മമ്മൂട്ടിയുടെ മികച്ച പെർഫോമൻസുകളിൽ ഒന്ന് ഈ ചിത്രത്തിലേത് ആണ്

സിബി മലയിലിന്റെ സംവിധാനത്തിൽ 1994 ൽ പുറത്തിറങ്ങിയ ചിത്രം ആണ് സാഗരം സാക്ഷി. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിനെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ലോഹിതദാസ് ആണ്. മമ്മൂട്ടിയെ കൂടാതെ സുകന്യ, തിലകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, സീനത്ത്, കുണ്ടറ ജോണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. എന്നാൽ ചിത്രം വേണ്ട രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നില്ല.

അത് കൊണ്ട് തന്നെ ചിത്രം തീയേറ്ററുകളിൽ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ സുമോദ് എസ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സാഗരം സാക്ഷി. ഈ കാലത്ത് വലിയ രീതിയിൽ ഈ സിനിമ കാണുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്നത് കാലത്തിന്റെ കാവൃനീതിയാണ്. വണ്ടർഫുൾ മൂവി. മമ്മൂട്ടിയുടെ മികച്ച പെർഫോർമൻസുകളിൽ ഒന്ന്. അന്ന് വലിയ വിജയമായിരുന്നില്ല. ഇന്ന് പുതുതലമുറ കണ്ട് പറഞ്ഞ് ട്രെൻഡാക്കുന്നു എന്നുമാണ് പോസ്റ്റിൽ കൂടി ആരാധകൻ പറയുന്നത്.

നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ക്ലൈമാക്സ്‌ നശിപ്പിച്ചു അത് സിനിമയ്ക്ക് ദോഷം ചെയ്തു, ഹിറ്റ്‌ പടം ആണ്, സൂപ്പർഹിറ്റ് റേഞ്ച് ഒന്നും എത്തിയില്ല എന്നേ ഉള്ളൂ, 100 ഡേയ്സ് റൺ ഉണ്ട്, 17 ലക്ഷം സെന്റർ ഗ്രോസ്സ്, നായകൻ സിനിമയിൽ പരാജയപ്പെടുന്നത് ജനങ്ങൾ സ്വീകരിക്കില്ല ഈ പടത്തിൽ മമ്മൂട്ടി വീണ്ടും ബിസിനസ് ചെയ്തു തിരിച്ചു വന്നിരുന്നെങ്കിൽ ആ കാലത്തെ ഒരു ബ്ലോക്കബ്സ്റ്റർ ആകേണ്ട പടമായിരുന്നു.

ഈ സിനിമയിൽ തിലകൻ പറയുന്നുണ്ട് അവൻ കഴിവുള്ളവൻ ആണ് എത്ര ഉയരത്തിൽ നിന്നുംവീണാലും തിരിച്ചുവരും എന്ന്. പക്ഷെ പടം ആദ്യപകുതിക്കു ശേഷം മമ്മൂട്ടി നിസഹായനായി നിൽക്കുക്കയാണ്, ഇതിൽ ജൂനിയർ ആർട്ടിസ്റ്റുകളുടെ കൂട്ടത്തിൽ ഒരു കല്യാണ സീൻ ൽ ദിലീപ് ഉണ്ട്, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

Leave a Comment