ചിരിക്കാൻ ഒന്നുമില്ല എന്ന് പറഞ്ഞു വിമർശിക്കുന്നവർ ഇതൊന്ന് മനസ്സിലാകുക

വളരെ  പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരെ നേടി എടുത്ത ഒരു ചാനൽ ആണ് കരിക്ക്. അവരുടേതായി പുറത്ത് വരുന്ന സീരീസുകൾ എല്ലാം ഒന്നിന് ഒന്ന് മെച്ചം ആയിരുന്നു. പ്രേഷകരുടെ ഇടയിൽ വലിയ ഓളം ഉണ്ടാക്കിയ ഈ സീരീസുകൾക് ആരാധകർ ഏറെ ആണ്. മാത്രവുമല്ല ഇതിലെ കഥാപാത്രനാൾ ആയി അഭിനയിച്ച താരങ്ങൾക്കും നിരവധി ആരാധകർ ആണ് ഇന്നും ഉള്ളത്. ജോർജിനെയും ശംഭുവിനെയും കോയയെയും എല്ലാം ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്.

ഇപ്പോഴിതാ കരിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് ഇറങ്ങിയിരിക്കുകയാണ്. ഈ അവസരത്തിൽ ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ പാരഡിസോ ക്ലബ്ബിൽ ഷംന സുബൈദ ഖാലിദ് എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പലരും ശ്രദ്ധിക്കാതെ പോകുന്ന പെൺകുട്ടി എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.

കൂടാതെ, അങ്ങനെ പറഞ്ഞാൽ പോരാ ആളൊരു മിടുക്കി ആണ്. മിടുമിടുക്കി ആണ് എന്നാണ് ആദ്യം പറയാൻ തോന്നുന്നത്. കരിക്ക് യൂട്യൂബ് ചാനലിലെ പുതിയ വെബ്സീരീസ് സാമർത്യശാസ്ത്രം 4 എപ്പിസോഡ്കൾ ആയെങ്കിലും ഇത് വരെ അതെ കുറിച്ച് സാധാരണ കാണാറുള്ള അത്രയും പോസ്റ്റുകളോ ചർച്ചകളോ ഒന്നും കണ്ടില്ല.. സാധാരണ എന്തെങ്കിലും കണ്ട് ഇഷ്ടപെട്ടാൽ ആരാ ഡയറക്ഷൻ ആരാ റൈറ്റർ എന്നൊക്കെ നോക്കാറുണ്ട്.. അങ്ങനെയാണ് ഡെയ്സി എന്ന കാരക്ടർ ചെയ്യുന്ന മിടുക്കി തന്നെയാണ് ഇതിന്റെ എഴുത്തും എന്ന് മനസിലായത്.

അതിലിപ്പോ എന്താണ് വല്യ കാര്യം എന്ന് ചിന്തിക്കേണ്ട. എന്നിലെ പ്രേക്ഷകയെ ഫുൾ ഓൺ എന്റെർറ്റൈൻ ചെയ്യിക്കാൻ ഈ സീരീസ്ന് സാധിച്ചിട്ടുണ്ട്. അത് പോലെ തന്നെ ഓരോ ആക്ടർസ്നും വന്ന മോഡിഫിക്കേഷൻ. ഫോർ എക്സാംബിൽ ജൂഡ് ന്റെ കഥാപാത്രം, കൃഷ്ണചന്ദ്രന്റെ കഥാപത്രം ഒക്കെ ശെരിക്കും നല്ലോണം കോൺവിൻസിംഗ് ആണ്. പ്ലസ് ഡെയ്‌സി ഈസ് അമൈസിങ്. ഇത് വീണ്ടും എടുത്തു പറയാൻ കാരണം ഇത് പോലെ ഏറെക്കുറെ സ്വഭാവമുള്ള ഒന്നിലധികം സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട് എന്നത് കൊണ്ട് തന്നെ ആണ്. അത് കൊണ്ട് ഇങ്ങനേം മനുഷ്യര്ണ്ടാകുമോ. ഒരു ബോൾ എറിയാൻ പോലും അറിയാതെ എന്ന ഒരു സംശയവും എനിക്ക് തോന്നിയതെ ഇല്ല.

പിന്നെ ആവാസ വ്യൂഹം സിനിമയിലും ശ്രദ്ധിച്ചിരുന്നു. മോഡേൺ ടു നാടൻ കഥപത്രങ്ങൾക്ക് ഒരു പോലെ ഫിറ്റ്‌ ആണല്ലോ ആൾ എന്ന് ചിന്തിച്ചതുമാണ്. ആ സാധ്യത നല്ലോണം എക്‌സ്‌പ്ലോർ ചെയ്യുന്ന സീരീസ് കൂടിയാണ് സാമർത്യശാസ്ത്രം.. യൂട്യൂബ് ഫുൾ കണ്ടു തീർക്കണം എന്ന നേർച്ചയുള്ളത് പോലെ ആൾമോസ്റ് ഫുൾടൈം യൂട്യൂബ് വാച്ചർ ജോലി ചെയ്യുന്ന ഞാൻ എങ്കിലും ഇതേ കുറിച്ച് എന്തെങ്കിലും എഴുതുതീലെങ്കിൽ മോശമാണ്. കാരണം ഇത് വരെ കണ്ടത് പോലെ അല്ല.

കരിക്കിന്റെ വേറെ ലെവൽ കോൺടെന്റ് ആണ് ഈ സീരീസ്. അതും ഫുൾ ഓഫ് സ്ലോ പേസ്. ബട്ട്‌ കഥ നൈസ് ആയി രജിസ്റ്റർ ചെയ്യുന്നുമുണ്ട്.. പിന്നെ ഈ ഇടയായി കരിക്കിന്റെ മിക്ക എപ്പിസോഡ്ലും കാണാറുള്ള കമന്റ്‌ ആണ് കരിക്ക് മാറിപ്പോയി. കോമഡി ഇല്ല, ചിരിക്കാൻ ഇല്ല എന്നൊക്കെ. പക്ഷെ അതിന് മുകളിലേക്ക് ഒക്കെ ഒരുപാട് കരിക്ക് വളർന്നു എന്നാണ് എനിക്ക് തോന്നുന്നത്. കോൺടെന്റ് വൈസ് ആൻഡ് പ്രൊഡക്ഷൻ വൈസ്. എഴുതുന്ന സ്ത്രീകളോട് അതും വിശ്വാൽ കോൺടെന്റ് എഴുതുന്ന സ്ത്രീകളോട് ഒരൽപ്പം ഇഷ്ടക്കൂടുതൽ പണ്ടേ ഉണ്ട്. അത് കൊണ്ട് കൂടി ആണ് ഈ എഴുത്ത് എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

Leave a Comment