celebrity photos

ഗ്ലാമര്‍ ചിത്രങ്ങളുമായി സാനിയ; ഏറ്റെടുത്ത് ആരാധകര്‍

ചുരിങ്ങിയ കാലം കൊണ്ട് ബാലത്താരത്തില്‍ നിന്ന് മുന്‍നിരതാരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളുനെങ്കിലും ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ നടിയാണ് സാനിയ ഇയ്യപ്പന്‍. സാനിയ ഇപ്പോള്‍ യുവാക്കളുടെ ഹരമായി മാറി എന്ന് വേണമെങ്കില്‍ പറയാം നടി എന്നതിലുപരി മികച്ചൊരു നര്‍ത്തകി കൂടിയാണ് സാനിയ. ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനുലും ഒരു പോലെ തിളങ്ങിയ നടി കൂടിയാണ് സാനിയ. സിനിമയില്‍ ബാലത്താരമായാണ് സാനിയ എത്തിയത്. അഭിനയത്തിലും നര്‍ത്തത്തിനും പുറമെ മോഡലിങ് രംഗത്തും സാനിയ മികച്ച കഴിവ് തെളിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. നടിയുടെ ഫോട്ടോഷൂട്ടുകളെല്ലാം തന്നെ ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ സാനിയയുടെ പുത്തന്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മാലിദ്വീപില്‍ അവധി ആഘോഷിക്കാനെത്തിയതിന്റെ ചിത്രങ്ങളാണ് ഇതെല്ലാം.

 

നേരത്തെയും മാലിദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു. അള്‍ട്രാ ഗ്ലാമര്‍ വേഷത്തിലുള്ള ചിത്രങ്ങളാണഅ സാനി പങ്കുവെച്ചതില്‍ അധികം. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ഗ്ലാമര്‍ ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് സാനിയ. താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ വൈറലാകുന്നുണ്ട്. എന്തൊരു സൗന്ദര്യ, ഹോട്ട്, ചിത്രത്തില്‍ നിന്ന് കണ്ണെടുക്കാന്‍ പറ്റുന്നില്ല എന്ന് തുടങ്ങിയ നിരവധി കമന്റുകളാണ് സാനിയയുടെ ചിത്രത്തിന് താഴെ ലഭിക്കുന്നത്. സാനിയ തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങലിലും മറ്റും സാനിയക്ക് നിരവധി ഫാന്‍ പേജുകളാണുള്ളത്. മെഴവില്‍ മനോരമ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ഡിഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയില്‍ സാനിയ ഒരു മത്സരാര്‍ത്ഥിയായിരുന്നു.

 

 

നിരവധി ചിത്രങ്ങളില്‍ ബാലതാരമായി സാനിയ എത്തിട്ടുണ്ട്. ബാല്യകാലസഖി എന്ന ചിത്രത്തില്‍ ഇഷാ തല്‍വാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ പാര്‍വ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്. രണ്ടായിരത്തി പതിനെട്ടില്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം സാനിയ അവതരിപ്പിച്ചു. പ്രേതം റ്റു, സകലകലാശാല, വൈറ്റ് റോസ്, ലൂസിഫര്‍, കൃഷ്ണന്‍ കുട്ടി പണി തുടങ്ങി, ദ പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളില്‍ സാനിയ അഭിനയിച്ചിട്ടുണ്ട്.

 

സൂപ്പര്‍ ഡാന്‍സര്‍ ജൂനിയര്‍, സൂപ്പര്‍ ഡാന്‍സര്‍ ആറ്, ഡിറ്റു ഡി ഫോര്‍ ഡാന്‍സ്, ഡി ഫോര്‍ ഡാന്‍സ് റീലോഡഡ്, തുടങ്ങിയ റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. ഫ്ലവേഴ്സ് ഇന്ത്യന്‍ ഫിലിം അവാര്‍ഡ്സ്, രണ്ടായിരത്തി പതിനെട്ടില്‍ മികച്ച പുതുമുഖതാരം എന്ന വിഭാഗത്തിന് പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സുഹൃത്തുമായി ഡാന്‍കളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ സാനിയ പങ്കുവെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകരുള്ള താരമാണ് സാനിയ ഇയ്യപ്പന്‍. താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്.

 

Trending

To Top
error: Content is protected !!