ARTICLES

ഫഹദ്ഫാസിലിന്റേയും നിവിന്‍പോളിയുടേയും ജയസൂര്യയുടേയും നായികയായി തിളങ്ങിയ നടി.

ലോക്ക്ഡൗണ്‍ വന്നതിന് ശേഷമാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് ചെറിയൊരു കുറവെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്. അതുവരെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ ഒഴുക്ക് തന്നെയായിരുന്നു സോഷ്യല്‍ മീഡിയയില്‍. മുന്‍പൊക്കെ മോഡലുകളാണ് ഇത്തരം ഫോട്ടോഷൂട്ടുകളില്‍ നിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ആ അവസ്ഥയൊക്കെ മാറി. ആര്‍ക്കും മോഡലാകാം എന്ന സ്ഥിതിയാണ് ഇപ്പോള്‍. കല്യാണപ്പെണ്ണും ചെറുക്കനും വരെ ഇന്ന് സിനിമാ താരങ്ങളെവരെ വെല്ലുന്ന തരത്തിലുള്ള ഫോട്ടോഷൂട്ട് നടത്തുന്നു. ഫോട്ടോഗ്രാഫര്‍മാര്‍ക്കിടിയിലും മത്സരം അതുകൊണ്ട് സജീവമാണ്.

വ്യത്യസ്തതകൊണ്ടുവരാനാണ് ഓരോ ഫോട്ടോഗ്രാഫര്‍മാരും ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകാനും അത് വഴി പ്രശസ്തി ലഭിക്കുകയുമാണ് ഭൂരിഭാഗംപേരുടേയും ലക്ഷ്യം. എന്നാല്‍ ഏത് ഫോട്ടോയും ഹിറ്റാകണം എന്നില്ല. വ്യത്യസ്തമായത് എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ സോഷ്യല്‍ മീഡിയ സ്വീകരിക്കൂ. അതുകൊണ്ട് തന്നെ ഏത് വിധേനയും ഫോട്ടോ ഹിറ്റാക്കാനുള്ള തന്ത്രപാടിലാണ് അവര്‍. ലൊക്കേഷനും വസ്ത്രങ്ങളുമൊക്കെ മാറിമാറി പരീക്ഷിക്കുകയും ചെയ്യുന്നു. പലതരത്തിലുള്ള ഐഡിയകളാണ് ഓരോ ഫോട്ടോഷൂട്ടിനും അവലംബിക്കുന്നത്. തലക്കുത്തിനിന്നും കരണംമറിഞ്ഞുമൊക്കെ ഫോട്ടോ എടുക്കുകയാണ് പലരും.

സിനിമാ താരങ്ങളും അത്ര പിന്നിലല്ല. സിനിമാ താരങ്ങളെ മോഡലുകളാക്കി നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നായികാമാര്‍ക്കാണ് കൂടുതല്‍ ഡിമാന്റ്. അവര്‍ പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ ഭൂരിഭാഗവും ആരാധകര്‍ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്യുന്നുണ്ട്. അത്തരത്തില്‍ ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരിയായ യുവനടി. ചുവന്ന നിറത്തിലുള്ള സാരിക്കൊണ്ട് മുഖം മറച്ചും പുറം തിരിഞ്ഞ് നിന്ന് അഴക് കാട്ടിയും കൈയില്‍ റോസാപ്പൂവ് പിടിച്ചുകൊണ്ട് നിന്നുമുള്ള പലതരത്തിലുള്ള ഫോട്ടോസാണ് നടി തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ട്വന്റി ടു ഫീമേയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെ അരങ്ങേറി മലയാളികളുടെ പ്രിയങ്കരിയായ നടിയായി മാറിയ ശ്രീന്ദയാണ് ചിത്രത്തിലുള്ളത്. നിവിന്‍ പോളിയുടെ നായികയായി എത്തിയ നയന്റീന്‍ എയിറ്റി ത്രീ എന്ന ചിത്രം മികച്ച അഭിപ്രായമാണ് നടിക്ക് നേടിക്കൊടുത്തത്. അന്നയും റസൂലും ആട്, കുഞ്ഞിരാമായണം, ടു കണ്‍ട്രീസ്, റോള്‍ മോഡല്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷത്തില്‍ ശ്രീന്ദ എത്തിയിരുന്നു. ഫഹദ് ഫാസില്‍ നായകനായി എത്തിയ ട്രാന്‍സ്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളാണ് ശ്രീന്ദയുടെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍.

Trending

To Top
error: Content is protected !!