അത് ശരണ്യ ആനന്ദ് ആണെന്ന് അപ്പോൾ ആണ് മനസ്സിലായത്

സിനി ഫയൽ എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ ജില്ല ജോയ് എന്ന യുവാവ് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു അഭിമുഖത്തിൽ ശരണ്യ ആനന്ദ് പറഞ്ഞ കാര്യങ്ങളെ കുറിച്ചാണ് ജിൽ ജോയ് കുറിപ്പ് പങ്കുവെച്ചത്. കുറിപ്പ് ഇങ്ങനെ, ആകാശ ഗംഗ 2 എന്ന ചിത്രത്തിൽ ന ഗ്നയായിട്ടാണ് ഞാൻ അഭിനയിച്ചത് എന്ന് ശരണ്യ ആനന്ദ് ഒരു അഭിമുഖത്തിൽ പറയുന്നത് കണ്ടു. പടം തിയേറ്ററിൽ കണ്ടിട്ടും ഞാൻ അത് ശ്രദ്ധിച്ചില്ലലോ എന്നോർത്തപ്പോൾ ആണ് ശരണ്യ പറയുന്നത്, കത്തി കരിഞ്ഞു ഉള്ള ജ ഡം ആയാണ് പടത്തിൽ വരുന്നത് എന്ന്.. ആ കരിഞ്ഞ ശരീരം ശരണ്യ ആണെന്ന് അപ്പോഴാണ് മനസിലായത്.. കുടുംബ വിളക്ക് എന്ന സീരിയലിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രിയാണ് ശരണ്യ.. ശരണ്യ ആകാശ ഗംഗ 2 ഇൽ അഭിനയിച്ചത് നഗ്ന ആയിട്ടാണ് എന്ന് പറഞ്ഞത് ഒരു പ്രൊമോഷൻ ടെക്നിക് ആയിരുന്നോ എന്നുമാണ് പോസ്റ്റ്,

നിരവധി പേരാണ് ഇതിനു കമെന്റുകളുമായി എത്തിയത്. മുടി കരിയാത്തത് എന്ത്കൊണ്ട്, സുമിത്ര അങ്ങനെ ചെയ്തപ്പോൾ (തന്മാത്ര) വേദികയും ചെയ്യണ്ടേ. അല്ലെങ്കിൽ കുറച്ചിൽ ആവില്ലേ, ആ പരുവത്തിൽ മേക്കപ്പ് ചെയ്യാൻ തുണി ഒക്കെ മാറ്റേണ്ടി വരും, അത് എത്രാം മിനിട്ടിലാണെന്ന് ചോദിക്കാൻ പറഞ്ഞു മേക്കപ്പുകളെപറ്റി പഠിക്കുന്നൊരു സുഹൃത്ത്, സിദ്ധു സർ കേൾക്കണ്ട, ഈ സീൻ കാണാൻ ആ സിനിമ കാണാനുള്ള ശേഷി ഇല്ല, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്. കൂടാതെ തന്നെ ശരണ്യ ആനന്ദിന്റെ ഈ അഭിമുഖം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു.

ഇപ്പോഴും അഭിനയത്തിൽ സജീവമായി നിൽക്കുന്ന താരം ആണ് ശരണ്യ ആനന്ദ്. വളരെ പെട്ടന്ന് തന്നെ വേദിക എന്ന കഥാപാത്രത്തിൽ കൂടി ശരണ്യ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. നെഗറ്റീവ് വേഷം ആണ് ചെയ്യുന്നത് എങ്കിലും വളരെ പെട്ടന്ന് തന്നെ ശരണ്യ ആരാധകരെ സ്വന്തമാക്കുകയും ചെയ്തിരുന്നു. ടെലിവിഷനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും സജീവമാണ് ശരണ്യ. നിരവധി ചിത്രങ്ങളിൽ ഇതിനോടകം താരം അഭിനയിച്ചു കഴിഞ്ഞു.