ശരവണൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ആണ് ദി ലെജൻഡ്. നൂറു കോടി രൂപ മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ആണ് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ഒരു അഭിമുഖത്തിൽ ശരവണൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ശരവണന്റെ വാക്കുകൾ ഇങ്ങനെ, എല്ലാവരും ഈ ചിത്രത്തിന്റെ ബഡ്ജറ്റിനെ കുറിച്ചാണ് പറയുന്നത്. അവരുടെ ഒക്കെ ആശങ്ക ചിത്രത്തിന്റെ മുതൽ മുടക്കിനെ കുറിച്ചാണ്. എന്നാൽ ആ വിഷമമോ ആശങ്കയോ ഒന്നും എനിക്ക് ഇല്ല. കാരണം എന്നെ സംബന്ധിച്ചിടത്തോളം എന്റെ 25 ദിവസത്തെ വരുമാനം മാത്രമാണ് ഈ ചിത്രത്തിന് വേണ്ടി ഞാൻ ചിലവാക്കിയിരിക്കുന്നത്. സിനിമയിൽ അഭിനയിക്കണം എന്നത് എന്റെ ആഗ്രഹം ആണ്. അതിനു വേണ്ടി ആണ് ഞാൻ ഇതൊക്കെ ചെയ്തത് എന്നും ആണ് ശരവണൻ പറയുന്നത്. ഇനി അടുത്ത പടം ഇതിനേക്കാൾ കൂടുതൽ മുതൽ മുടക്കിൽ ആണ് ഒരുക്കുന്നത്. അതിന്റെ ചർച്ചകൾ നടന്ന കൊണ്ടിരിക്കുകയാണ് എന്നുമാണ് ശരവണൻ പറയുന്നത്.
നിരവധി പേരാണ് ശരവണന്റെ ഈ വാക്കുകൾക്ക് തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ഏതായാലും എന്റെ ഒരു ദിവസത്തെ ശമ്പളം കളയാൻ ഉദ്ദേശം ഇല്ല, ഇനിയും മുടക്കണം ഇത് പോലെ ലൈറ്റ് ബോയ്സ് മുതൽ ചായ അടിക്കുന്നവർ വരെ ജോലി കിട്ടുമെങ്കിൽ ഇനിയും അണ്ണൻ പടം ഇറക്കണം, ആഗ്രഹങ്ങൾ നിറവേറ്റാൻ ഉള്ളതല്ലേ അല്ലെങ്കിൽ പിന്നെ ഈ ഉണ്ടാക്കുന്ന പണത്തിന് എന്ത് വില. ജീവിക്കുമ്പോൾ പലതും ചെയ്തു തീർക്കാൻ ഉണ്ട്, അദേഹം അദേഹത്തിൻ്റെ പണം മുടക്കി എടുത്തതാണ് …സോ ഇഷ്ടം ഉലവർ കണ്ടാൽ മതി. എല്ലഅവർക്കും അവർവരുടെ ഇഷ്ടം ഇലെ. അയാൾക് കുറവുകൾ ഉണ്ടെങ്കിൽ അതിൽ ഒന്നും മനസ്സ് തളരാതെ മുന്നോട്ട് പോകാൻ അയാൾക് സദികുനുണ്ടെ സോ അയാളെ അയാളുടെ വയിക്ക് വിട്ടെക്.
താങ്കൾ ഇനിയും സിനിമകൾ നിർമിക്കണം , ദിവസം 500 രൂപക്ക് ജോലി ചെയ്യുന്ന അനേകം എക്സ്ട്രാ ആർട്ടിസ്റ്റുകളും അതുപോലെ സിനിമയുമായി ഉപജീവനം നടത്തുന്നവരും ജീവിക്കട്ടെ, കാണാനുള്ള പെസയു കുടി തരുകയാണങ്കിൽ ഞങ്ങൾ കാണാം, ഒരു പാട് പേർക് സ്വന്തം പണം കൊണ്ട് തൊഴിൽ നൽകിയ ഇദ്ദേഹം വലിയവൻ ആണ്, കൊള്ളാം മോനെ, നിന്നെ സമ്മതിച്ചിരിക്കുന്നു. ചാൾസ് ശോഭരാജിൽ പോലും ഇത്രെയും ധൈര്യം കണ്ടിട്ടില്ല, ഇടക്കിടെ ഈ ആഗ്രഹം നിറവേറ്റിയാൽ വരുമാനമേ ഇല്ലാണ്ടായിക്കോളും, എന്റെ ഒരു ദിവസത്തെ ശമ്പളം വേണം കാണാൻ പോകാൻ അതോണ്ട് പൊകുന്നില്ല, ആഗ്രഹമല്ലേ നല്ല കാര്യം. പിന്നെ ഇത് കാണണോ വേണ്ടയോ എന്നത് എൻ്റെ കാര്യം .നിങ്ങളുടെ അഗ്രഹത്തിന് ഞാൻ കുറ്റം പറയൂല്ല തുടങ്ങി നിരവധി കമെന്റുകൾ അന്ന് ലഭിക്കുന്നത്.