സുജിത്ത് വാസുദേവൻ എന്നാണ് ശരത്തിന്റെ യഥാർത്ഥ പേര്

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ സംഗീത സംവിധായകൻ ആണ് ശരത്ത്. ഒരു പക്ഷെ ശരത്തിനു ഏറ്റവും കൂടുതൽ പ്രശസ്തി നേടി കൊടുത്തത് ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോ തന്നെ ആണ്. ഈ പരുപാടിയിൽ വിധി കർത്താവായി എത്തിയതോടെ ആണ് ശരത്തിനെ കൂടുതൽ കുടുംബ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. പതുകെ പതുക്കെ ശരത്തിനെ അനുകരിക്കാൻ കൊമെടി താരങ്ങൾ തുടങ്ങിയതോടെ താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു.

ഇപ്പോഴിതാ ശരത്തിനെ കുറിച്ച് ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, രാഹുൽ എം ആർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഏഷ്യാനെറ്റിൽ ഐഡിയ സ്റ്റാർ സിംഗർ സംപ്രേഷണം ചെയ്തിരുന്ന സമയത്ത് ഒരുപ്പാട് കളിയാക്കലുകളും ട്രോളുകളുമൊക്ക ഏറ്റു വാങ്ങേണ്ടി വന്ന വ്യക്തി. സുജിത് വാസുദേവൻ എന്ന ശരത്ത്. ശരത്ത് സാർ.

മലയാള സിനിമയിലെ അണ്ടർ റേറ്റഡ് ആയിട്ടുള്ള സംഗീതസംവിധായകരുടെ ലിസ്റ്റ് എടുത്താൽ ഒന്നാം സ്ഥാനത്ത് തന്നെ ഇദ്ദേഹത്തിന്റെ പേര് ഉണ്ടാകും. വളരെ കുറവ് സിനിമകളിൽ മാത്രമേ പ്രവർത്തിച്ചിട്ടുള്ളു എങ്കിലും ഇദ്ദേഹം ചെയ്തിട്ടുള്ള ഗാനങ്ങൾ എല്ലാം എണ്ണം പറഞ്ഞവയാണ്. രണ്ടാമത്തെ മാത്രം ചിത്രമായ ഒറ്റയാൾ പട്ടാളത്തിലെ “മായാ മഞ്ചലിൽ ” എന്ന ഗാനത്തിന് ഈണം നൽകുമ്പോൾ 22 വയസ് മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ പ്രായം.

അടിച്ചു പൊളി പാട്ട് ആണെങ്കിലും ക്ലാസിക്കൽ ആണെങ്കിലും മെലഡി സോങ് ആണെങ്കിലും എല്ലാം ഇവിടെ ഓക്കേ ആണ്. ശ്രീരാഗമോ തേടുന്നു നീയീ വീണ തൻ പൊൻ തന്തിയിൽ. എന്നും പ്രിയങ്കരം, ഇദ്ദേഹത്തിന്റെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഗാനങ്ങൾ പങ്കുവയ്ക്കാം എന്നുമാണ് ഇദ്ദേഹം പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്.

മലയാള സിനിമയിലെ നിർഭാഗ്യവാൻമാരുടെ ലിസ്റ്റില് ടോപ്പ് വൺ ആണ് ശരത്ത് എന്നാണ് ഒരാൾ നൽകിയിരിക്കുന്ന കമെന്റ്, അയാൾ കഥയെഴുതുകയാണ് മൂവിയിലെ ആകാശ താമരപോലെ പാട്ടിന്നു ശരത് സാറാണ് ഓർക്കസ്‌ട്രെഷൻ ചെയ്തിരിക്കുന്നതെന്ന് ഞാൻ കേട്ടിട്ടുണ്ട്. സത്യമാണോ എന്നറിയില്ല. പക്ഷേ ഓർക്കസ്‌ട്രെഷൻ ഒരു രക്ഷയുമില്ലാത്ത പാട്ടാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.

Leave a Comment