ബാഗി ജീൻസും ബൂട്ടുമണിഞ്ഞു എന്ന ഗാനം ഒരു വിപ്ലവം തന്നെ ആയിരുന്നു

പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളിൽ ഒന്നാണ് 1994 ൽ പുറത്തിറങ്ങിയ സൈന്യം എന്ന ചിത്രം. പൈലറ്റ്‌സിന്റെ കഥ പറയുന്ന ചിത്രം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടി, മുകേഷ്, പ്രിയ രാമൻ, മോഹിനി, വിക്രം, ദിലീപ് തുടങ്ങി വലിയ താര നിര തന്നെ അണിനിരന്നിരുന്നു. ചിത്രത്തിന് ഇന്നും ആരാധകർ ഏറെ ആണ്. ഒരു എയർ ഫോഴ്സ് അക്കാദമി കേന്ദ്രീകരിച്ച് നടക്കുന്ന കഥ ആണ് ചിത്രം പറയുന്നത്.

ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ഇപ്പുറം ചിത്രത്തിനെ കുറിച്ച് ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ഹിരൺ നെല്ലിയോടൻ എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ഇപ്പോഴത്തെ ന്യൂജൻ തരംഗങ്ങൾക്ക് മുൻപേ. മലയാളക്കരയിൽ പുതിയ ജീവിത ശൈലി തുടങ്ങും മുൻപേ ഇറങ്ങിയ ന്യൂജൻ ഗാനം ആയിരുന്നു 1994 ഇൽ ഇറങ്ങിയ സൈന്യം സിനിമയിലെ ബാഗി ജീൻസും ബൂട്ടുമണിഞ്ഞു എന്ന ഗാനം.

അക്കാലത്തു ഇങ്ങനെ ഒക്കെ വരികൾ എഴുതിയത്തിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല. എസ് പി വെങ്കഡേഷിന്റെ സംഗീതത്തിന് ഷിബു ചക്രവർത്തി മനോഹാരമായി തന്നെ ഭാവിയിൽ ഇവിടെ വരാൻ ഇരിക്കുന്ന പാശ്ചാത്യ സംസ്കാരത്തെ എടുത്തു കാട്ടുന്നുണ്ട്. ഇക്കാലത്തു ആ ജീവിത രീതി പരക്കെ ഇവിടെ നിലവിൽ എന്നു മാത്രം. പ്രത്യേകിച്ചു അനുപല്ലവി ശ്രദ്ധിച്ചാൽ തന്നെ അത് മനസ്സിലാകും. ശരിക്കും പറഞ്ഞാൽ അക്കാലത്തെ ഒരു ചെറു വിപ്ലവം തന്നെ ആയിരുന്നു ഈ ഗാനം.

എയർ ഫോർസി ലെ പൈലറ്റ്സിന്റെ ജീവിതം മനോഹരമായി വരച്ചു കാട്ടിയ സിനിമ ആയിരുന്നു സൈന്യം.. ഗാനത്തിന്റെ അനു പല്ലവി ഇപ്രകാരം ആണ്. “കള്ളം കള്ളം കാമത്തിന്നൊരു ചെല്ലപ്പേരീ പ്രേമം വീ വാണ്ട് ആ റെവല്യൂഷൻ ഫ്രിക്ഷൻ, വീ വാണ്ട്  ലിബറലൈസേഷൻ, കള്ളക്കഥയിനി വേണ്ടേ വേണ്ട കല്യാണങ്ങള്‍ വേണ്ട വീ വണ്ട് എ റെസൊല്യൂഷൻ ലോഷൻ, യു വണ്ട് ബ്യൂട്ടി ലോഷൻ, പാറിനടക്കും പക്ഷികളൊന്നും വേളി കഴിക്കാറില്ല കൂടെയുറങ്ങാന്‍ മാര്യേജ് ആക്റ്റും താലിയുമൊന്നും വേണ്ട ഹേ.

തൊട്ടാല്‍ വാടും പെണ്ണിന്‍ കഥകള്‍ വീ ഡോണ്ട് റൈറ്റ് എനിമോർ വീ വണ്ട് എ റെസൊല്യൂഷൻ ലോഷൻ, യു വാണ്ട് ബ്യൂട്ടി ലോഷൻ, പൊട്ടും കുത്തി കരിവള എന്നിനി ഡോണ്ട് ടെൽ ലിസ്റ്റ് എനിമോർ വെ വാണ്ട് എ റെവല്യൂഷൻ ഫ്രിക്ഷകൻ, വീ വണ്ട് ലിബറലൈസേഷൻ പൂവുകളെന്തിനു പുഞ്ചിരി കാണാന്‍ കണ്ണില്ലാത്തൊരു വേള്‍ഡില്‍ പൂമ്പാറ്റകളായ് എന്തിനു ജന്മം പാഴാക്കുന്നു നമ്മള്‍ തൊട്ടിലു വേണ്ട താരാട്ടെന്തിനു കുട്ടികളും ഇനി വേണ്ട.

വീ വാണ്ട് എ റെവല്യൂഷൻ ഫ്രിക്ഷൻ, വീ വാണ്ട് ലിബറലൈസേഷൻ ഒത്തു കഴിഞ്ഞു മടുത്താല്‍ തമ്മില്‍ ഗുഡ്ബൈ ചൊല്ലിപ്പിരിയാം വീ വാണ്ട് റെസൊല്യൂഷൻ ലോഷൻ, യു ബ്യൂട്ടി ലോഷന്സ് നാടു മുഴുക്കെ അലഞ്ഞു നടക്കും നാടോടിക്കഥ പോലെ പാടി നടക്കാം പാട്ടായ് തീരാം ബാവുല്‍ ഗായകരാകാം (ബാഗി) എന്നുമാണ് പോസ്റ്റ്.

Leave a Comment