celebrity gossips

എല്ലാമാസവും ആന്റണിയുടെ കൈവശം മോഹൻലാൽ പണം നൽകി സഹായിച്ച നടിയിതാണ്

മലയാള ചലച്ചിത്ര പ്രേക്ഷകർ പലരും അനേകം ആരാധകരെ ഇഷ്ടപ്പെടുന്ന പതിവ് ആവർത്തിക്കാറുണ്ട്. മലയാള സിനിമ ഇന്ന് ഒട്ടനവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാൽ അനുഗ്രഹീതമാണ്. മലയാള സിനിമയിലെ പല സൂപ്പർ ഹിറ്റ് താരങ്ങളും സോഷ്യൽ മീഡിയയിൽ അടക്കം സജീവ സാന്നിധ്യമാണ്. എല്ലാ താരങ്ങളും വളരെ സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ മുൻപോട്ട് പോകുന്ന മലയാള സിനിമ ഇന്ന് ഇന്ത്യയിലെ മറ്റ് സിനിമ മേഖലകൾക്ക് വളരെ ഏറെ മാതൃകയാണ്. മോളിവുഡ് സിനിമ ഇൻഡസ്ട്രിയിൽ ഏതൊരു വേഷത്തിലും തിളങ്ങുന്ന നടന്മാരെയും ഒപ്പം പ്രമുഖ നടിമാരെയും നമുക്ക് കാണുവാൻ സാധിക്കും. ഇപ്പോൾ വളരെ സീനിയർ കൂടിയായ ഒരു മലയാള സിനിമ താരം പങ്കുവെച്ച അപൂർവ്വ അനുഭവമാണ് ആരാധകരിൽ പോലും വൻ ചർച്ചയായി മാറുന്നത്.

മലയാള സിനിമയിൽ ഒരുപിടി മികച്ച വേഷങ്ങളിൽ അഭിനയിച്ച താരമാണ് ശാന്തകുമാരി. കരിയറിൽ അനേകം വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്ത ശാന്തകുമാരി ഇതിനകം സൂപ്പർ ഹിറ്റ് താരങ്ങൾക്ക് ഒപ്പം നൂറിലധികം ചലച്ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്.മികച്ച നടിക്കുള്ള കേരള സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ചലച്ചിത്രപുരസ്കാരം സ്വന്തമാക്കി ചരിത്ര നേട്ടം കുറിച്ചിട്ടുണ്ട്.
സിനിമയിൽ വളരെ സജീവമായിരുന്ന അവർക്ക് പക്ഷേ ഒരിടവേള സിനിമയിൽ നിന്നും എടുക്കേണ്ട അവസ്ഥ വന്നിരുന്നു കൂടാതെ നീണ്ട കാലയളവിലെ മോശം അവസ്ഥ തന്റെ കരിയറിനെയും ഒപ്പം ജീവിതത്തെയും എങ്ങനെ ഒക്കെ ബാധിച്ചുവെന്നും ശാന്തകുമാരി ഒരു ആഭിമുഖത്തിൽ വിശദമാക്കി. വളരെ ഏറെ സിനിമകളിൽ അഭിനയിച്ച തനിക്ക് എന്തോ വലിയ അസുഖങ്ങൾ വന്നതായി പലരും പ്രചരിപ്പിച്ചതായി നടി തുറന്ന് പറഞ്ഞു.

സിനിമയിൽ നിന്നും ഇടവേള എടുത്ത തനിക്ക് എന്തോ ഹൃദയത്തിന്റെ വലിയ ഓപ്പറേഷൻ എന്നൊക്കെ പല താരത്തിൽ വാർത്തകൾ പ്രചരിച്ചതായി തുറന്ന് പറഞ്ഞ ശാന്തകുമാരി തന്നെ കാണുവാൻ ഈ വാർത്തകൾ അറിഞ്ഞ് വന്ന പലരും താൻ എന്തോ വമ്പൻ സീരിയസ് പ്രശ്നം നേരിടുയാണെന്ന് വിശ്വസിച്ചതായി നടി വ്യക്തമാക്കി. പലരോടും തനിക്ക് വലിയ പ്രശ്നങ്ങൾ ഇല്ലയെന്ന് പറഞ്ഞ് തിരികെ അയക്കേണ്ട അവസ്ഥ വരെ ഉണ്ടായതും നടി ഓർത്തെടുത്തു. മലയാള സിനിമ ഇൻഡസ്ട്രി എക്കാലവും തന്നെ അനവധി തവണ സഹായിക്കുവാൻ മാത്രമേ ശ്രമം നടത്തിയിട്ടുള്ളൂ എന്ന് പറഞ്ഞ നടി ശാന്തകുമാരി ചില പ്രമുഖരായ നടൻമാർ തന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട് എന്നും വെളിപ്പെടുത്തി. പ്രശസ്ത നടനും സംവീദായകനുമായ ലാൽ ഒപ്പം മറ്റ് ചിലരും തന്നെ നേരിട്ടത്തി സഹായങ്ങൾ നൽകി എന്നും പറഞ്ഞ നടി പക്ഷേ ഇന്നും തനിക്ക് ലഭിച്ച ഏറ്റവും വലിയ സഹായം സൂപ്പർ സ്റ്റാർ മോഹൻലാലിൻ നിന്നാണ് എന്നും വിശദമാക്കി.

മോഹൻലാൽ തന്നെ സഹായിക്കുവാൻ വളരെ ഏറെ താല്പര്യം കാണിച്ചതായി പറഞ്ഞ ശാന്തകുമാരി നിർമാതാവും ഒപ്പം നടനുമായ ആന്റണി പെരുമ്പാവൂരിന്റെ കൈവശം എല്ലാ മാസവും പണം നൽകി സഹായിച്ചതായി നടി വെളിപ്പെടുത്തി. താൻ ഒരിക്കലും മറ്റുള്ളവരുടെ ഒരു കാര്യത്തിൽ ഇടപെട്ടട്ടില്ല എന്നും പറഞ്ഞ നടി തന്നെ മോശം സമയങ്ങളിൽ പോലും സഹായിച്ച എല്ലാവർക്കും നന്ദിയും തുറന്ന് പറഞ്ഞു.

Trending

To Top
error: Content is protected !!