Featured

ബിജു മേനോന്റെ ബാഗിൽ അങ്ങനെ എഴുതി ഞാൻ വെക്കുന്നത് പതിവ് ആയിരുന്നു

നിരവധി ആരാധകർ ഉള്ള താരദമ്പതികൾ ആണ് ബിജു മേനോനും സംയുക്ത വർമ്മയും. കുറച്ചധികം ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം ഹിറ്റ് ആയി മാറിയത് കൊണ്ട് ഇരുവരും ഭാഗ്യ ജോഡികൾ എന്നാണ് അറിയപ്പെട്ടിരുന്നതും. സിനിമയിലെ ഈ ഭാഗ്യജോഡികൾ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. മെഹമൽഹാർ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് ഇരുവരും കൂടുതൽ എടുക്കുന്നതും ഒന്നിച്ച് ജീവിക്കാം എന്ന തീരുമാനത്തിൽ എത്തുന്നതും. ശേഷം വിവാഹിതർ ആയ ഇരുവരും ഇന്നും സന്തോഷകരമായ ദാമ്പത്യ ജീവിതം ആണ് നയിക്കുന്നത്. സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്ത് ആയിരുന്നു വിവാഹത്തോടെ സംയുക്ത വർമ്മ അഭിനയത്തിൽ നിന്ന് പിന്മാറുന്നത്. ആരാധകർക്ക് ഏറെ നിരാശ ആയിരുന്നു സംയുക്തയുടെ പിൻവാങ്ങൽ ഉണ്ടാക്കിയത്.

നിരവധി പൊതു വേദികളിൽ വെച്ച് അതിനു ശേഷം ബിജു മേനോൻ കേൾക്കുന്ന ചോദ്യം ആണ് സംയുക്ത എന്നാണ് ഇനി തിരിച്ച് വരുന്നത് എന്ന്. സിനിമയിൽ അഭിനയിക്കേണ്ട എന്ന് സംയുക്ത തന്നെ തീരുമാനിച്ച കാര്യം ആണെന്നും അവളുടെ താൽപ്പര്യത്തിന് ആണ് അവൾ ജീവിക്കുന്നത് എന്നും തീരുമാനം എടുക്കുന്നതിൽ ഞാൻ സംയുക്തയെ നിര്ബന്ധിക്കാറില്ലെന്നും സംയുക്ത ഒരു സ്വതന്ത്ര വ്യക്തി ആണെന്നും ആണ് ബിജു മേനോൻ പറഞ്ഞത്. സംയുക്തയ്ക്ക് താൽപ്പര്യം ഉണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും സിനിമയിലേക്ക് തിരിച്ച് വരവ് നടത്താമെന്നും ബിജു മേനോൻ പറഞ്ഞിരുന്നു.

അഭിമുഖങ്ങളിൽ സംയുക്തയുമായുള്ള പ്രണയകാലത്തെ കുറിച്ച് ബിജു മേനോൻ പലപ്പോഴും മനസ്സ് തുറക്കാറുണ്ടായിരുന്നു. സിനിമയിൽ കാണുന്ന പോലെ പൈങ്കിളി അവയൊന്നും ഞങ്ങൾ പ്രണയിച്ചിട്ടില്ലെന്നും പ്രണയിച്ച നാളുകളിൽ പോലും അഞ്ച് മിനിറ്റിൽ കൂടുതൽ ഫോൺ വിളിച്ച് സംസാരിക്കാറില്ല എന്നും ഒക്കെ ബിജു മേനോൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കുറച്ച് നാളുകൾക്ക് മുൻപ് സംയുക്ത ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. തങ്ങളുടെ പ്രണയം ഇന്നും മനസ്സിൽ അത് പോലെ തന്നെ സൂക്ഷിക്കാറുണ്ട് എന്നാണ് സംയുക്ത പറയുന്നത്.

ഒന്നിച്ചുള്ള വിവാഹ ജീവിതം ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും എന്നും പഴേ പ്രണയം അതെ തീവ്രതയോടെ ഞങ്ങളുടെ ഉള്ളിൽ ഉണ്ടെന്നാണ് സംയുക്ത പറഞ്ഞത്. ബിജു എവിടെ എങ്കിലും ദൂരെ യാത്ര പോകുമ്പോൾ എനിക്ക് പറയാനുള്ള കാര്യങ്ങൾ ഒരു കത്തിൽ ഞാൻ വിശദമായി എഴുതുകയും കത്തിന്റെ അവസാനം മിസ് യു എന്ന് കുറിക്കുകയും ചെയ്യും. എന്നിട്ട് ആ കത്ത് ഞാൻ ഭദ്രമായി ബിജു കൊണ്ടുപോകുന്ന ബാഗിൽ വെക്കാറുണ്ടെന്നും ആണ് സംയുക്ത പറഞ്ഞത്. ചില പ്രണയങ്ങൾ അങ്ങനെ ആണല്ലോ എന്നും സംയുക്ത പറഞ്ഞു.

Trending

To Top
error: Content is protected !!