വരനെ ആവശ്യമുണ്ട്, താൽപ്പര്യമുള്ളവർ ഇൻബോക്സിൽ ബന്ധപ്പെടുക എന്ന ഒരു വീഡിയോ ആണ് ചെയ്തത്

ടിക്ക് ടോക്കിൽ കൂടി സെലിബ്രിറ്റികൾ ആയി മാറിയ ഒരുപാട് പേര് നമുക്ക് ചുറ്റും ഇന്ന് ഉണ്ട്. സിംഗിൾ ആയും കപ്പിൾ ആയും എല്ലാം സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറിയ ധാരാളം പേരുണ്ട്. അവർക്ക് ഒക്കെ നിരവധി ആരാധകരും ഉണ്ട്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഇത്തരത്തിൽ സെലിബ്രിറ്റികൾ ആയി മാറിയ കൂട്ടത്തിൽ ഉണ്ട്. ടിക്ക് ടോക്ക് ഒരു വലിയ ഓളം തന്നെ ആയിരുന്നു ഇന്ത്യയിൽ ഉണ്ടാക്കിയത്. എന്നാൽ അധികം വൈകാതെ തന്നെ ടിക്ക് ടോക്ക് ഇന്ത്യ ബാ ൻ ചെയ്യുകയായിരുന്നു. എങ്കിൽ കൂടിയും ടിക്ക് ടോക്ക് വഴി സെലിബ്രിറ്റികൾ ആയവർ ഇൻസ്റ്റാഗ്രാം റീലിസിൽ കൂടി ഇന്നും സജീവം ആണ്. അത്തരത്തിൽ ഒരു വിഡിയോയിൽ കൂടി ശ്രദ്ധ നേടിയ ഒരാൾ ആണ് ശരണ്യ ഷാജി.

പല ഐഡിയകളിൽ കൂടി ആണ് ആളുകൾ പ്രേഷകരുടെ ശ്രദ്ധ നേടുന്നതിനായി വീഡിയോ ചെയ്യുന്നത്. അത്തരത്തിൽ പ്രേക്ഷക ശ്രദ്ധ ലഭിക്കാൻ വേണ്ടി ഉള്ള ഒരു വീഡിയോ ചെയ്യ്ത ശരണ്യയ്ക്ക് വിചാരിച്ചതിനേക്കാൾ കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ചു എന്നതാണ് സത്യം. എനിക്ക് വരനെ ആവശ്യം ഉണ്ട്, താൽപ്പര്യം ഉള്ളവർ ഇൻബോക്സിൽ മെസ്സേജ് അയക്കുക എന്നായിരുന്നു ശരണ്യ ചെയ്ത വീഡിയോ. ഈ വീഡിയോ പെട്ടന്ന് തന്നെ വൈറൽ ആയെങ്കിലും നിരവധി നെഗറ്റിവ് കമെന്റുകൾ ആണ് വീഡിയോയ്ക്ക് വന്നത്. ഒരു വലിയ സൈ ബർ അ റ്റാക്ക് തന്നെ ശരണ്യയ്ക്ക് എതിരെ നടന്നു എന്നതാണ് സത്യം.

ഇപ്പോഴിതാ താൻ നേരിട്ട സമയത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ശരണ്യ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് താരം ഈ കാര്യം വ്യക്തമാക്കിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ശരിക്കും എന്തെങ്കിലും വെറൈറ്റി ആയിട്ട് വീഡിയോ ചെയ്യണം എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ ഒരു വീഡിയോ ചെയ്തത്. ഇത് ആകുമ്പോൾ ഒരു വ്യത്യസ്തത ഒക്കെ ഉണ്ടെന്ന് തോന്നി. വീഡിയോ ഇട്ട് കഴിഞ്ഞിട്ട് അതിന്റെ അവസാനം അയ്യേ പറ്റിച്ചേ എന്ന് ഞാൻ പറയുന്നു ഉണ്ട്. എന്നാൽ ആളുകൾ അത് മറ്റൊരു തലത്തിലേക്ക് ആണ് ആക്കിയത്. മലയാളികളുടെ സ്വഭാവം തന്നെ.

എല്ലാത്തിനും അതിന്റെ മോശമായ തലം കണ്ടു പിടിക്കുകയും അതിന്റെ പേരിൽ വിമർശിക്കുകയും ചെയ്യുക എന്നത്. നിരവധി മെസ്സേജുകൾ ആണ് എനിക്ക് ഇൻബോക്സിൽ വന്നത്. അതിൽ പലതും വളരെ മോശം രീതിയിൽ ഉള്ളതും. അന്ന് ഞാൻ ഒൻപതാം ക്‌ളാസിൽ പഠിക്കുന്ന സമയം ആയിരുന്നു. ഒരു കോച്ച് കുട്ടിയാണ് എന്ന് പോലും പലരും ചിന്തിച്ചില്ല. ഞാൻ ആ വീഡിയോ ഡിലീറ്റ് ചെയ്തിട്ടും അത് പല ഇടത്തും വരാൻ തുടങ്ങി. ശരണ്യ ഷാജി വരനെ തേടുന്നു എന്ന രീതിയിൽ.

ആ സമയത്ത് ഒക്കെ ഞാൻ കരയാതെ ഉറങ്ങിയ രാത്രികൾ ഇല്ലായിരുന്നു. അച്ഛനും ചേട്ടനും ഒന്നും പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. എല്ലാവരും അവരോട് ഓരോ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഈ അടുത്ത സമയത്ത് പോലും ആരോ അച്ചനോട് എന്റെ ആ വീഡിയോയെ പറ്റി തിരക്കി. അച്ഛൻ അതൊക്കെ ആ സെൻസിൽ എടുക്കുന്ന ആൾ ആയത് കൊണ്ട് വലിയ കുഴപ്പം ഇല്ലായിരുന്നു എന്നും ശരണ്യ പറയുന്നു.

Leave a Comment