ആ കാര്യത്തിൽ ശരവണൻ വിജയിച്ചു എന്ന് തന്നെ പറയാം

ശരവണൻ നായകനായി എത്തുന്ന ദി ലെജൻഡ് എന്ന ചിത്രം ഇന്ന് മുതൽ തിയേറ്ററിൽ പ്രദർശനം ആരംഭിച്ചു. ഇപ്പോൾ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ ചിത്രത്തിനെ കുറിച്ച് ഒരു ആരാധകൻ പങ്കുവെച്ച ഒരു കുറിപ്പാണു പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. രാജേഷ് എന്ന യുവാവ് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ഡോക്ടർ ശരവണൻ അരുൾ അഭിനയിച്ച ദി ലെജൻഡ് കണ്ടു. ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കറിന്റെ ഒരു ചിത്രം കാണുന്ന പ്രതീതി നൽകുന്ന സിനിമ. ശരവണന്റെ സാന്നിധ്യം തന്നെയാണ് ചിത്രത്തിന്റെ എറ്റവും വലിയ പ്ലസ് പോയിന്റ്. സമ്പൂർണേഷ് ബാബുവിന്റെയോ സന്തോഷ് പണ്ടിറ്റിന്റെയോ ചിത്രങ്ങൾ കാണുന്ന പോലുള്ള ഒരു ഫീൽ അല്ല പ്രേക്ഷകർക്ക് ശരവണൻ നൽകുന്നത്. തന്നെ ഒരു മാസ്സ് ഹീറോവായി അവതരിപ്പിക്കുന്നതിൽ ശരവണൻ വിജയിച്ചു എന്ന് പറയാം.

സാങ്കേതികമായി ഉയർന്ന നിലവാരം പുലർത്തുന്ന ഈ ചിത്രം ഹാരിസ് ജയരാജിനും സംവിധായക ജോഡിയായ ജേഡിക്കും ജെറിക്കും നല്ലൊരു തിരിച്ചു വരവാണ് നൽകിയിരിക്കുന്നത്. തമിഴ് നാട്ടിൽ ഈ ചിത്രം ആഘോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. സത്യം പറഞ്ഞാൽ രജനികാന്തിന്റെ അണ്ണാത്തെ കാണുമ്പോൾ ലഭിക്കുന്ന സന്തോഷത്തേക്കാൾ ശരവണന്റെ ദി ലെജൻഡ് സന്തോഷം നൽകുന്നുണ്ട് എന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല എന്നുമാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്.

ആ പടം കാണാതെ ചിലർ പുള്ളിയെ കളിയാക്കുമ്പോ പറയണം എന്ന് തോന്നിയത്, പുള്ളി സ്വന്തം പൈസ വെച്ച് സ്വയം ഹീറോ ആയി ഒരു പടം എടുത്തു. ആളുടെ താൽപര്യം ആളുടെ ഇഷ്ടം ആളുടെ പണം. പടം എങ്ങനെയുണ്ടെന്ന് കണ്ടറിഞ്ഞിട്ട് അഭിപ്രായം പറയാതെ പ്രാഞ്ചിയേട്ടൻ എന്നൊക്കെ പറയുന്നത് മോശമാണ്. ഈ സിനിമ കാരണം എത്രയോ പേർക്ക് വർക്ക് കിട്ടിയില്ലേ?അമ്പതു രൂപ എങ്കിലും കിട്ടിയോ ഇത്രയും എഴുതിയിട്ട്? എന്നാൽ okay. കഴിഞ്ഞ ജന്മത്തിൽ താങ്കൾ എന്ത് ജോലിയാവും ചെയ്തിട്ടുണ്ടാവുക എന്ന് ഓർത്തു നോക്കിയിട്ടുണ്ടോ? നോക്കണം ഇടയ്ക്കിടയ്ക്ക് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.