Celebrity updates

വന്ന വഴി മറകാതെ സാന്ത്വനത്തിലെ കണ്ണന്‍; താന്‍ അനുഭവിച്ച കഷ്ടപാടുകളെ കുറിച്ച് മനസ് തുറന്ന് അച്ചു സുഗന്ധ്

മലയാള ടെലിവിഷന്‍ പരമ്പരകളില്‍ ഏറ്റവും ജനശ്രദ്ധ നേടിയ സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. പരമ്പര തുടങ്ങി കുറച്ച് കാലം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ പരമ്പരയാണ് സാന്ത്വനം. തമിഴ് സൂപ്പര്‍ഹിറ്റ് പരമ്പരയായ പാണ്ഡിയന്‍ സേ്റ്റാഴ്‌സിന്റെ മലയാളം റീ മേക്കാണ് സാന്ത്വനം. സഹോദര സ്‌നേഹവും കൂട്ടുകുടുംബത്തിന്റെ കരുതലും കോര്‍ത്തിണക്കിയ ഒരു കുടുംബ സീരിയലാണ് സാന്ത്വനം. പരമ്പരയിലെ ഓരോ കഥാപാത്രങ്ങള്‍ളും ചുരിങ്ങിയ കാലം കൊണ്ട് തന്നെ ജനഹൃദയങ്ങളെ വലിയ രീതിയില്‍ സ്വാധിനിച്ചിട്ടുണ്ട്. സാന്ത്വനത്തിലെ മിക്ക താരങ്ങളും സമൂഹമാധ്യങ്ങളില്‍ സജീവമാണ്. താരങ്ങള്‍ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്.

 

 

പരമ്പരയിലെ കണ്ണന്‍ എന്ന കഥാപാത്രത്തെ അഭിനയിക്കുന്ന അച്ചു സുഗന്ധിന് ഏറെ ആരാധകരാണുള്ളത്. പരമ്പരയില്‍ കണ്ണന്റെ കുസൃതികളും സംസാരവുമെല്ലാം ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ലൊക്കേഷന്‍ ചിത്രങ്ങളും രസകരമായ നിമിഷങ്ങളും പങ്കുവെച്ച് അച്ചു സുഗന്ധ് ഇടക്കിടെ സമൂഹമാധ്യമങ്ങളില്‍ എത്താറുണ്ട്. താരത്തിന്റെ പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുട്ടിക്കാലം മുതലുള്ള അച്ചുവിന്റെ ആഗ്രഹമാണ് അഭിനയരംഗത്ത് എത്തുക എന്നത്. ഇപ്പോഴിതാ താന്‍ കടന്നു വന്ന കഷ്ടപാടുകളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അച്ചു സുഗന്ധ്. ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചാലും ഒരു നടനാവുക എന്നതായിരുന്നു തന്റെ ആഗ്രഹന്നെും അതിനായി ഒരുപാടും പേരുടെ അടുത്ത് ചാന്‍സ് ചോദിച്ച് നടന്നിട്ടുണ്ടെന്ന് അച്ചു പറഞ്ഞു.

 

 

ചിലര്‍ ചാന്‍സ് തരാമെന്ന് പറഞ്ഞ് തന്റെ അച്ഛനെ പറ്റിച്ചിട്ടുണ്ടെന്നും പക്ഷേ അതെല്ലാം സഹിച്ച് അഭിനയ മോഹവുമായി താന്‍ മുന്നോട്ട് പോയെന്നും അച്ചു പറഞ്ഞു. തുടര്‍ന്ന് ചാന്‍സ് ഒന്നും ലഭിക്കാതെ വന്നപ്പോള്‍ മിമിക്ര പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് അച്ചു പറഞ്ഞു. നടന്‍ ദിലീപ് ആണ് തന്റെ ആരാധനാപാത്രം അതുകൊണ്ട് തന്നെ ദിലീപിന്റെ പോലെ ആദ്യം മിമിക്രി തുടര്‍ന്ന് അതിലൂടെ സിനിമയിലെത്താമെന്ന് താന്‍ കരുതിയിരുന്നെന്ന് അച്ചു സുഗന്ധ് പറഞ്ഞു. അതേസമയം ആയിടക്കാണ് താന്‍ ദിലീപിന്റെ ഒരു അഭിമുഖം കണ്ടതെന്നും അതില്‍ ദിലീപ് പണ്ട് ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നെന്ന് ദിലീപ് പറഞ്ഞത്. അതുകൊണ്ട് ആ വഴി തന്നെ താനും പോകാന്‍ ശ്രമിച്ചിരുന്നെന്ന് അച്ചു പറഞ്ഞു. തുടര്‍ന്ന് ഈ കാലയളവില്‍ പല ജോലികളും ചെയ്തിരുന്നു. മിമിക്രി പരിപാടികള്‍ക്ക് പോവുക, പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുക അങ്ങനെ പല ജോലികളും താന്‍ കുടുംബത്തിനായി ചെയ്തിട്ടുണ്ടെന്ന് അച്ചു സുഗന്ധ് പറഞ്ഞു. പിന്നീട് സിനിമയില്‍ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ കഴിഞ്ഞെന്നും അച്ചു പറഞ്ഞു.

 

 

പക്ഷെ തന്റെ അഭിനയമോഹത്തിന് അവിടെ സന്തോഷം ഇല്ലായിരുന്നുവെന്നും അച്ചു സുഗന്ധ് വ്യക്തമാക്കി. പിന്നീടാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യു്‌നന സാന്ത്വനത്തില്‍ കണ്ണനായി അച്ചു സുഗന്ധ് എത്തിയത്. സമൂഹമാധ്യമങ്ങളിലും മറ്റും സാന്ത്വനത്തിലെ താരങ്ങള്‍ക്ക് ഒത്തിരി ഫാന്‍ പേജുകളാണ് ഉള്ളത്. മലയാള പരമ്പരകളില്‍ ഏറ്റവുമധികം റേറ്റിങ്ങുള്ള പരമ്പരയാണ് സാന്ത്വനം. അതുകൊണ്ട് തന്നെ സീരിയലിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഏഷ്യനെറ്റില്‍ സംപ്രേഷണം ചെയ്ത വാനമ്പാടിക്ക് ചിപ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പരയാണ് സാന്ത്വനം. ചുരിങ്ങിയ കാലം കൊണ്ടാണ് സാന്ത്വനം സീരിയല്‍ പ്രേക്ഷകഹൃദയത്തില്‍ എത്തിയത്. ഒട്ടും കലര്‍പ്പില്ലാത്ത സ്നേഹവും കൂട്ടുകുടുംബത്തിന്റെ കരുതലും സഹോദര സ്നേഹവും ഇടകലര്‍ന്ന മലയാള സീരിയലാണ് സാന്ത്വവനം. ഒട്ടും കൃത്രിമത്വം തോന്നിപ്പിക്കാത്ത തരത്തിലുള്ള അവതരണമാണ് സീരിയലിന്റെ ഒരു പ്രത്യേകത.

 

Trending

To Top
error: Content is protected !!