പ്രിയാ രാമന് മേക്കപ്പ് മാൻ എങ്ങനൊക്കെ മേക്കപ്പ് ഇട്ടിട്ടും ജോഷിക്ക് അത് ഇഷ്ട്ടപെട്ടില്ല

പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളിൽ ഒന്നാണ് 1994 ൽ പുറത്തിറങ്ങിയ സൈന്യം എന്ന ചിത്രം. പൈലറ്റ്‌സിന്റെ കഥ പറയുന്ന ചിത്രം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടി, മുകേഷ്, പ്രിയ രാമൻ, മോഹിനി, വിക്രം, ദിലീപ് തുടങ്ങി വലിയ താര നിര തന്നെ അണിനിരന്നിരുന്നു. ചിത്രത്തിന് ഇന്നും ആരാധകർ ഏറെ ആണ്. ഒരു എയർ ഫോഴ്സ് അക്കാദമി കേന്ദ്രീകരിച്ച് നടക്കുന്ന കഥ ആണ് ചിത്രം പറയുന്നത്.

ചിത്രം പുറത്തിറങ്ങിയിട്ട് ഇപ്പോൾ ഏകദേശം 28 വര്ഷം ആയിരിക്കുകയാണ്. ഇപ്പോൾ ഒരിക്കൽ തന്റെ യൂട്യൂബ് ചാനലിൽ ചിത്രത്തിനെ കുറിച്ച് മുകേഷ് പറഞ്ഞ ഒരു കഥ ആണ് ആരാധകരുടെ ഇടയിൽ വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത് . സിനി ഫൈൽ ഗ്രൂപ്പിൽ രാഹുൽ മാധവൻ എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സൈന്യത്തിൽ പ്രിയാരാമന് ആക്‌സിഡന്റ് പറ്റിയതിനു ശേഷമുള്ള മുഖത്തെ മേക്കപ്പ് പടത്തിന്റെ മേക്കപ്പ്മാൻ ആദ്യമിട്ടത് ജോഷിക്ക് തൃപ്തി നൽകിയില്ല, ശേഷം രണ്ടു മൂന്നു രീതിയിൽ നോക്കിയപ്പോഴും അദ്ദേഹത്തിനത് ഓക്കേ ആയി തോന്നിയില്ല. അവസാനം സ്പോട്ടിൽ ഉള്ള മമ്മൂട്ടി മേക്കപ്പ്മാന്റെ സമ്മതത്തോടെ തന്റെ ചില ഐഡിയയിൽ മേക്കപ്പ് ചെയ്തു. അത് ജോഷിക്ക് ഇഷ്ടമാവുകയും ആ മേക്കപ്പിൽ തന്നെ ഷൂട്ട്‌ ചെയ്യുകയും ചെയ്തു. ഇത് മുകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞതാണ്.

ജോഷി – മമ്മൂട്ടി – സ്വാമി ടീം ഒരുക്കിയ സൈന്യം റിലീസ് ആയിട്ട് ഇന്നേക്ക് 28 വർഷം തികയുന്നു എന്നുമാണ് പോസ്റ്റ്. ഏറ്റവും പ്രഗത്ഭരായ കുറേ മേക്കപ്പ് ആർട്ടിസ്റ്റുകൾ ചെയ്തത് ഒന്നും ശരിയായില്ല, അവസാനം മമ്മൂട്ടി വന്നിട്ട് ജോർജിനെ കൊണ്ട് കുറച്ച് ഐഡിയകൾ പറഞ്ഞ് യഥാർത്ഥ പൊള്ളൽ മേക്കപ്പ് ഇടീക്കുന്നു മുകേഷിന്റെ ഇക്ക ഏട്ടൻ തള്ളൽ കഥകളിൽ മികച്ച ഒരെണ്ണം, മുകേഷിന്റെ യൂടൂബ് ചാനലിലെ കഥകൾ ഒക്കെ ഒരുമാതിരി സുഗിപ്പീരു തള്ളു മോഡലാണ് , വല്ലാത്ത കൃത്രിമ അവതരണം. സഫാരിയിലെ ചരിത്രം എന്നിലൂടെയിൽ മുകേഷ് വന്നാൽ നന്നായേനെ എന്ന പണ്ടത്തെ ചില കമന്റ് ഒക്കെ വായിച്ച ഹൈപിൽ കണ്ടതാ. പോരാ.

മുകേഷ് ഏറ്റവും നന്നായി കഥകൾ പറയുന്നതും തമാശ പറയുന്നതും ആളുകൾ ചുറ്റിലും ഉള്ളപ്പോഴാണ്. അതും കുറഞ്ഞ സമയത്തിൽ പറയുമ്പോൾ. യൂട്യൂബ് ചാനലിൽ സംഭവിക്കുന്ന പ്രശ്നം കൂടുതൽ എപ്പിസോഡുകളിലും ഒറ്റയ്ക്കുള്ള അവതരണം ആയിരുന്നു. അതും രണ്ടുമൂന്നു കഥകൾ കൊണ്ട് 20 മിനിറ്റ് എത്തിക്കാനുള്ള വലിച്ചിലും. നല്ല പഞ്ചിൽ രണ്ടു മൂന്നു മിനിറ്റിൽ വേറെ പരിപാടിയിൽ പറഞ്ഞു കേട്ടിട്ടുള്ള കഥ ഈ പരിപാടിയിൽ അഞ്ചാറ് മിനിറ്റ് എടുത്തിട്ടാണ് പറയുന്നത്. അതിന്റെ കുഴപ്പങ്ങളുണ്ട് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment