വെറുതെ ആവശ്യമില്ലാത്ത വി വാദങ്ങൾക്ക് എന്നെ നിങ്ങൾ വലിച്ചിഴക്കരുത്

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി മാറിയ ഒരു താരമാണ് സന്തോഷ് വർക്കി. ക്ടുത്ത ലാലേട്ടൻ ഫാൻ ആയ താരം ആദ്യമായി പ്രേക്ഷക ശ്രദ്ധ നേടുന്നത് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ടാണ് . ലാലേട്ടൻ ആറാടുകയാണ് എന്ന് പറഞ്ഞുകൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരം പിനീട് നിരവധി സിനിമകളുടെ അഭിപ്രായം പറഞ്ഞുകൊണ്ടും രംഗത്ത് വന്നിരുന്നു. സിനിമകളുടെ റിവ്യൂ പറയുന്നതിനോടൊപ്പം തന്നെ ആരാധകരുടെ ശ്രദ്ധ നേടാനും താരത്തിന് കഴിഞ്ഞിരുന്നു.

അത് കൊണ്ട് തന്നെ ആറാട്ട് അണ്ണൻ എന്ന വിളിപ്പേരിലും അധികം താമസിയാതെ സന്തോഷ് വർക്കി അറിയപ്പെടാൻ തുടങ്ങി. ഇപ്പോൾ സിനി ഫയൽ ഗ്രൂപ്പിൽ താരം പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സമകാലീന സോഷ്യൽ മീഡിയാ സംസാര വിഷയത്തെ കുറിച്ച് തന്നെ ആണ് സന്തോഷ് വർക്കി തന്റെ പോസ്റ്റുമായി എത്തിയിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഈ പോസ്റ്റ് പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അഞ്ജലി മേനോൻ നടത്തിയ പ്രസ്താവനയെ തുടർന്ന്, ഗ്രൂപ്പിൽ ജിൽ ജോയ് പോസ്റ്റിട്ടതും കമന്റുകളിൽ എന്റെ പേര് ആരോപിച്ചതും ശ്രെദ്ധയിൽ പെട്ടു. മുകുന്ദനുണ്ണി എന്ന സിനിമ കണ്ടിറങ്ങിയ ഞാൻ ചിത്രത്തിന്റെ ക്ലൈമാക്സിനെക്കുറിച്ച് എവിടെയും തുറന്നു പറഞ്ഞിട്ടില്ല, ക്ലൈമാക്സ് പോരായിരുന്നു എന്ന് സംവിധായകനോടാണ് ഞാൻ നേരിൽ പറഞ്ഞത്.

Santhosh thumb 1
Santhosh thumb 1

വെറുതെ ആവശ്യമില്ലാത്ത വിവാദങ്ങൾക്ക് എന്നെ നിങ്ങൾ വലിച്ചിഴക്കരുത്. ഇനി ഇറങ്ങുന്ന ഏല്ലാ സിനിമകളും അന്ന് തന്നെ കാണുകയും അഭിപ്രായങ്ങൾ തുറന്ന് പറയുകയും തന്നെ ചെയ്തിരിക്കും. എന്ന് നിങ്ങളുടെ സ്വന്തം ആറാട്ട് അണ്ണൻ എന്നുമാണ് പോസ്റ്റിൽ കൂടി സന്തോഷ് വർക്കി പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്ന തന്റെ അഭിപ്രായം. വളരെ പെട്ടന്ന് തന്നെ ഇത് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയായിരുന്നു.

വി വാദം ഒന്നും ആയില്ലെങ്കിലും നിങ്ങൾ പറഞ്ഞത് ശുദ്ധ സ്‌പോയ്‌ലർ തന്നെ ആയിരുന്നു. പടം കാണുന്നതോ അഭിപ്രായം പറയുന്നതോ തെറ്റല്ല. പക്ഷെ ക്ലൈമാക്സിൽ എന്താണ് എന്ന് ഹിൻറ് കൊടുക്കുന്ന രീതിക്ക് സംസാരിക്കുന്നത് ശുദ്ധ പോ ക്രിത്തരം ആണ്, അണ്ണന്റെ റിവ്യൂനു വെയിറ്റ് ചെയുന്ന ആയിരങ്ങൾ ഇവിടെ ഉള്ളപ്പോൾ ഇതൊന്നും മൈൻഡ് ചെയ്യണ്ട. അവൻ ചുമ്മാ നടിമാരെ പറ്റിയുള്ള പോസ്റ്റ്‌ ഇടുമെന്നേയുള്ളു തുടങ്ങിയ കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.

Leave a Comment