സംവിധായകൻ പറയുന്നത് ഒക്കെ യാതൊരു മടിയും കൂടാതെ കൊടുത്തിട്ടുണ്ട്.

റോഷൻ ആൻഡ്രുസിന്റ സംവിധാനത്തിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം ആണ് സാറ്റർഡേ നൈറ്റ്സ്. നിവിൻ പോളി നായകനായി എത്തിയ ചിത്രം സംവിധാനം ചെയതത് വിനായക അജിത്ത് ആണ്. കുറച്ച് നാളുകൾക്ക് ശേഷം പുറത്ത് വരുന്ന നിവിൻ പോളി ചിത്രം കൂടി ആണ് ഇത്. ചിത്രം പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ സിനി ഫൈൽ ഗ്രൂപ്പിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സാറ്റർഡേ നൈറ്റ്‌ – ന്റെ പ്രൊഡ്യൂസർ ആണിത്.. പടം കണ്ടാൽ മനസിലാവും ഇദ്ദേഹം ഒരു പിശുക്കും കാണിച്ചിട്ടില്ല. സംവിധായകൻ പറയുന്നത് ഒക്കെ കൊടുത്തിട്ടുണ്ട്.. പക്ഷെ ചായ പൈസ പോലും ഈ പടം കൊണ്ട് പുള്ളിക്ക് ലാഭം കിട്ടുമെന്ന് തോന്നുന്നില്ല.. അടുത്തത് ഇദ്ദേഹം ചെയ്യുന്നത് ദിലീപ് – അരുൺ ഗോപി ചിത്രം ബാന്ദ്ര യാണ്.

അരുൺ ഗോപി സൂക്ഷിച്ചും കണ്ടും പടം എടുത്താൽ നല്ലൊരു ലാഭം ഇദ്ദേഹത്തിന് ലഭിക്കും. ബാന്ദ്ര ഒരു വലിയ വിജയം നേടട്ടെ. ഇദ്ദേഹം ചെയ്ത മറ്റു ചിത്രങ്ങൾ അറിയുന്നവർ ഉണ്ടോ? അജിത് വിനായക യുടെ ഫോട്ടോസ് വല്ലതും ഉണ്ടോ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിന് ആരാധകരുടെ ഭാഗത്ത് നിന്ന് വരുന്നുണ്ട്. പുള്ളി കൊട്ടാരക്കരകാരനാണ്. നല്ല പ്രായമുണ്ട്. വിനായക മോട്ടോർസ് മുതലാളി.

10 വർഷങ്ങൾക്ക് മുൻപ് കൊട്ടാരക്കരയിൽ തട്ട് കട റൺ ചെയ്തിരുന്ന ആളാണ് എന്ന് മാത്രം അറിയാം. ഗഗനചാരി എന്നൊരു സിനിമ കംപ്ലീറ്റ് ചെയ്ത് വച്ചിട്ട് 1 കൊല്ലത്തോളമായി, ഓ ടി ടി , സാറ്റലൈറ്റ് റൈറ്സ് ഒക്കെ ഇല്ലേ , അപ്പൊ നഷ്ടം വരില്ല, അതെങ്ങനെ തിയേറ്റർ ള് ഒരാഴ്ചപോലും ആൾ ഇല്ലാതെ ഓടിയ സിനിമ ക്ക്‌ എങ്ങനെ കളക്ഷൻ കിട്ടും? സാറ്റലൈറ്റ് തുക ഒന്നും ഇപ്പോൾ പണ്ടതെ പോലെ കൂടുതൽ ഒന്നും കിട്ടില്ല. നഷ്ടം നഷ്ടം തന്നെ ആണ്.

ദുഫായ് “ബിസിനസ്‌ കാരൻ ആണന്നു തോന്നുന്നു. ബാന്ദ്ര കൂടാതെ വേറെ ഒരു സിനിമ കൂടി ഇറങ്ങാൻ ഉണ്ട്, താങ്കൾ ആണോ ഇത് തീരുമാനിക്കുന്നത്. നേരത്തെ അറിയാനുള്ള കഴിവുള്ള ജീവി, അദ്ദേഹം ഇപ്പോൾ ചെയ്യുന്നത് സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന മദനോൽസവം എന്ന മൂവി ആണ് നമ്മളെ കാസർഗോഡ്ക്കാരനായ സുധീഷ് ഗോപിനാഥ് ആണ് സംവിധാനം രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ് തിരക്കഥ കാസർഗോഡ് വെച്ചാണ് ഷൂട്ട്‌ നടന്നുകൊണ്ടിരിക്കുന്നത് തടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment