മൂന്നാം ഭാര്യയായ നസീം ബീന ഇത്തയാണ് അവസാന കാലത്ത് സത്താർക്കയെ പരിചരിച്ചത്

നടൻ സത്താറിനെ കുറിച്ച് സിനി ഫയലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മൊയ്‌ദു പിലാക്കണ്ടി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, സത്താർക്ക ഓർമ്മയായി വേർപാടിൻ്റെ മൂന്നാം വർഷം…! 1952 മെയ് 25ന് എറണാംകുളം ജില്ലയിലെ ആലുവയിൽ കഡുങ്ങല്ലൂരിൽ ജനിച്ചു. ഖാദർ പിള്ളൈ – ഫാത്തിമ ദമ്പതികളുടെ പത്ത്മക്കളിൽ ഒൻപതാമനായിട്ടായിരുന്നു സത്താറിന്റെ ജനനം ഗവണ്മെന്റ് ഹൈസ്കൂൾ വെസ്റ്റ് കഡുങ്ങല്ലൂരിലായിരുന്നു സത്താറിന്റെ പ്രാഥമിക വിദ്യാഭ്യാസം. യൂണിയൻ കൃസ്ത്യൻ കോളേജ് ആലുവയിൽ നിന്നും അദ്ദേഹം ഹിസ്റ്ററിയിൽ എം എയും കഴിഞ്ഞു.

Veteran Malayalam actor Sathar passes away

വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷമാണ് സത്താർ അഭിനയമേഖലയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. 1975-ൽ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത “ഭാര്യയെ ആവശ്യമുണ്ട്” എന്ന സിനിമയിലൂടെയായിരുന്നു സത്താറിന്റെ തുടക്കം. 1976-ൽ വിൻസെന്റ് മാസ്റ്റർ സംവിധാനം ചെയ്ത “അനാവരണം” എന്ന സിനിമയിൽ നായകനായത് സത്താറിന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായി. തുടർന്ന് നായകനായും, സഹനായകനായും, വില്ലനായും, സ്വഭാവനടനായുമെല്ലാം അദ്ദേഹം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലായി ഏകദേശം മുന്നൂറോളം ചിത്രങ്ങളിൽ സത്താർ അഭിനയിച്ചിട്ടുണ്ട്. അനാവരണം,ശരപഞ്ചരം,ലാവ എന്നിവയിലൊക്കെ സത്താർ അവതരിപ്പച്ച കഥാപാത്രങ്ങൾ പ്രേക്ഷകപ്രീതി നേടിയവയാണ്. പ്രശസ്ത ചലച്ചിത്രതാരം ജയഭാരതിയെയാണ് സത്താർ ആദ്യം വിവാഹം ചെയ്തത്. 1979-ൽ ആയിരുന്നു വിവാഹം. എന്നാൽ താമസിയാതെ അവർ വേർപിരിഞ്ഞു. സത്താർ – ജയഭാരതി ദമ്പതികൾക്ക് ഒരു മകനുണ്ട്.കൃഷ് ജെ സത്താർ. മോഹൻലാൽ നായകനായ ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന സിനിമയിൽ കൃഷ് അഭിനയിച്ചിരുന്നു. എന്നാൽ ജയഭാരതി ചേച്ചിയുമായി ലീഗലി ഡിവോർസ്ഡ് ആയിരുന്നില്ല.

അതിനുശേഷം സത്താർക്ക രണ്ട് വിവാഹം കൂടി കഴിച്ചു. എന്നാൽ രണ്ടാം ഭാര്യയായ സീരിയൽ നടിയുമായുള്ള വിവാഹവും അധികകാലം നീണ്ടു നിന്നില്ല. പിന്നീട് മൂന്നാം ഭാര്യയായ നസീം ബീന ഇത്തയാണ് അവസാന കാലത്ത് സത്താർക്കയെ പരിചരിച്ചത്. സ്വന്തം വീട്ടുകാരോ സിനിമാക്കാരോ അവസാനകാലത്ത് സത്താർക്കയെ തിരിഞ്ഞു നോക്കിയില്ല. എന്നാൽ നസീം ബീന ഇത്ത ഒരു ഭാര്യയുടെ എല്ലാ ധർമ്മങ്ങളും നിറവേറ്റി സത്താർക്കയെ പരിചരിച്ചു. എന്നിട്ടും സത്താർക്കയുടെ മരണസമയത്ത് സത്താർക്കയുടെ ബന്ധുക്കളും മറ്റും നസീം ഇത്തയെ സത്താർക്കയുടെ മയ്യത്ത് പോലും കാണിക്കാതെ അകറ്റി മാറ്റി. ജയഭാരതി ചേച്ചിയെ മാത്രമാണ് ബന്ധുക്കൾ മരണസമയത്ത് മയ്യത്ത് സംസ്കാര ചടങ്ങിൽ പങ്കെടുപ്പിച്ചത്.

ജയഭാരതി ചേച്ചി സത്താർക്കയുമായി പിരിഞ്ഞിട്ടും മറ്റൊരു വിവാഹം കഴിക്കാൻ കൂട്ടാക്കിയില്ല. ജയഭാരതി ചേച്ചിയും നസീം ഇത്തയും ഉത്തമ ഭാര്യമാരായിരുന്നു. എങ്കിലും അവസാനകാലത്ത് സത്താർക്കയെ പരിചരിച്ച നസീം ബീന ഇത്ത സത്താർക്കയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഭാര്യയായിരുന്നു. അവരെ മയ്യത്ത് സംസ്കാര ചടങ്ങുകളിൽ നിന്നും മാറ്റി നിർത്തിയ ബന്ധുക്കളും സിനിമാക്കാരും നസീം ബീന ഇത്തയോട് ചെയ്തത് ഏറ്റവും വലിയ നെറികേട് ആയിരുന്നു. സെപ്റ്റംബർ 17..2019 ന് അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ മൂന്നാം ചരമ വാർഷികം ആദരാഞ്ജലികൾ അർപ്പിക്കുന്നു എന്നുമാണ് പോസ്റ്റ്.

Leave a Comment