മുഖത്ത് നോക്കി കള്ളം പറയാൻ പ്രത്യേക കഴിവാണ് മഞ്ജുവിന് ഉള്ളത്

മലയാള സിനിമയിലെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. നിരവധി ചിത്രങ്ങളിൽ കൂടി പ്രേക്ഷക മനസ്സിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ മഞ്ജു ഒരുപാട് ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞു. ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെ ആണ് മഞ്ജു അവതരിപ്പിച്ചത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആണ് മഞ്ജു വിവാഹിത ആകുന്നത്. വിവാഹത്തോടെ താരം അഭിനയത്തോട് ഇടവേള എടുക്കുകയും ചെയ്തു. പതിനാല് വർഷക്കാലം നീണ്ടു നിന്ന വിവാഹ ബന്ധം മഞ്ജുവും ദിലീപും അവസാനിപ്പിച്ചതോടെ താരം വീണ്ടും സിനിമയിൽ തിരിച്ച് വരവ് നടത്തുകയായിരുന്നു. നിരവധി കഥാപാത്രങ്ങൾ ആണ് മഞ്ജുവിന്റെ തിരിച്ച് വരവിൽ താരത്തിന് ലഭിച്ചത്. അവ എല്ലാം തന്നെ മനോഹരമായി അവതരിപ്പിക്കാനും മഞ്ജുവിന് കഴിഞ്ഞു.

ഇന്നും നിരവധി ചിത്രങ്ങൾ ആണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തിരിച്ച് വരവിൽ ചുരുങ്ങിയ സമയം കൊണ്ട് ആണ് താരം മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടി എടുത്തത്. ഇന്നും കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും മഞ്ജുവിനെ പിന്നിലാക്കാൻ മലയാള സിനിമയിൽ നിലവിൽ ഉള്ള യുവ നായികമാർക്ക് കഴിയില്ല എന്നതാണ് സത്യം. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സത്യൻ അന്തിക്കാട് മഞ്ജുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. തൂവല്കൊട്ടം എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് മഞ്ജു അവിടെ ഒക്കെ ഓടിച്ചാടി നടക്കുന്ന പെൺകുട്ടി ആയിരുന്നു. ലോഹിത ദാസ് സാർ മഞ്ജുവിനോട് വായിക്കണം എന്നും പറഞ്ഞു പുസ്തകങ്ങൾ ഒക്കെ കൊടുക്കും. കുറച്ച് ദിവസം കഴിഞ്ഞു വായിച്ചോ എന്ന് സാർ ചോദിക്കുമ്പോൾ വായിച്ച് എന്ന് സാറിന്റെ മുഖത്ത് നോക്കി പറഞ്ഞിട്ട് എന്നെ നോക്കി കണ്ണടച്ച് കാണിക്കുമായിരുന്നു. അന്നൊക്കെ മുഖത്ത് നോക്കി കള്ളം പറയാൻ മഞ്ജുവിന് ഒരു കഴിവ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് മഞ്ജു ഒരുപാട് മാറി. സിനിമയിൽ ഇല്ലാതിരുന്ന പതിനാല് വർഷങ്ങൾ കൊണ്ട് മഞ്ജു മറ്റൊരു വ്യക്തിയായി മാറുകയായിരുന്നു എന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമെന്റുമായി എത്തിയിരിക്കുന്നത്. ഇതുവരെ കള്ളം പറഞ്ഞിട്ടില്ല എന്ന് ധൈര്യം ഉണ്ടോ. സത്യം മാത്രം പറഞ്ഞിരുന്നെങ്കിൽ ഡൈവോഴ്സിന് മുൻപേ വീട്ടിലുള്ളവർ അകത്തായേനെ, എന്തായാലും ആങ്ങള ആണ് എന്ന് പറഞ്ഞതിൽ കൂടുതൽ വലിയ കള്ളം ഒന്നുമില്ല, ഒരുത്തനെ കെട്ടി അവനെ ഉപേക്ഷിച്ച്. ചേച്ചി എന്‍റെ സ്വന്തം ചാച്ചീ എന്ന് പറഞ്ഞ് നടന്നിട്ട് ആ ചാച്ചീടെ ഭര്‍ത്താവിനെ അടുച്ചു മാറ്റിയ കാവ്യ ചേച്ചി ഇസ്തം, തുടങ്ങിയ കമെന്റുകൾ ആണ് ഈ വീഡിയോയ്ക്ക് വരുന്നത്.