നല്ലോണം പൈസ ഉള്ള പ്രൊഡ്യൂസറുടെ പടം മാത്രമേ ഞാൻ ചെയ്യൂ

സിനി ഫൈൽ ഗ്രൂപ്പിൽ റിയാസ് വ്ലോഗ്സ് എന്ന ആരാധകൻ സംവിധായകൻ റോഷൻ ആൻഡ്രുസിനെ കുറിച്ച് പറഞ്ഞ കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നല്ലോണം പൈസ ഉള്ള പ്രൊഡ്യൂസറുടെ പടം മാത്രമേ ഞാൻ ചെയ്യൂ. പടത്തിന് പൈസ അധികം ആണെങ്കിലും അതിന്റെ ക്വാളിറ്റി എന്റെ പടങ്ങൾക്ക് ഉണ്ട്. റോഷന്റെ പടങ്ങൾക്ക് ഈ പറയുന്ന ക്വാളിറ്റി ഉണ്ടോ?

ഉദയൻ, മുബൈ പോലീസ്, ഹൗ ഓൾഡ് ആർ യു, നോട്ട് ബുക്ക് ഈ പടങ്ങൾ മാറ്റി നിർത്തിയാൽ ബാക്കി പടങ്ങൾ ഒന്നും എനിക്ക് ഇഷ്ടം ആയില്ല. മരക്കാർ ഒക്കെ വിമർശിക്കുന്നവർ ഒന്നും കാസനോവ പോലൊരു ദുരന്തത്തെ തിരിഞ്ഞ് പോലും നോക്കാറില്ല. കായംകുളം കൊച്ചുണ്ണിയിൽ കളരി അടവ് അറിയുന്ന നായകനായി നിവിൻ പോളിയെ കാസ്റ്റ് ചെയ്തിരുന്നു. നിവിൻ പോലും പിന്നീട് പറഞ്ഞു അദ്ദേഹത്തിന്റെ ബോഡി ആ കഥാപാത്രത്തിന് ആപ്റ്റ് അല്ലെന്ന്.

എന്നിട്ട് പോലും റോഷൻ പറഞ്ഞത് എന്റെ കൊച്ചുണ്ണി ഇങ്ങനെ ആണെന്നാണ്. ഓവർ റേറ്റഡ് ആയ റോഷൻ ആന്ഡ്രൂസ് ചെറിയ ബജറ്റ് പടങ്ങൾ ചെയ്ത് വിജയങ്ങൾ ഉണ്ടാക്കുന്നതാവും നല്ലത് എന്നുമാണ് പോസ്റ്റ്. നിരവധി ആരാധകർ ആണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയത്. അങ്ങേര്. നല്ല ഒരു ഫിലിം മേക്കർ ആണ്. അതിൽ ഒരു സംശയവും ഇല്ല. ഇവിടെ സ്വർഗം ആണ് എന്ന് ഒറ്റ സിനിമയുടെ അവസാനത്തെ 30 മിനുട്ട് കണ്ടാൽ മനസിലാവും.

ആ ഡിറക്ടറയൂടെ ബ്രില്ലിൻസ്. എന്നാൽ അങ്ങേര് കാണികളുടെ പൾസ് ഇപ്പോഴും കാര്യമായി എടുക്കുന്നില്ല. അതാണ് പ്രശ്നം. ഹൗ ഓൾഡ് ആർ യൂ എന്ന സിനിമ കാരണം. അതിന് ശേഷം വ്യാപകമായി. പച്ചക്കറി കൃഷി വീട്ടിൽ തുടങ്ങി നിരവധി ആളുകൾ. പക്ഷെ ഇവിടെ സ്വർഗ്ഗം ആണ് എന്ന് സിനിമ ഒരു കുറ്റവും പറയാൻ ഇല്ലാത്ത സിനിമ ആയിട്ടും. വലിയ ഒരു വിജയം ആയോ എന്ന സംശയം. സിനിമ ആവുമ്പോൾ കുറച്ച സിനിമാറ്റിക് ഘടകങ്ങൾ വേണ്ടേ?

അല്ലാതെ പ്ലെയിൻ ആയി നാടകം പോലെയോ ഡോകുമെന്ററി പോലെ പറഞ്ഞാൽ  ആളുകൾ നല്ലത് എന്ന് പറയില്ല. കാരണം സിനിമ ഒരു ശരാശരി ബുദ്ധി ഉള്ള ആള്ക്ക് സന്തോഷം നൽകുന്ന അല്ലെങ്കിൽ രസിക്കുന്ന ഒരു ഏർപ്പാട് ആയിരിക്കണം. അല്ലാതെ ഇത് പഠിച്ചിട്ട്ജീ വിതത്തിൽ പ്രാവർത്തികമാക്കാൻ ഉള്ള ഒരു ഏർപ്പാട് ഒന്നും അല്ലെലോ എന്നുമാണ് ഒരാൾ നൽകിയിരിക്കുന്ന കമെന്റ്.

Leave a Comment