Celebrity updates

അന്ന് വൈകുന്നേരം വരെ ഞാൻ നയൻതാരയുടെ വീടിന് മുന്നിൽ കാത്തിരുന്നു

ഏഷ്യാനെറ്റിൽ  മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. നിരവധി  ആരാധകർ ആണ് പരമ്പരയ്ക്ക് ഉള്ളത്. സുമിത്ര എന്ന വീട്ടമ്മയെ ചുറ്റിപറ്റി കഥ മുന്നോട്ട് പോകുന്ന പരമ്പര സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ ആദ്യ ആഴ്ച മുതൽ റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെ സ്ഥാനം നേടിയിരിക്കുകയാണ്. സീരിയലിലെ പ്രധാന വില്ലത്തി വേഷത്തിൽ എത്തുന്ന കഥാപാത്രം ആണ് വേദിക. സുമിത്രയിൽ നിന്നും തന്റെ ഭർത്താവിനെ തട്ടിയെടുത്ത വേദിക സുമിത്രയുടെ നാശത്തിന് വേണ്ടി നടത്തുന്ന പദ്ധതിയുമായാണ് പരമ്പര ഇപ്പോൾ മുന്നോട്ട് പോകുന്നത്. നടി ശരണ്യ ആനന്ദ് ആണ് വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശരണ്യയ്ക്ക് മുന്നേ രണ്ടു നടികൾ വേദികയെ അവതരിപ്പിച്ച് കൊണ്ട് എത്തിയിരുന്നു എങ്കിലും ശരണ്യയ്ക്ക് ഏറെ പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കുടുംബവിളക്കിൽ എത്തുന്നതിന് മുൻപ് തന്നെ ശരണ്യ സിനിമയിൽ സജീവമായ താരമാണ്. മാമൂട്ടി നായകനായി എത്തിയ മാമാങ്കത്തിലും ശരണ്യ അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. കുടുംബവിളക്കിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആണ് താരം വിവാഹിതയാകുന്നത്. ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളും ജീവിതത്തിലെ സന്തോഷ നിമിഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാൻ ശരണ്യ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ ഹയർ സെക്കണ്ടറി പഠനകാലത് നടി നയൻതാരയെ കാണാൻ വേണ്ടി താരത്തിന്റെ വീട്ടിൽ പോയ കഥ പറയുകയാണ് ശരണ്യ. ശരണ്യയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ എന്റെ ഹയർ സെക്കൻഡി പഠനം പൂർത്തീകരിച്ചത് നാട്ടിൽ ആയിരുന്നു. ആലപ്പുഴയിൽ എടത്വായിൽ ഉള്ള എന്റെ അമ്മയുടെ വീട്ടിൽ നിന്നാണ് അന്ന് ഞാൻ പഠിച്ചിരുന്നത്. ഒരിക്കൽ ഞാനും എന്റെ അമ്മയുടെ അനുജത്തിയുടെ മകൻ അരുണും കൂടി തിരുവല്ലയിൽ ഉള്ള നയൻതാരയുടെ വീട്ടിലേക്ക് പോയി. നയൻതാര കാണുക എന്നതാണ് ഞങ്ങളുടെ യാത്രയുടെ ലക്‌ഷ്യം.

അങ്ങനെ നയൻതാരയുടെ വീടിനു മുന്നിൽ എത്തി ഞങ്ങൾ നയൻതാരയെ കാണാൻ വേണ്ടി കാത്തിരുന്നു. നയൻതാര അപ്പോൾ വീടിനുള്ളിൽ ഉണ്ടെന്നും എന്തെകിലും ആവിശ്യത്തിന് വേണ്ടി പെട്ടന്ന് നയൻതാര വീടിന് പുറത്ത് ഇറങ്ങുമെന്നും അപ്പോൾ ഞങ്ങൾക്ക് നയൻതാരയെ കാണാം എന്നുമൊക്കെ മോഹിച്ച് വൈകുന്നേരം വരെ നയൻതാരയുടെ വീടിന് മുന്നിൽ ഞാനും അരുണും കാത്തിരുന്നു. എന്നാൽ വൈകുന്നേരം ആയിട്ടും അവർ വന്നില്ല. അത് എനിക്ക് ഒരുപാട് സങ്കടം ആയി. അങ്ങനെ വൈകിട്ടോടെ ഞങ്ങൾ തിരിച്ച് വീട്ടിലേക്ക് മടങ്ങി. വീട്ടിലേക്ക് തിരിച്ചു പോകുന്ന വഴി ഞാൻ അരുണിനോട് പറയുമായിരുന്നു നീ നോക്കിക്കോ ഞാനും ഒരു ദിവസം നാലാളറിയുന്ന അഭിനേത്രിയാകുമെന്ന്. എന്നാൽ അഭിനയവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു കുടുംബം ആയിരുന്നു ഞങ്ങളുടേത്. അത് കൊണ്ട് തന്നെ ഞാൻ അച്ഛനോടും അമ്മയോടും അഭിനയിക്കണം എന്ന് പറയുമ്പോൾ ഞാൻ എന്തോ തമാശ പറയുന്നതായി ആണ് അവർ കരുതിയത് എന്നും ശരണ്യ പറഞ്ഞു.

Trending

To Top
error: Content is protected !!