ഒരു ലേഡി സൂപ്പർസ്റ്റാർ ആകേണ്ടിയിരുന്ന നടി ആയിരുന്നു സംയുക്ത

എക്കാലവും പ്രേക്ഷകർ ഓർമ്മിക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ട് സിനിമയിൽ നിന്ന് അപ്രത്യക്ഷമായ താരം ആണ് സംയുക്ത വർമ്മ. വീണ്ടും ചില വീട്ടു വിശേഷങ്ങൾ എന്ന ചിത്രത്തിൽ കൂടി ആണ് സംയുക്ത വർമ്മ സിനിമയിൽ അരങ്ങേറ്റം നടത്തുന്നത്. തന്റെ ആദ്യ ചിത്രമായ ഇതിലൂടെ തന്നെ മികച്ച നടിക്കുന്ന കേരള സംസ്ഥാന പുരസ്‌ക്കാരവും താരം സ്വന്തമാക്കുകയായിരുന്നു. പത്തൊൻപത് ചിത്രങ്ങളിൽ മാത്രമാണ് സംയുക്ത വർമ്മ അഭിനയിച്ചത്.

എന്നാൽ ആ ചിത്രങ്ങൾ ഒക്കെയും മികച്ചവ ആയിരുന്നത് കൊണ്ട് തന്നെ സംയുക്ത എന്ന നടി വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. അധികം സിനിമകൾ ഒന്നും ചെയ്തില്ലെങ്കിലും ചെയ്ത സിനിമകൾ ഒക്കെയും മികച്ചവ ആയിരുന്നതിനാൽ നിരവധി സിനിമകളിൽ സംയുക്ത അഭിനയിച്ചിരുന്നു എന്ന തോന്നൽ ആണ് ഓരോ പ്രേഷകന്റെയും മനസ്സിൽ. വിവാഹത്തോടെ താരം സിനിമയിൽ നിന്ന് അപ്രത്യക്ഷം ആകുകയായിരുന്നു.

ഇപ്പോഴിതാ സിനി ഫൈൽ ഗ്രൂപ്പിൽ താരത്തിനെ കുറിച്ച് ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. ശ്രീജിത്ത് എൽ ശങ്കരൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സംയുക്ത വർമ്മ. ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ല എന്ന് തീർത്തു പറയാൻ പറ്റുന്ന നായിക. മലയാള സിനിമയുടെ ഇന്നും നികത്താൻ കഴിയാത്തനഷ്ടം തന്നെയാണ് സംയുക്ത. അന്നും ഇന്നും ഇത്രക്കു ഭംഗി ഉള്ള ഒരു നായിക മലയാളത്തിൽ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം.

അത്രക്ക് സുന്ദരി തന്നെയായിരുന്നു. അഭിനയിച്ച റോൾ ഏല്ലാം ഒന്നിനൊന്നു മികച്ചത്. കരിയറിന്റ നല്ല സമയത്ത് കല്യണം കഴിഞ്ഞു പോയത് കൊണ്ട് മാത്രം നഷ്ടമായത് ഒരു ലേഡി സൂപ്പർ സ്റ്റാറി നെയാണ്. തിരിച്ചുവരവ് പ്രതീഷിക്കുന്നു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്നു വരുന്നത്. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ ഭാഗ്യം ലഭിക്കാതെ പോയ നടി.

അവര്‍ ഉണ്ടായിരുന്ന കാലത്ത് പോലും ഒരു മാര്‍ക്കെറ്റ് ഉള്ള നടിയോ ഒന്നും ആയിരുന്നില്ല… ആര്‍ക്കും ചെയ്യാവുന്ന വേഷങ്ങള്‍ ചെയ്ത ഒരാള്‍. ആ സമയത്ത് മുതിര്‍ന്ന വേഷം ചെയ്യാന്‍ പറ്റിയ നായികയുടെ അഭാവം അവരെ തുണച്ചു. കൃത്യമായി മൂന്നു വര്ഷം കൊണ്ട് നിര്‍ത്തി പോയി എന്നത് തന്നെ അവര്‍ ചെയ്ത നല്ല കാര്യം തിരിച്ചു വന്നാലും ഒന്നും ചെയ്യാന്‍ ഇല്ലാത്ത മുതിര്‍ന്ന നായികാ വേഷം ചെയ്യാന്‍ പറ്റും അതിനപ്പുറം അത്ഭുതം ഒന്നും കാണിക്കത്തക്ക ആളല്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment