ബിഗ്ബോസ്സ് ഷോയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു താര ദമ്പതികള്‍ എത്തുന്നത്. ബിഗ്ബോസ്സ് സീസണ് 3 ഒരാഴ്ച പിന്നിടുമ്പോഴാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ബിഗ്ബോസ്സ് ഹൗസ്സിലേക്ക് നടനും ഡാന്‍സറും അവതാരകനുമായ ഫിറോസ്ഖാനും നടിയും അവതാരകയുമായ സജ്ന ഫിറോസ്ഖാനും എത്തുന്നത്. ദമ്പതിമാരായതുകൊണ്ട് അവരെ ഒറ്റ മത്സരാര്‍ത്ഥി എന്ന നിലയ്ക്കാണ് എടുക്കുന്നതെന്ന് ഷോ അവതാരകന് കൂടിയായ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അവര്‍ക്കൊപ്പം വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ബിഗ്ബോസ്സിലെത്തിയ മറ്റൊരാള്‍ നടിയും മോഡലുമായി മിഷേല്‍ ആന്‍ ഡാനിയല്‍ ആയിരുന്നു.
കൊല്ലം സ്വദേശിയായ ഫിറോസ് ഖാന് തന്റെ കലാജീവിതം തുടങ്ങുന്നത് ഏഷ്യാനെറ്റ് പ്ലസ്സില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഡേഞ്ചറസ്സ് ബോയ്സ് എന്ന പ്രോഗ്രാമിലൂടെയാണ്. ഇപ്പോള്‍ വളരെയധികം ഹിറ്റായ പ്രാങ്ക് വീഡിയോകളുടെ തുടക്കം എന്നൊക്കെ കണക്കാക്കാന്‍ കഴിയുന്ന പ്രോഗ്രാം ആയിരുന്നു ഡേഞ്ചറസ്സ് ബോയ്സ്. ചില പ്രോഗ്രാമുകളുടെ അസിസ്റ്റന്റ് ഡയറക്ടറായും ഫിറോസ് വര്‍ക്ക് ചെയ്തിട്ടുണ്ട്. ഡാന്‍സര്‍ കൂടിയായ ഫിറോസ് ഖാന് തില്ലാന തില്ലാന എന്ന് ഡാന്‍സ് റിയാലിറ്റി ഷോയുടെ റ്റൈറ്റില്‍ വിന്നര്‍ കൂടി ആയിരുന്നു. ചുരുക്കം ചില സിനിമകളിലും ഫിറോസ് ഖാന് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ വി എം വിനു സംവിധാനം ചെയ്ത ഫേസ് ടു ഫേസ് എന്ന സിനിമയില്‍ ഫിറോസ് ഖാന് ഒരു പ്രധാന വേഷം ചെയ്തിരുന്നു.
സുമംഗലീ ഭവ, ചാക്കോയും മേരിയും തുടങ്ങിയ സീരിയലുകളിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സജ്ന. സജ്്നയുടേയും ഫിറോസിന്റേതും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തില്‍ ഒരു മകളും ഇപ്പോള്‍ അവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുമുണ്ട്. രണ്ടാമത്തെ മകന് ജനിച്ചതിന് ശേഷമാണ് സജ്ന അഭിനയ രംഗത്തേക്ക് എത്തുന്നത്. അതിന് കാരണം ഫിറോസ് നല്കിയ സപ്പോര്‍ട്ടാണെന്ന് സജ്ന പറയുന്നു. ചില സിനിമകളില്‍ തല കാണിച്ച ശേഷം സീരിയലുകളിലും റിയാലിറ്റി ഷോകളിലും താരമാണ് ഇപ്പോള്‍ സജ്ന. ഫിറോസ് ഖാന്റെ ഭാര്യയാണ് സജ്നയെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. ബിഗ്ബോസ്സിലെത്തിയപ്പോഴാണ് പലരും അത് മനസ്സിലാക്കിയത്.
ബിഗ്ബോസ്സ് ഹൗസ്സില്‍ വെച്ച് നിങ്ങള്‍ വഴക്കുണ്ടാക്കുമോ എന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ ഇവിടുന്ന് ഇറങ്ങുമ്പോള്‍ രണ്ട് വഴിക്ക് ആകാതിരുന്നാല്‍ മതി എന്നായിരുന്നു അവരുടെ മറുപടി. എല്ലാ ഭാഷയിലേയും ബിഗ്ബോസ്സ് കാണാറുണ്ടെന്നും ഇവിടുത്തെ സീസണ് ത്രീ ഒരാഴ്ച കണ്ടതില്‍ വെച്ച് എല്ലാവരും നല്ല ടാലന്റുള്ളവരും പുലികുട്ടികളുമാണെന്ന് സജ്ന പറഞ്ഞു. എന്നാല്‍ അതിലും വലിയ പുലികളെ കാണാന്‍ കിടക്കുന്നതെയുള്ളൂ എന്നും അവര്‍ വ്യക്തമാക്കിക്കൊണ്ടാണ് ബിഗ്ബോസ്സ് വീട്ടിലേക്ക് കയറിയത്.
