അമ്മയ്ക്ക് ഒപ്പം നിൽക്കുന്ന ഈ നാണക്കാരൻ പയ്യനെ മനസ്സിലായോ

ഇന്ന് ഒരു ട്രെൻഡ് ആണ് നമ്മുടെ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കുത്തിപ്പൊക്കി ആരാണെന്ന് മനസ്സിലായോ എന്ന് ചോദിച്ച് ആരാധകരെ കുഴപ്പിക്കുന്നത്. പലപ്പോഴും ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. ചിലപ്പോൾ ഈ കുട്ടിക്കാല ചിത്രങ്ങളിൽ കൂടി അവരെ തിരിച്ചറിയുക എന്നതും പ്രയാസമുള്ള കാര്യം ആണ്. ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും. ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്. ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു. പല താരങ്ങളുടെയും ഇത്തരത്തിൽ ഉള്ള പഴയകാല ചിത്രങ്ങൾക്ക് ആരാധകർ ഏറെ ആണ്. അത്തരത്തിൽ നമ്മുടെ താരങ്ങളുടെ എല്ലാം ചിത്രങ്ങൾ വളരെ പെട്ടന്ന് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഇപ്പോഴിതാ മലയാള സിനിമയിലെ മറ്റൊരു താരത്തിന്റെ ചിത്രങ്ങൾ ആണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വില്ലൻ ആയും ഹാസ്യ താരം ആയും കൂട്ടുകാരൻ ആയും എല്ലാം പ്രേഷകരുടെ മുന്നിൽ എത്തുന്ന സൈജു കുറിപ്പിന്റെ പഴയകാല ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ അമ്മയ്ക്ക് ഒപ്പം നിൽക്കുന്ന താരത്തിന്റെ പഴയകാല ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

വർഷങ്ങൾ കൊണ്ട് തന്നെ മലയാള സിനിമയിൽ സജീവമായ താരം ആണ് സൈജു കുറിപ്പ്. എങ്കിലും ആട് സിനിമയിൽ അഭിനയിച്ചതോടെ ആണ് താരത്തിന് ഏറെ ആരാധകരെ സ്വന്തമാക്കാൻകഴിഞ്ഞത് . താരം അവതരിപ്പിച്ച അറക്കൽ അബു എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഹാസ്യ വേഷത്തിൽ എത്തിയ താരത്തെ വളരെ പെട്ടന്ന് തന്നെ ആരാധകരും ശ്രദ്ധിക്കുകയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും മികച്ച പ്രകടനം തന്നെ ആണ് താരം കാഴ്ച്ച വെച്ചത്.

അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഇന്ന് പ്രേഷകരുടെ പ്രിയങ്കരൻ ആയ താരങ്ങളിൽ ഒരാൾ കൂടി ആണ് ഷൈജു കുറിപ്പ്. ഒരു പിടിൽ നല്ല ചിത്രങ്ങളുമായി സിനിമയിൽ തന്റെ യാത്ര തുടരുന്ന താരത്തിന് മികച്ച ഹാസ്യ താരത്തിനുള്ള അവാർഡുകളും ലഭിച്ചിരുന്നു.

Leave a Comment