നിരവധി സിനിമകളിൽ കൂടി പ്രേഷകർക് സുപരിചിതൻ ആണ് താരം

പ്രേക്ഷകർക്ക് ഏറെ സുപരിചിതൻ ആണ് താരം ആണ് കലാഭവൻ സൈനുദ്ദീൻ. സിനിമകളിൽ കൂടിയും മിമിക്രി പരിപാടികളിൽ കൂടിയും എല്ലാം തന്നെ താരം പ്രേഷകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഒരു കാലത്ത് മിക്ക മലയാള സിനിമയിലും താരം ഉണ്ടായിരുന്നു എന്ന് തന്നെ പറയാം. എന്നാൽ അതികം ശ്രദ്ധിക്കപ്പെട്ടിരുന്ന വേഷങ്ങൾ ഒന്നും താരത്തിന് ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. അത് കൊണ്ട് തന്നെ കൂടുതൽ നല്ല വേഷങ്ങളിൽ പ്രേക്ഷകർക്ക് മുന്നിൽ എത്താനും താരത്തിന് സാധിച്ചിട്ടില്ല.

ഇപ്പോൾ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബസ്സ് എന്ന ഗ്രൂപ്പിൽ താരത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മുഹമ്മദ് സഗീർ പണ്ടാരത്തിൽ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇന്ന് കലാഭവൻ സൈനുദ്ദീന്റെ ഓർമദിനം. 1956 മെയ് 12 ആം തിയതി കൊച്ചിയിൽ ജനിച്ചു. ജയറാം, ദിലീപ്ക, ലാഭവന്‍ മണി എന്നിവരെപ്പോലെ മിമിക്രി രംഗത്ത് നിന്നാണ് സൈനുദ്ദീന്‍റെയും വരവ്. അനുകരണകലയിൽ വിദഗ്ദനായ അദ്ദേഹം കൊച്ചിൻ കലാഭവന്റെ മിമിക്സ് വേദികളിലൂടെയാണ് പ്രശസ്ഥനായത്.

മിമിക്സ് വേദികളിൽ നടൻ മധുവിന്റെ ‘പരീക്കുട്ടി’ എന്ന കഥാപാത്രത്തെ വളരെ ഭംഗിയായി അവതരിപ്പിച്ചിരുന്നു. പി എ ബക്കറിന്റെ ചാപ്പ എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നെ മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാർ ജോലിക്കാരന്റെ വേഷത്തെ തുടർന്ന് 150 ഓളം സിനിമകളിൽ അഭിനയിച്ചു. സയാമീസ് ഇരട്ടകള്‍ എന്ന ചിത്രത്തില്‍ മണിയന്‍ പിള്ള രാജുവും സൈനുദ്ദീനും വയര്‍ ഒട്ടിച്ചേര്‍ന്ന ഇരട്ടകളായി അഭിനയിച്ചത് മലയാളത്തിലെ അപൂര്‍വമായ ഒരു അനുഭവമായിരുന്നു.

തന്‍റെ സ്ഥൂല ശരീരം കൊണ്ട് അതിന്‍റെ ചലനങ്ങള്‍ കൊണ്ട് പോലും അഭിനയിക്കാന്‍ സൈനുദ്ദീനാവുമായിരുന്നു. ഹിറ്റ്ലറിലെ മന്ദബുദ്ധിയായ ജോലിക്കാരന്‍, കാബൂളിവാല, എഴുന്നള്ളത്ത്, മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത തുടങ്ങി ഒട്ടേറെ വേഷങ്ങളില്‍ സൈനുദ്ദീന്‍ തിളങ്ങിയിരുന്നു. എഴുപുന്ന തരകനും പഞ്ചപാണ്ഡവർ അദ്ദേഹം അവസാനമായി ചെയ്ത സിനിമകൾ. എന്നാൽ 2000 ത്തിൽ ഇറങ്ങിയ മിമിക്സ് 2000 ആണ് അവസാനമായി റിലീസ് ചെയ്ത അദ്ദേഹത്തിന്റെ സിനിമ.

ഹിന്ദി അധ്യാപികയായ ലൈലയാണ് ഭാര്യ/ യുവ നടൻ സിൻസിൽ/സിനിൽ എന്നിവർ മക്കളാണ്. ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് ഏതാണ്ട് ഒരു മാസം കൊച്ചിയിലെ അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കിടന്നാണ് സൈനുദ്ദീന്‍ മരിക്കുന്നത്. കാര്‍ഗില്‍ ഫണ്ട് പിരിവിനു വേണ്ടി അമ്മയുടെ ഷോകളില്‍ തന്‍റെ രോഗം മറന്നും വേദന കടിച്ഛുപിടിച്ചും പങ്കെടുത്ത അദ്ദേഹം 1999 നവംബർ 4 ആം തിയതി വിടവാങ്ങി എന്നുമാണ് പോസ്റ്റ്.

Leave a Comment