Celebrity updates

വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ പുതിയ അഥിതിയെ വരവേറ്റ് സാമന്ത

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ച വിഷയങ്ങളിൽ ഒന്നാണ് സാമന്തയും നാഗചൈതന്യയും തമ്മിൽ ഉള്ള വിവാഹ മോചന വാർത്തകൾ. സാമന്ത നാഗചൈതന്യയുടെ കുടുംബ പേരായ അക്കിനേനി എന്ന പേര് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ചേർത്തിരുന്നു. എന്നാൽ ഈ പേര് മാറ്റി സാമന്ത എസ് എന്ന് ആക്കിയത് ആണ് ഇരുവരും തമ്മിൽ വിവാഹമോചിതർ ആകുകയാണോ എന്ന ആരാധകരുടെ സംശയത്തിന് ആദ്യം കാരണംആയത്. എന്നാൽ പെട്ടന്നുള്ള ഈ പേര് മാറ്റത്തിന്റെ കാരണം തിരക്കിയെങ്കിലും എത്തിനിക് കൃത്യമായ മറുപടി സാമന്ത പറഞ്ഞിരുന്നില്ല. അതോടെയാണ് ഇരുവരും വിവാഹമോചിതർ ആകുന്നു എന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ ഇത്തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ആഴ്ചകൾ ആയെങ്കിലും സാമന്തയെ നാഗചൈതന്യയോ ഈ വാർത്തകളോട് ഇത് വരെ പ്രതികരിച്ചിട്ടില്ല.

ഈ വാർത്തകൾ നടക്കുമ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ് സാമന്ത. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ കൂടി സാമന്ത മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വീട്ടിലേക്ക് ഒരു പുതിയ അഥിതി കൂടി എത്തി എന്ന വാർത്തയാണ് താരം പങ്കുവെക്കുന്നത്. നാഗ ചൈതന്യയുമായുള്ള വിവാഹ മോചനത്തിന്റെ വാർത്തകൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച് നടക്കുന്നതിനിടയിൽ ആണ് വീട്ടിലെ പുതിയ അഥിതിയെ പരിചയപ്പെടുത്തിക്കൊണ്ട് സാമന്ത എത്തിയിരിക്കുന്നത്. മുന്‍പ് സാമന്തയുടെയും നാഗചൈതന്യയുടെയും കൂടെ ഒരു പെറ്റ് നായക്കുട്ടി ഉണ്ടായിരുന്നു. ഹാഷ് എന്ന പേരായിരുന്നു ഇരുവരും തങ്ങളുടെ നായ കുട്ടിയെ വിളിച്ചിരുന്നത്. ഇപ്പോഴിതാ മറ്റൊരു നായക്കുട്ടിയെ കൂടി സ്വന്തമാക്കിയിരിക്കുകയാണ് സാമന്ത. തന്റെ പുതിയ നായക്കുട്ടിയ്ക്ക് സാക്ഷ എന്നാണ് പേരിട്ടിരിക്കുന്നത്. സാക്ഷയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സാമന്ത തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

മനോഹരമായ ഒരു കുറിപ്പും സാമന്ത ചിത്രങ്ങൾക്ക് ഒപ്പം പങ്കുവെച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ പത്തൊന്‍പത് തവണ ആണ് അവൾ മൂത്രം കൊണ്ട്  കുളം ഉണ്ടാക്കിയത്. ആ കുളം എല്ലാം ഞാൻ വൃത്തിയാക്കികൊണ്ട് ഇരിക്കുകയാണ്. ഇപ്പോള്‍ സമയം രാവിലെ 9 മണി ആയിട്ടേയുള്ളു. അതിനിടയിലാണ് ഇത്രയും തവണ അവൾ എനിക് പണി തന്നത്. ഈ സമയത്ത് വീട്ടിൽ കാപ്പിയും കുടിച്ചിരിക്കേണ്ട ഞാൻ ആണ്. എന്നാൽ ഇപ്പോൾ അവൾക്ക് മുന്നിൽ എന്റെ കാപ്പിക്ക് പ്രാധാന്യം ഇല്ല. എല്ലാവരും സാക്ഷയോട് ഒരു ഹായ് പറയൂ എന്നുമാണ് സാമന്ത സാക്ഷയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്.

Trending

To Top
error: Content is protected !!