പിന്നീട് അധികം സിനിമകളിൽ ഒന്നും ഇദ്ദേഹത്തെ കണ്ടിട്ടുമില്ല

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിനീത ശേഖർ എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സിംഹാസനം എന്ന മൂവിയിലെ ‘പുലരിയോടോ, സന്ധ്യയോടോ പ്രിയന് പ്രേമം’ എന്ന ഹിറ്റായ ഗാനത്തിൽ അഭിനയിച്ചുയിക്കുന്ന ഈ നടന്റെ പേര് ശശി എന്നാണോ. അന്നത്തെ ചില ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ സഹോദരവേഷത്തിലും മറ്റും കണ്ടിട്ടുണ്ട്.

ഇദ്ദേഹത്തെ ക്കുറിച്ച് കൂടുതൽ അറിയാവുന്നവർ പറയുമല്ലോ. അച്ചുവേട്ടന്റെ വീട് എന്ന ബാലചന്ദ്ര മേനോൻ ചിത്രത്തിൽ രോഹിണിയുടെ ജോഡിയായി കണ്ടിരുന്നു. അതിനു ശേഷം മറ്റു ചിത്രങ്ങൾ ചെയ്തതായി അറിയില്ല എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.

പേര് ശശി.ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ആദ്യചിത്രം ഉത്രാടരാത്രിയുടെ നിർമ്മാതാവും നായകനും ശശിയായിരുന്നു അരിക്കാരി അമ്മു,പ്രഭു,ഇനിയവൾ ഉറങ്ങട്ടെ, ഓർമ്മയിൽ നീ മാത്രം,ലഹരി, സീത,സിംഹാസനം,അമ്പലവിളക്ക്,ആക്രമണം, തരംഗം, നിർവൃതി,അച്ചുവേട്ടൻ്റെ വീട് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഇപ്പോഴത്തെ വിവരങ്ങൾ അറിയില്ല എന്നാണ് ഒരു ആരാധകൻ പറയുന്ന കമെന്റ്.

മനസ്സ് നിറഞ്ഞു. ഇതിൽ കൂടുതൽ എന്താണ് സുഹൃത്തേ അറിയേണ്ടത്, ഉത്രാടരാത്രി ശശി എന്നറിയപ്പെട്ടു ഫീൽഡിൽ, പ്രഭു , സീമ യുടെ അനുജൻ , തരംഗം പ്രേംനസീറിന്റെ മകൻ, അമ്പലവിളക്ക് എന്ന ചിത്രത്തിൽ മധുവിന്റെ അനിയനായി അഭിനയിച്ചിട്ടുണ്ട്, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

Leave a Comment