൾ മാത്രം കണ്ടാൽ പോരാ. മക്കൾ, അച്ഛൻ ‘അമ്മ എല്ലാവർക്കൊപ്പവുമിരുന്നുകണ്ടുതുടങ്ങി, ഇരുപതു മിനിട്ടുകഴിഞ്ഞപ്പോൾ ഞാനും എന്റെ വീട്ടിലെ പൂച്ചേം മാത്രം, മൂസമാറ്റിവെച്ചു, റോഷക്ക് കാണാൻ പോയ എന്നെ പറഞ്ഞാൽ മതി. ഒരു ദിവസം പോയി.

മെയ്ക്കിങ്ങ് സൂപ്പർ ആണ് . എന്നാൽ പടം ആവറേജാണ്. പിന്നെ ഹിറ്റായത് മമ്മുക്കയുടെ സ്റ്റാർ വാല്യു കൊണ്ടാണ്. ഇതേ പടം മമ്മുക്കയോ ലാലേട്ടനോ അല്ലാതെ വേറേതേലും നായകനാണ് ചെയ്തിരുന്നെങ്കിൽ 8 നിലയിൽ പൊട്ടുമായിരുന്നു. ഭീഷ്മയുടെ പകുതിയേ റോഷാക്ക് വരൂ.. ബോക്സോഫീസ് ഗ്രോസും ഭീഷ്മയുടെ പകുതിയിൽ താഴെയേ ഉള്ളൂ. ഏതാണ്ട് 40 കോടി. എന്നാൽ ബഡ്ജറ്റ് കുറവായതിനാൽ ( 12 കോടി) കളക്ഷൻ വൈസ് സൂപ്പർ ഹിറ്റ് ആയി തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വന്നത്.

Leave a Comment