കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകൻ

നിരവധി നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ആണ് റോഷൻ ആൻഡ്രുസ്. വർഷങ്ങൾ കൊണ്ട് തന്നെ സിനിമയിൽ സജീവമാണ് താരം. അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ് താരം സിനിമയിൽ എത്തിയത്. അതിനു ശേഷം ആണ് റോഷൻ സ്വന്തമായി ചിത്രങ്ങൾ ചെയ്യാൻ തുടങ്ങിയത്. വളരെ പെട്ടന്ന് തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട സംവിധായകരിൽ ഒരാൾ ആയി റോഷൻ ആൻഡ്രുസ് മാറുകയായിരുന്നു. കുടുംബ പ്രേഷകരുടെ ഇഷ്ട സംവിധായകൻ കൂടി ആണ് ഇദ്ദേഹം.

ഇപ്പോൾ റോഷൻ ആൻഡ്രുസിനെ കുറിച്ച് സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫൈൽ ലിൽ ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകൻ.. നീണ്ട 14 വർഷങ്ങൾക്ക് ശേഷം മഞ്ജു വാര്യരെ തിരികെ വെള്ളിത്തിരയിലേക്ക് എത്തിച്ച സംവിധായകൻ. റോഷൻ ആൻഡ്രൂസ്.

മോഹൻലാലിന്റെ മെഗാ ബ്ലോക്ക് ബസ്റ്റർ നരസിംഹത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർമാരിൽ ഒരാൾ ഇദ്ദേഹമാണെന്ന് ഇന്നാണ് അറിഞ്ഞത്. ഇദ്ദേഹത്തിന്റെ ഉടനെ റിലീസ് ആവുന്ന സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിന് പ്രതീക്ഷകൾ ഏറെ ആണ്. ഹ്യൂമറിൽ തുടങ്ങി ത്രില്ലർ സ്വഭാവത്തിലേക്ക് ചുവട് മാറ്റുന്ന പടമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. പുള്ളിയുടെ ഇഷ്ട ചിത്രങ്ങൾ പങ്കു വയ്ക്കാം എന്നുമാണ് പോസ്റ്റ്.

ബിപിൻ പ്രഭാകർ, ദീപൻ എല്ലാവരുമുണ്ടല്ലോ കൂട്ടത്തിൽ പിടിച്ച് നിന്നത് റോഷൻ മാത്രം ഇഷ്ട ചിത്രം :ഉദയനാണ് താരം, നോട്ട് ബുക്ക്‌, ഇതിൽ ദീപൻ ,ബിപിൻ , റോഷൻ ഇവർ മൂന്നു പേരും സിനിമ ചെയ്തിട്ടുണ്ട് ബാക്കി ഉള്ളവർ എവിടെ ആണോ ആവോ, ഉദയനാണ് താരം, നോട്ട്ബുക്, ഇവിടം സ്വർഗ്ഗമാണ്, ഹൗ ഓൾഡ് ആർ യു, മുംബൈ പോലീസ് ഇഷ്ടപ്പെടാത്തത് സ്കൂൾ ബസ്, കായംകുളം കൊച്ചുണ്ണി, അനിൽമേനോൻ, ദീപൻ, റോഷൻ അല്ലാതെ ആ ലിസ്റ്റിൽ വേറെയും ആരെയും പിന്നെ കേട്ടിട്ടില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment