ഇവർ പോലീസ്കാരല്ല, എന്നെ ഇവർ കൊണ്ട് പോകുന്നത് എന്റെ ജീവൻ എടുക്കാൻ ആണ്. സോഷ്യൽ മീഡിയ ലൈവിൽ ഒച്ചവെച്ച് സംവിധായകൻ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ച ഒരു വാർത്ത ആണ് മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ നു നേരെ ജീവന് ഭീഷണിയുണ്ട് ഏന് പറഞ്ഞുകൊണ്ട് രംഗത്ത് വന്ന പുതുമുഖ സംവിധായകന്റെ സോഷ്യൽ മീഡിയ കുറിപ്പ്. നല്ല നല്ല സിനിമകൾ ചെയ്ത ശ്രദ്ധ നേടിയ ഈ സംവിധയകനുമൊത്ത് മഞ്ജു വാരിയർ കയറ്റം എന്ന സിനിമ ചെയ്തിരുന്നു. എന്നാൽ ഇതുവരെയും സിനിമ ഇറങ്ങാത്ത സാഹചര്യത്തിൽ ഇതിനെതിരെ പ്രതികരിച്ചുകൊണ്ടും ഈ സംവിധായകൻ രംഗത്ത് വന്നിരുന്നു.


തുടർന്ന് നിരവധി തവണകളായി താരം പല സംശയങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും കൂടാതെ തന്റെ സിനിമയിൽ അഭിനയിച്ച നടിയും മലയാള സിനിമയുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറുമായ മഞ്ജു വാര്യർക്ക് ജീവനാണ് ഭീഷണിയുണ്ടെന്നും താരം വെളിപ്പെടുത്തിയിരുന്നു. തുടർന്ന് വലിയ ചർച്ചയായി മാറിയ സംഭവത്തിലേക്ക് ഈ സംശയം ഊട്ടിഉറപ്പിക്കുന്നതുപോലെ പല സംശയങ്ങളും താരം പങ്കുവെച്ചു. മഞ്ജു വാര്യരുടെ മാനേജർ എന്ന് പറഞ്ഞു നടക്കുന്ന ഒരാളെയും വേറെ ഒരാളെയും ആണ് ഈ സംശയത്തിന്റെ നിഴലിൽ താരം വലിച്ചിട്ടത്.


തുടർന്ന് വലിയ ചർച്ചയായി ഈ സംഭവം മാറുകയും പല വാർത്ത മാധ്യമങ്ങളും സംഭവം വാർത്തയാക്കുകയും ചെയ്തിരുന്നു. ഇപ്പോളിതാ സനൽ കുമാർ ശശിധരൻ എന്ന ആ സംവിധായകൻ രാവിലെ തന്നെ ഒരു സോഷ്യൽ മീഡിയ ലൈവ് നടത്തിയിരിക്കുകയാണ്. ബന്ധുക്കളുമൊത്ത് ഒരു അമ്പലത്തിലേക്ക് പൊക്കോണ്ടിരുന്ന താരത്തെ വഴിയിൽ വെച്ച് ഒരു കാർ പിടിച്ചു നിർത്തുകയും കൂടാതെ പോലീസ് ആണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ കൊണ്ട് പോകുവാനും ശ്രമിച്ചു. എന്നാൽ സംശയം തോന്നിയ ഇദ്ദേഹം സോഷ്യൽ മീഡിയിൽ ലൈവ് വിടുകയ്യായിരുന്നു.


ഇവർ പോലീസുകാർ അല്ലെന്നും തനിക്ക് നേരെയും ജീവന് ഭീഷണിയുണ്ടെന്നും ഇതിനെതിരെ പ്രതികരിക്കണം എന്നും യാഥാർത്ഥ പോലീസിനെ വിവരമറിയിക്കണം എന്നും താരം ലൈവിലൂടെ ഒച്ചവെക്കുകയുണ്ടായി. അങ്ങനെ നിരവധി പ്രതിഷേധങ്ങൾക്കു നടുവിൽ യഥാർത്ഥ പോലീസ് വരികയും കൂടാതെ ഇദ്ദേഹത്തെ പിടിച്ചുകൊണ്ടു പോകുവാൻ വന്നത് യഥാർത്ത പോലീസ് തന്നെയാണ് എന്നും ഇദ്ദേഹത്തിന് നേരെ എഫ് ഐ ആർ ഇട്ടിട്ടുണ്ടെന്നും സത്യാവസ്ഥ തെളിഞ്ഞു. എന്നാൽ ഇതിനു ശേഷം ഒരു വാർത്തയും പുറത്തു വന്നിട്ടില്ല. എന്താണ് സംഭവം എന്നും ഇതിനെ പിന്നിലെ കൈകൾ ആരുടെയാണ് എന്നും ആശങ്കയിലാണ് ആരാധകർ.