ജീവിക്കാൻ കൊതിക്കുന്ന ഒരു മനുഷ്യനെ ഇതിലും മനോഹരമായി മറ്റാർക്കും അവതരിപ്പിക്കാൻ കഴിയില്ല

മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രങ്ങളിൽ ഒന്നാണ് സദയം. മോഹൻലാലിന്റെ അഭിനയ മികവ് കൊണ്ട് ഇന്നും വാഴ്ത്തപ്പെടുന്ന ചിത്രം വലിയ രീതിയിൽ തന്നെ ആണ് പുറത്തിറങ്ങിയ സമയത്ത് പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. നിരവധി പ്രശംസ ആണ് ചിത്രത്തിലെ അഭിനയത്തിന് മോഹൻലാൽ നേടി എടുത്തത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ പാരഡിസോ ക്ലബ്ബിൽ ആണ് പോസ്റ്റ് വന്നിരിക്കുന്നത്.

അഖിൽ അശോക് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈ അടുത്തിടെ ടീവിയിൽ സദയം കണ്ടപ്പോഴാണ് ഇത് എഴുതാൻ തോന്നിയത്. എം ടി വാസുദേവൻ നായർ എന്ന മലയാള സാഹിത്യത്തിലെ അതികായന്റെ രചന. സത്യനാഥൻ എന്ന വ ധ ശിക്ഷ കാത്തുകിടക്കുന്ന കുറ്റവാളിയുടെ റോളിൽ ലാലേട്ടൻ. ഈ രണ്ടു വിശേഷണങ്ങൾക്കതീതമാണ് ചിത്രം. ഒരു പക്ഷെ ഞാൻ ഇന്നും കണ്ടു തീർക്കാൻ ആഗ്രഹിക്കാത്ത ഒരു ചിത്രം , അവസാന രംഗങ്ങളൊന്നും കാണാൻ തക്ക ശേഷി എനിക്കില്ല എന്നത് ആണ് സത്യം, അഥവാ കണ്ടാൽ തന്നെ ഞാൻ കരയുന്നത് കണ്ടു വീട്ടുകാർ കളിയാക്കാൻ തുടങ്ങും.

പണ്ടെങ്ങോ ചിത്രത്തെ പറ്റി സിബി മലയിൽ പറഞ്ഞിരുന്നത് കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു ഇട്ടിരുന്നത് തപ്പിയെടുത്തു അടുത്തിടെ , അദ്ദേഹം പറഞ്ഞ കാര്യം ഇങ്ങനെയാണ് “1991 ലെ മഞ്ഞുമാസം , സദയത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. ജയിൽ സീനുകൾ ഒരുപാട് യൂത്ത് കൊണ്ട് അതെല്ലാം പെട്ടന്ന് ഷൂട്ട് ചെയ്തു തീർക്കുകയാണ്. അന്ന് ഷൂട്ട് ചെയ്യാനുണ്ടായിരുന്ന സീൻ അവതരിപ്പിക്കുന്ന മരണദണ്ഡന കാത്തിരിക്കുന്ന സത്യനാഥനെ തേടി അയാളുടെ വധ ശിക്ഷ സ്റ്റേ ചെയ്തു കൊണ്ടുള്ള ഓർഡർ വരുന്ന രംഗമായിരുന്നു . ജനാർദ്ദനൻ ചേട്ടൻ, മുരളി , നെടുമുടി ചേട്ടൻ എല്ലാവരും ആ രംഗത്തിൽ അഭിനയിക്കുണ്ടായിരുന്നു . സ്റ്റേ ഓർഡറിന്റെ വിവരം അറിയുന്ന സത്യനാഥൻ കരയുന്നു.

അതിനു ശേഷം കാമറ സത്യനാഥന്റെ പെട്ടന്നുള്ള വൈകാരികമായ മാറ്റത്തെ സൂം ചെയ്തു കാണിക്കുന്നു. കുറച്ചു നാൾ കൂടെ ജീവിക്കാൻ കഴിയുമല്ലോ എന്ന സന്തോഷത്തിലാണ് സത്യനാഥൻ കരയുന്നത് ഇതായിരിന്നു ഞങ്ങൾ പ്ലാൻ ചെയ്ത രംഗം ഷോട്ട് എടുത്തു തുടങ്ങി, വാർത്ത കേട്ടുടനെ ചെറു ചിരിയിൽ നിന്നും പൊട്ടിക്കരച്ചിലിലേക്ക് നീളുന്ന സത്യനാഥന്റെ ആ വൈകാരികതയെ. എന്തിനു വേണ്ടി ഇനിയും ബാക്കിവയ്ക്കുന്നു എന്ന ചോദ്യത്തിലോ അതോ ഇനിയും കുറച്ചു ദിവസം കൂടെ ലഭിച്ചു എന്ന സന്തോഷത്തിലേക്കോ നീളുന്ന അർദ്ധശങ്ക പ്രേക്ഷകന് ഉണ്ടാക്കുന്ന ഇമോഷൻസിനെ മോഹൻലാൽ അതിമോഹരമായി അഭിനയിച്ചു ഫലിപ്പിച്ചു.

ഒരുപക്ഷെ അയാൾ ജീവിച്ചു എന്ന് പറയുന്നതാകും സത്യം . സാധാരണ എം ടി സാർ ചിത്രീകരണവേളയിൽ എന്റെ പുറകിൽ ആണ് നില്കാറുള്ളത്. ഞാൻ കട്ട് പറഞ്ഞു കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ ആ കട്ടിയുള്ള ഫ്രെമുകളോട് കൂടെയുള്ള കണ്ണട ഉയർത്തി കണ്ണ് തുടക്കുന്ന എം ടി സിറിനെയാണ് കാണുന്നത്. എം ടി സാർ കരയുന്നത് ഞാൻ ആദ്യമായി കാണുന്ന അല്ലെങ്കിൽ അറിയുന്ന ഒന്നായിരുന്നു വെളിച്ചത്തിൽ നിന്നും പതിയെ പുറകിലേക്ക് മാറി എന്റെ തോളിലേക്ക് ചേർന്നു നിന്ന് അദ്ദേഹം കരഞ്ഞു ,ഒരുപാട് നേരം എന്നിട് പറഞ്ഞു ” ഞാൻ വിചാരിച്ചിരുന്നത് എന്റെ പേനയെക്കാൾ നന്നായി സത്യനാഥന്റെ വികാരങ്ങളെ പ്രകടിപ്പിക്കാൻ ആർക്കും കഴിയില്ല എന്നായിരുന്നു.

അയാൾ (മോഹൻലാൽ ) എന്റെ തോന്നലുകൾ തെറ്റാണെന്നു തെളിയിച്ചു. അയാൾ ചിരിക്കുക ആയിരുന്നോ അതോ കരയുക ആയിരുന്നോ. അതോ അതിനിടയിലെ വേദനകളിലായിരുന്നോ. അയാൾക്ക് മാത്രം അറിയാവുന്ന കാര്യമാണത് ..” ഇത്രയും പറഞ്ഞു എം ടി സാർ നടന്നു നീങ്ങി ” ആ രംഗത്തിൽ മോഹൻലാൽ അഭിനയിച്ചതിനെ പറ്റി പറയുകയാണെങ്കിൽ അത് ഇന്നും ഒരു വിസ്മയമാണ് . എഴുത്തുകാരനെക്കാൾ കൂടുതൽ കഥാപാത്രത്തെ അറിഞ്ഞ മോഹൻലാൽ എന്ന നടൻ.

ഇന്നും ആ രംഗം കാണുമ്പോൾ അറിയാതെ പറഞ്ഞു പോകുന്നു മോഹൻലാൽ നിങ്ങളൊരു വിസ്മയമാണ്. എന്തിനാണ് ഇനിയുമി ജീവിതം എന്ന് ചോദിക്കുമ്പോളും അറിയാതെ ജീവിക്കാൻ കൊതിക്കുന്ന ഒരു മനുഷ്യന്റെ ഉള്ളു ഇതിലും നന്നായി ആർക്കും ചെയ്യാൻ കഴിയില്ല. എന്നെങ്കിലും ആ വലിയ നടനെ നേരിൽ കാണുമ്പോൾ ചോദിയ്ക്കാൻ മനസിൽ കരുതുന്ന ഒരു ചോദ്യം. സത്യനാഥൻ കരയുകയായിരുന്നോ അതോ ചിരികുകയോ? ലാൽ സാർ സല്യൂട്ട് യു എന്നുമാണ് പോസ്റ്റ്.

Leave a Comment