നിഖില വിമലിനോട് പ്രണയം തുറന്നു പറഞ്ഞു സന്തോഷ് വർക്കി.

മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ് ശ്രദ്ധേയനായ ആളാണ് സന്തോഷ് വർക്കി. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ സന്തോഷ് വർക്കി പിടിച്ചുപറ്റിയത്. പിന്നീട് മലയാളികളുടെ പ്രിയ നടിയായ നിത്യ മേനോനുമായുള്ള തന്റെ പ്രണയം വെളിപ്പെടുത്തിയും വാർത്തകളിൽ സന്തോഷ് വർക്ക് നിറഞ് നിന്നിരുന്നു.

എന്നാൽ സന്തോഷ് വർക്കി വലിയ ശല്യം ആണെന്നും ഫോൺ വിളിച്ച് തന്നെ ശ ല്യപ്പെടുത്താറുണ്ട് എന്ന് പറഞ്ഞ് നിത്യ മേനോൻ രംഗത്ത് വന്നിരുന്നു. ആ സംഭവത്തിനുശേഷം താരം തൻ്റെ പ്രണയം തുറന്നു പറഞ്ഞത് നിഖില വിമലിനോട് ആയിരുന്നു. ജയറാം കേന്ദ്ര കഥാപാത്രമായി എത്തിയ സത്യൻ അന്തിക്കാട് ചിത്രം ഭാഗ്യദേവത എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് നിഖില വിമൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് കരിയറിൽ തിരിഞ്ഞു നോക്കേണ്ട ആവശ്യം വന്നിട്ടില്ല.

ഇപ്പോൾ നിഖില വിമലിനെ പറ്റി സന്തോഷ് വർക്കി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. തനിക്ക് താരത്തിനോട് തോന്നിയ ക്രഷ് ആണ് ആറാട്ട് അണ്ണൻ വെളിപ്പെടുത്തിയിരിക്കുന്നത്. ആദ്യം നിഖിലയെ കുറിച്ച് താൻ കരുതിയിരുന്നത് ഒരു പാവം കുട്ടിയാണെന്ന് ആയിരുന്നെന്നും, എന്നാൽ സംസാരിച്ചതിന് ശേഷമാണ് അത്ര പാവമല്ലെന്ന് തനിക്ക് മനസ്സിലായതെന്നുമാണ് ആറാട്ട് അണ്ണൻ പറഞ്ഞത്.

നിഖിലയോട് പ്രണയമുള്ള സന്തോഷവർക്കി താരത്തിന്റെ ചില കാര്യങ്ങൾ തനിക്ക് ഇഷ്ടമല്ല എന്നും തുറന്നു പറഞ്ഞിട്ടുണ്ട്. മുതിർന്നവരോട് നല്ലപോലെ സംസാരിക്കണം എന്നും, അഭിമുഖങ്ങളിൽ പക്വതയോടെ കൈകാര്യം ചെയ്യണമെന്ന് ആണ് സന്തോഷ് വർക്കി പറഞ്ഞത്. ഒരിക്കൽ പ്രണയിക്കാൻ നിഖിലയോട് താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ താരമില്ല എന്ന് മറുപടി നൽകിയതായും സന്തോഷ് വർക്ക് വെളിപ്പെടുത്തി.

Leave a Comment