നിത്യ മേനോനും അമ്മയ്ക്കും എതിരെ ആറാട്ട് സന്തോഷ്, ലൈവിൽ എത്തി പറഞ്ഞത് കേട്ടോ

കഴിഞ്ഞ ദിവസം ആണ് നിത്യ മേനോൻ തന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞു നടക്കുന്ന ആറാട്ട് സന്തോഷ് എന്ന വ്യക്തിക്ക് എതിരെ പ്രതികരിച്ചിരുന്നു. അയാളെ താൻ വിവാഹം കഴിക്കില്ല എന്നാണ് നിത്യ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ ഇതിനു ഷെഹ്സാൻ ആറാട്ട് സന്തോഷിന്റേതായി വന്ന ഒരു ലൈവ് വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നിത്യ മേനോനും അമ്മയ്ക്കും എതിരെ ആണ് സന്തോഷ് വിഡിയോയിൽ പരാമർശിച്ചിരിക്കുന്നത്. നിത്യ മേനോന്റെ ‘അമ്മ പല വാക്കുകൾ കൊണ്ടും തന്നെയും തന്റെ പിതാവിനെയും വേദനിപ്പിച്ചു എന്നും എൺപത് വയസ്സ് പ്രായം ഉള്ള തന്റെ പിതാവിനെ വായിൽ വരുന്നതൊക്കെ താരത്തിന്റെ ‘അമ്മ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ ഇതൊന്നും താൻ ഇത് വരെ ആരോടും പറഞ്ഞിട്ടില്ല എന്നും സന്തോഷ് പറയുന്നു. തന്റെ മകന് തലയ്ക്ക് സുഖമില്ലെന്നൊക്കെ അവർ എന്റെ പിതാവിനോട് പറഞ്ഞിട്ടുണ്ട് എന്നും എന്നാൽ തങ്ങൾ ഇതൊന്നും പുറത്ത് അറിയിച്ചിട്ടില്ലെന്നും ആണ് സന്തോഷ് പറയുന്നത്.

കൂടാതെ ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ് ആണെന്ന് പറയുന്നവർ ആണ് ചിലർ എന്നും അവരുടെ മുന്നിൽ നമ്മൾ എന്ത് ചെയ്താലും കോമാളിത്തരം ആയെ തോന്നു എന്നും പക്ഷെ ഞാൻ ഒരു കോമാളി അല്ല എന്നുമാണ് സന്തോഷ് പറയുന്നത്. കൂടാതെ സിനിമകൾ നിരോധിക്കണം എന്നും ഈ സിനിമക്കാരെ കൊണ്ട് ഒരു ഗുണവും ഇല്ല എന്നും താരം പറയുന്നു. ഈ വീഡിയോ ഇപ്പോൾ യൂട്യൂബിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് സന്തോഷിനെതിരെ എത്തിയിരിക്കുന്നത്. എടൊ ..തന്റെ പേരിൽ ആവർ കേസ് കൊടുക്കാത്തത് അവർ കാണിച്ച മണ്ടത്തരം. താൻ എന്തുമാത്രം ആണ് അവരെ ശല്യം ചെയിതത്? എന്നിട്ടും അവർ ചീത്ത മാത്രം അല്ല വിളിച്ചുള്ളൂ? അവർക് കുറച്ചങ്കിലും വിവരം ഉള്ളോണ്ട് താൻ ശല്യം ആണ് എന്ന് ഒരു വാക്ക് പോലും പറഞ്ഞില്ല. ഇപ്പോൾ താൻ എന്താടോ ഒരു പെണ്ണിനെ വന്നു പറയുന്നത്? ഇതാണോ താൻ സ്‌നേഹിച്ച് നടന്നു എന്നു പറയുന്നത്?

80 വയസ്സുള്ള അച്ചനെ അവർ അപമാനിച്ചങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം തനിക്കാണ്…… താൻ പോയി ചൊറിഞ്ഞു, അവർ കേറി മാന്തി….. ഇത് താൻ ചോദിച്ചു വാങ്ങിയ അപമാനമാണ്, സത്യത്തിൽ നിനക്ക് തലയ്ക്കു ഓളമില്ലേ ഒരു പെൺകുട്ടി ഇഷ്ട്ടമല്ല എന്ന് പറഞ്ഞാൽ അത് മനസിലാക്കാതെ വീണ്ടും വീണ്ടു പിന്നാലെ നടന്നു ശല്ല്യമാക്കിയിട്ടു ചോദിക്കുന്നു ഞാൻ എന്ത് തെറ്റ് ചെയ്തു എന്ന് ,, അവർ ഒരു തവണ ബ്ലോക്ക് ചെയ്താൽ മനസിലാക്കണം നിന്നോട് താൽപ്പര്യമില്ല എന്ന് അല്ലാതെ 30 വേറെ വേറെ വേറെ നമ്പറിൽ നിന്നും വിളിച്ചു ശല്യമാക്കുകയല്ല വേണ്ടത് .. നിന്നെ അവർ പട്ടിയെന്നല്ലേ വിളിച്ചുള്ളൂ നമ്മുടെയൊക്കെ നാട്ടിൽ ഒരു പെൺകുട്ടിയെ നീ ഒരു തവണ വിളിച്ചു ശല്യം ചെയ്താൽ തന്നെ നല്ല പച്ച തെറി കേൾക്കും അപ്പോൾ ആണ് 30 തവണ വിളിച്ചത്തിനു നിന്നെ പട്ടി എന്ന് വിളിച്ചു എന്ന് പറഞ്ഞു കരയുന്നതു, ഇതിന്റെ സ്നേഹം എന്നല്ല Stalking എന്നാണ് പറയുക അതൊക്കെ ഒരു ക്രൈം ആണ് അത് മനസിലാക്കുക. 40നമ്പർ ബ്ലോക്ക് ആക്കിയിട്ടും പിന്നേം അവരെ വിളിച്ച് ശല്യപ്പെടുത്തുക…അവർ തന്റെ ഫാമിലിയെ തെറി വിളിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരൻ ആയത് താൻ ആണെന്ന് മനസിലാക്കാനുള്ള ബോധമെങ്കിലും വേണ്ടേ എന്നിട്ട് എന്റെ ഫാമിലിയെ അവർ insult ചെയ്തെന്ന് വിഡിയോയിൽ വന്നു പറയുക എന്തൊക്കെ വിഢിത്തം ആണ് നിങ്ങളീ പറയുന്നത്. അവർ കേസ് കൊടുക്കാതെ ഇരുന്നത് തന്റെ ഭാഗ്യം എന്നു കരുതുക തുടങ്ങി കമെന്റുകൾ ആണ് ഈ വീഡിയോയ്ക്ക് വരുന്നത്.