എന്റെ അച്ചനെ അവർ കളിയാക്കി , അസഭ്യം പറഞ്ഞു. നിത്യ മേനോന് മറുപടിയായി സന്തോഷ് വർക്കി .

ഇന്നലെ ഏറെ ചർച്ചയെ ഒരു വിഷയം ആയിരുന്നു നിത്യ മേനോൻ തന്നെ ഏറെ വിഷമപ്പെടുത്തിയ ശല്യ പെടുത്തിയ ഒരു ആരാധകനെ കുറിച്ച് തുറന്നു പറഞ്ഞത് . ഏകദേശം ആറു വർഷത്തോളം ഒരാൾ തന്നെ ശല്യ പെടുത്തി എന്നും തന്റെ മാതാപിതാക്കളെയും അടുത്തുള്ള സുഹൃത്തുക്കളെ വരെ അയാൾ വിളിക്കുകയും ശല്യപെടുത്തുകയും ചെയ്തു എന്ന് താരം തുറന്നു പറഞ്ഞു . കേസ് കൊടുക്കുവാൻ വരെ സുഹൃത്തുക്കൾ പറഞ്ഞിട്ടും താൻ അത് മാത്രം ച്യ്തില്ല എന്നും താരം തുറന്നടിക്കുകയുണ്ടായി .


നിത്യ മേനോൻ പറഞ്ഞത് ആറാടുകയാണ് എന്ന വാക്കുകൊണ്ട് സോഷ്യൽ മീഡിയ മുഴുവൻ തരംഗം സൃഷ്‌ടിച്ച സന്തോഷ് വർക്കിയെ ആണ് എന്നാണ് സോഷ്യൽ മീഡിയയുടെ സംസാരം. സന്തോഷ് വർക്കിൽ താരത്തിനോടുള്ള പ്രണയം താരം പബ്ലിക്കായി തുറന്നു പറഞ്ഞിരുന്നു. എന്നാൽ നിത്യ അത് നിരസിക്കുകയും ഇപ്പോൾ പിന്നീട് പല തവണ ആയപ്പോൾ നിത്യയോടുള്ള പ്രണയം താൻ അവസാനിപ്പിച്ചു എന്നും താരം പ്രതികരിക്കുകയുണ്ടായി. ഇപ്പോളിതാ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. നിത്യ മേനോൻ പറഞ്ഞ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു താരം.


തൻറെ എണ്പതു വയസ്സായ പിതാവിനെ നിത്യ മേനോന്റെ മാതാവ് പരിഹസിച്ചു എന്നാണ് താരം തന്റെ സെൽഫിയ വീഡിയോയിലൂടെ പ്രതികരിച്ചത്. അത് മാത്രമല്ല താൻ നിത്യയെ കണ്ടത് മറ്റുള്ളവർ നോക്കുന്ന പോലെ കാമ കണ്ണോടു കൂടി അല്ല എന്നും ആത്മാർത്ഥമായി ആണ് അവരെ താൻ സ്നേഹിച്ചത് എന്നും താരം തുറന്നടിച്ചു. ഇത്രയധികം നമ്പറുകൾ ബ്ളോക് ചെയ്യുന്നതിന് പകരം തന്നോട് കാര്യം പറഞ്ഞാൽ മതിയാരുന്നു എന്നും താരം തുറന്നടിച്ചു.


നിത്യയുടെ വീട്ടുകാർ തന്നെ പോക്സോ കേസിൽ അകത്താക്കാൻ ശ്രമിച്ചു എന്നും ഒരു ചിത്രീകരണ വേളയിൽ തന്റെ പ്രണയം നിത്യ നിരസിയ്ച്ചപ്പോൾ തനിക്ക് ഏറെ വിഷമമായി എന്നും താരം തുറന്നു പറഞു . എന്റെ കുടുമ്പവും അവരുടെ കുടുംബവും ചേരില്ല എന്നും തന്റെ കുടുംബം അകാടെമിക്കലി ഒരുപാട് ദൂരെയാണ് എന്നും അതുകൊണ്ടു തന്നെ താൻ എല്ലാം അവസാനിപ്പിക്കുക ആണ് എന്നും താരം പറഞ്ഞു . ഇവിടെ ആറാടുകയാണ് ഏന് പറയുമ്പോൾ എല്ലാരും ചിരിക്കുകയാണ്. എനിക്ക് അവരെ വേണ്ട എന്നും സന്തോഷ് വർക്കി പറഞ്ഞു.