വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ ഡിമാൻഡ് ആണ്. ആളുകളുടെ ശ്രദ്ധ നേടാൻ വേണ്ടി ഇത്തരം വ്യത്യസ്ത ഫോട്ടോഷൂട്ടുകളുമായി വരുന്നവരുടെ എണ്ണവും കുറവല്ല. സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകളും മറ്റേർണിറ്റി ഫോട്ടോഷൂട്ടുകളും പോസ്റ്റ് വെഡിങ് ഷൂട്ടുകളും എല്ലാം തന്നെ വ്യത്യസ്തമായ രീതിയിൽ ചെയാൻ പലരും ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ ഒരുപാട് ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഫോട്ടോഷൂട്ടുകളിൽ കൂടി സെലിബ്രിറ്റി ആയവരുടെ എണ്ണവും കുറവല്ല.
അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഒരു താരം ആണ് സീതു ലക്ഷ്മി. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്തു കൊണ്ട് വളരെ പെട്ടന്ന് ആണ് സീതു സോഷ്യൽ മീഡിയയിൽ താരമായി മാറിയത്. വ്യത്യസ്ത പ്രമേയവുമായാണ് സീതു ഓരോ ഫോട്ടോഷൂട്ടുകളിലും എത്തുന്നത്. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ സീതു സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ ഓരം പ്രമാണിച്ചുള്ള സീതുവിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
എല്ലാവരും തറയിൽ പൂക്കളം ഇട്ട് അതിന്റെ അടുത്ത് ഇരുന്നു കൊണ്ടുള്ള ഫോട്ടോകൾ ആണ് ഓണത്തിന് എടുക്കുന്നത് എങ്കിൽ സീതു തന്റെ ശരീരത്തിൽ തന്നെ പൂക്കളം ഇട്ടുകൊണ്ടുള്ള ചിത്രങ്ങൾ ആണ് ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് ആയി പങ്കുവെച്ചിരിക്കുന്നത്. സീതു തന്നെ ആണ് തന്റെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പതിവ് പോലെ വളരെ പെട്ടന്ന് തന്നെ ഈ ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയായിരുന്നു.
നിരവധി പേരാണ് ഈ ഫോട്ടോകളെ വിമർശിച്ച് കൊണ്ട് എത്തിയത്. ഇവൾക്ക് പൂക്കളെ വിട്ടുള്ള കളി അറിയില്ല, വിഷുവിനു കണിക്കൊന്ന കൊണ്ടു മേനിമറച്ച ഇവളെ അന്ന് വണ്ടിറുക്കി. ഇത് ഇനി പൂമ്പാറ്റ കൂടുകൂട്ടാതിരുന്നാൽ മതി, തലക്ക് വെളിവില്ലാത്തവർ ഇതല്ല ഇതിനപ്പുറവും ചെയ്യും അതിന് സപ്പോർട്ട് ചെയ്യാൻ കുറെ ഊളകളും, പൂക്കളം ഇട്ട ചേട്ടാ അടുത്തതിന് ഞാനും ഉണ്ട്. ഞാനും നന്നായി പൂക്കളം ഇടും, ഇതും ഒരു പുരോഗമന ഓണഘോഷം ആണ്. എന്തെ പലർക്കും ഉൾക്കൊള്ളാൻ പറ്റുന്നില്ല എന്ന് തോന്നുന്നു.
കേരളീയരുടെ ഓണാഘോഷത്തെ ന ഗ്നതയിലൂടെ പ്രചരിപ്പിച്ചത് സാംസ്കാരിക കേരളത്തിന് യോജിച്ചതല്ലാ. അപമാനമാണ്, ഓണാഘോഷത്തിന് നല്ലൊരു ഗ്രാമീണ സൗന്ദര്യം ഉണ്ടായിരുന്നു, മലയാളികളുടെ മഹോത്സവത്തിന്റെ മഹത്വം മനസ്സിലാക്കാത്ത ചിലർ ഡി ജെ നൃത്തവും, കാട്ടികൂട്ടലുകളും കൊണ്ട് ആഘോഷത്തിന്റെ ഛന്ദം കെടുത്തുന്നു,പൂക്കളിൽ ഒരു പുഴുപോലും ഉണ്ടായില്ലേ കീടനാശിനി അടിച്ച പൂക്കൾ ആയിരിക്കും തുടങ്ങിയ കമെന്റുകൾ ആണ് ഈ ഫോട്ടോയ്ക്ക് വരുന്നത്.