പത്മശ്രീ ഡോക്ടർ ഭാരത് സരോജ് കുമാർ എന്ന സിനിമയിൽ ഉള്ള ഒരു രംഗത്തെ കുറിച്ച് ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫയൽ എന്ന ഗ്രൂപ്പിൽ ഹിരണ് നെല്ലിയോടൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, പദ്മശ്രീ ഡോക്ടർ ഭരത് സരോജ് കുമാർ എന്ന സിനിമയിലെ രംഗം ആണിത്. സരോജ് കുമാർ ലെഫ്റ്റനന്റ് കേണൽ ആയി പാസിങ് ഔട്ട് പരേഡ് ചെയ്യുന്നു എന്നതാണ് രംഗം.
അതിനിടെ പരേഡ് തകിടം മറിയുന്നതും അബദ്ധമായി വെടി പൊട്ടുന്നതും കാണിക്കുന്നു. എന്നാൽ യഥാർത്ഥ മിലിറ്ററി പരേഡിൽ ഇത്തരം വെടിയുണ്ട നിറച്ച തോക്കുകൾ പൊതുവെ ഉപയോഗിക്കാറില്ല എന്നതാണ് സത്യം. സിനിമയിൽ പോലും വെടിയുണ്ട സ്ഥിതി ചെയ്യുന്ന മാഗ്സിൻ കാലിയായിട്ടാണ് കാണിച്ചിരിക്കുന്നത്. പക്ഷെ വെടി പൊട്ടുന്നുമുണ്ട്. സിനിമകൾ പൊതുവെ തെറ്റിദ്ധാരണകൾ മാത്രമേ സമൂഹത്തിനു നല്കാറുള്ളൂ.
കോടതി, പോലീസ് സ്റ്റേഷൻ, മിലിറ്ററി നടപടി ക്രമങ്ങൾ ഒക്കെ ഒരു കാലത്തു വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടത്തിൽ സിനിമകൾക്ക് പ്രധാന പങ്ക് തന്നെ ഉണ്ടായിരുന്നു. സംശയമില്ല എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ഇതോരു സ്പൂഫ് പടം ആയി കണ്ടിരിക്കേണ്ട ഒന്നല്ലേ. അതിൽ ഇങ്ങനത്തെ ലോജിക് ഒക്കെ നോക്കണോ?
കിരീടം സിനിമയിൽ സേതുമാധവൻ കീരികാടൻ ജോസിനെ കൊ ല്ലുന്നുണ്ട്. എന്നാൽ അയാൾ ചാവുന്നില്ല. അതിനു ശേഷം ഇറങ്ങിയ സിനിമകളിൽ അയാൾ ഉണ്ട്. എല്ലാ സിനിമയും ഉടായിപ്പാ, ഒരു സ്പൂഫ് പടത്തിലൊക്കെ വെടി പൊട്ടുന്നത് തപ്പി പോസ്റ്റിടാൻ കാണിക്കുന്ന ആ വെടി വൈധഗ്ദ്യം, ഇതൊക്കെ നോക്കിയിരിക്കാൻ പറ്റിയ പടം, കോടതിയിൽ ശരിക്കും ചുറ്റിക യുണ്ടോ.
ലാലേട്ടന്റെ മനസിനെ വിഷമിപ്പിച്ച് ആരെങ്കിലും കളിയാക്കിയാൽ അതോടെ അവന്റെ കൌണ്ട്ഡൌൺ തുടങ്ങുക യായി. തിലകൻ, സുകുമാർ അഴീക്കോട്, ശ്രീനിച്ചേട്ടൻ എന്നിവർ ഉദാഹരണം. മിക്കവാറും അടുത്ത ഊഴം ചെകുത്താന്റേതായിരിക്കും, ഒരു പാട് മാറ്റങ്ങൾ ആവശ്യമാണ് ഇടികൊണ്ട് പറക്കുന്നതെങ്കിലും മാറിയാൽ മതിയായിരുന്നു തുടങ്ങിയ നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.