ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് ഇവിടെ വരെ എത്തിയത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് സംയുക്ത മേനോൻ. പോപ്പ് കോൺ എന്ന ചിത്രത്തിൽ കൂടി ആണ് താരം സിനിമയിലേക്ക് എത്തുന്നത് എങ്കിലും ആ ചിത്രത്തിൽ താരം അധികം ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ടോവിനോ തോമസ് ചിത്രം തീവണ്ടിയിൽ കൂടി ആണ് താരം ഏറെ ശ്രദ്ധ നേടിയെടുത്തത്. ഒരു പക്ഷെ സംയുക്തയ്ക്ക് കിട്ടിയ മികച്ച തുടക്കം തന്നെ ആയിരുന്നു തീവണ്ടിയിലേത്. ചിത്രത്തിനേക്കാൾ ഏറെ ആരാദക ശ്രദ്ധ നേടിയത് ചിത്രത്തിലെ ഗാനം ആയിരുന്നു. ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ചിത്രത്തിലെ ഗാനം സംയുക്തയ്ക്ക് ഏറെ ആരാധകരെ നേടി കൊടുത്തിരുന്നു. ലില്ലി എന്ന ചിത്രത്തിൽ ആണ് താരം തീവണ്ടിനിക്ക് മുൻപ് അഭിനയിച്ചത് എങ്കിലും തീവണ്ടി ആയിരുന്നു ആദ്യം പുറത്തിറങ്ങിയ ചിത്രം. അത് കൊണ്ട് തന്നെ താരം വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. വളരെ അവിചാരിതമായാണ് താരം സിനിമയിലേക്ക് എത്തുന്നത്.

എൻട്രൻസ് പരീക്ഷയ്ക്ക് പഠിച്ച് കൊണ്ടിരുന്ന സമയത്ത് ആണ് സംയുക്തയുടെ ഒരു ചിത്രം കവർ പേജ് ആയി വരുന്നത്. ഈ ചിത്രം കണ്ടിട്ട് ആണ് താരത്തിന്റെ പോപ്പ് കോണിലേക്ക് ക്ഷണിക്കുന്നത്. അങ്ങനെ ആണ് താരം സിനിമയിലേക്ക് എത്തുന്നത്.  അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. പ്രിത്വിരാജ് ചിത്രം കടുവ ആണ് താരത്തിന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മലയാളത്തിൽ മാത്രമല്ല, തമിഴിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. ഇപ്പോഴിതാ സംയുക്ത ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

താൻ ഒരുപാട് കഷ്ട്ടപാട് സഹിച്ചാണ് ഇവിടെ വരെ എത്തിയത് എന്നാണു താരം പറയുന്നത്. അഭിമുഖങ്ങൾക്ക് ഒക്കെ ആദ്യ കാലങ്ങളിൽ പോകാൻ തനിക്ക് നല്ല ഒരു വസ്ത്രം പോലും ഇല്ലാതെ ഒരുപാട് ബുദ്ധി മുട്ടി എന്നും സമ്പാദിക്കണം എന്ന തോന്നൽ അങ്ങനെ ആണ് വരുന്നത് എന്നും ആണ് അഭിമുഖത്തിൽ താരം പറഞ്ഞത്. കൂടാതെ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് താൻ ഇവിടെ വരെ എത്തിയത് എന്നും സംയുകത പറയുന്നു. താരത്തിന്റെ ഈ വാക്കുകൾ വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയാണ് ചെയ്തത്.