മലയാള സിനിമയിൽ ഏറ്റവും പുതുതായി ഇറങ്ങി കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത സിനിമ ആയിരുന്നു ആറാട്ട് എന്ന സിനിമ. മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നടൻ ലാലേട്ടൻ നായകനായ ഈ സിനിമ ബി ഉണ്ണികൃഷ്ണൻ ആണ് സംവിധാനം ചെയ്തത് . മലയാളികളുടെ ഹൃദയത്തിലേക്ക് ഏറെ പ്രതീക്ഷയോടെ എത്തിയ സിനിമ ആയിരുന്നു ആറാട്ട്. കുറച്ചു നാളുകൾക്ക്സ് ശേഷം ലാലേട്ടനെ അവരുടെ ആരാധകർക്ക് മാസ്സ് വേഷത്തിൽ കാണാൻ സാധിക്കും എന്ന അമിത പ്രതീക്ഷ സിനിമക്ക് അണിയറ പ്രവർത്തകർ നൽകിയിരുന്നു.
എന്നാൽ പ്രേക്ഷരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്ന സിനിമ തിയറ്ററുകളിൽ വേണ്ടത്ര ഓളം സൃഷ്ടിച്ചിരുന്നില്ല. എന്നാൽ കുടുംബ പ്രേക്ഷകരുടെ ഇടയിൽ ലാലേട്ടനുള്ള സ്വാധീനം സിനിമയെ തിയറ്ററുകളിൽ പിടിച്ചു നിർത്തിയിരുന്നു. അടുത്തിടെ ഏറെ ചർച്ചയായ സിനിമയായി ആറാട്ട് മാറിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഉയർന്നു വന്ന വാർത്തകൾ ഏവരെയും ഞെട്ടിച്ചിരുന്നു. ലാലേട്ടൻ നായകനായ ആറാട്ട് എന്ന സിനിമ കേരളത്തിൽ വേണ്ടത്ര വിജയം നേടിയില്ല എങ്കിലും അതിന്റെ ഹിന്ദി വേർഷൻ വലിയ ഹിറ്റ് ആയി മാറുകയുണ്ടായി.
ഹിന്ദിക്കാർ ഏറ്റെടുത്ത സിനിമ യൂട്യൂബിൽ ആരാധകരെ വാരിക്കൂട്ടുകയും കമന്റുകൾ കുന്നുകൂടുകയും ചെയ്തു. നിരവധി കമന്റുകൾ ആയിരുന്നു സിനിമക്ക് ലഭിച്ചിരുന്നത്. ഇത്രയും മികച്ച ആക്ഷൻ സിനിമാ ഞങ്ങൾ ഇതുവരെ കണ്ടിട്ടിട്ടില്ല എന്നും കൂടെ ആറാട്ട് സിനിമയുടെ രണ്ടാം പതിപ്പ് ഇറക്കണം എന്ന് ഒക്ക്കെ ആവിശ്യപെട്ടുകൊണ്ടായിരുന്നു പല കമന്റുകൾ യൂട്യൂബിൽ ഉയർന്നു വന്നുകൊണ്ടിരുന്നത്. ആറാട്ട് സിനിമയുടെ ഹിന്ദി വേർഷൻ അങ്ങനെ ആരാധകർ ഏറ്റെടുത്തു എന്ന് തന്നെ പറയാം.
ഇപ്പോളിതാ ആറാട്ട് സിനിമയുടെ ഇടക്ക് ഏറെ ശ്രദ്ധ നേടിയ താരം സന്തോഷ് വർക്കി ഈ സംഭവത്തിൻെ കുറിച്ച് അഭിപ്രയാം പങ്കുവെച്ചിരിക്കുകയാണ്. അവസാനം ആറാട്ട് സിനിമക്ക് നീതി ലഭിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് സന്തോഷ് വർക്കി ഈ സംഭവത്തിനു നേരെ പറഞ്ഞിരിക്കുന്നത്. എന്റെർറ്റൈനെർ എന്ന നിലയിൽ ആറാട്ട് എന്ന സിനിമ മികച്ചതാണ് എന്നും ഇത് താൻ അന്നേ പറഞ്ഞതാണ് എന്നുമാണ് താരം ഈ സംഭവത്തിനെകുറിച്ചു വ്യക്തമാക്കിയിരിക്കുന്നത് . ഇപ്പോളിതാ നോർത്ത് ഇന്ത്യൻസ് ഈ സിനിമാ ഏറ്റെടുത്തിരിക്കുകയാണ് എന്നും. ഇതിഹാസ താരങ്ങളെ കീഴടക്കുവാൻ സാധിക്കില്ല എന്നുമാണ് സന്തോഷ് തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ചത്.